നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
ചിത്രം:   :  പരസ്പരം   [ 1983 ] ഷാജി എം.
രചന:   :   ഒ..എൻ.വി.
സംഗീതം:  എം ബി ശ്രീനിവാസൻ
പാടിയതു;  എസ്. ജാനകി  
നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ
മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ (2)
വിരഹ നൊമ്പര തിരിയിൽ പൂവ് പോൽ
വിരിഞ്ഞൊരു നാൾ എരിഞ്ഞു നിൽക്കുന്നു ( നിറ..)
ഋതുക്കളോരോന്നും കടന്നു പോവതിൻ
പദസ്വനങ്ങൾ കാതിൽ പതിഞ്ഞു കേൾക്കവേ
വെറുമൊരോർമ്മതൻ കിളുന്നു തൂവലും
തഴുകി നിന്നെ കാത്തിരിക്കയാണു ഞാൻ 
നിമിഷ പാത്രങ്ങൾ ഉടഞ്ഞു വീഴുന്നു
നിറമധു മണ്ണിൽ ഉതിർന്നു മായുന്നു
അലിഞ്ഞലിഞ്ഞു പോം അരിയ ജന്മമായ്
പവിഴ ദ്വീപിൽ ഞാനിരിപ്പതെന്തിനോ ( നിറ...)
  
ഇവിടെ  
 വിഡിയോ 
Thursday, December 17, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment