Powered By Blogger

Wednesday, December 23, 2009

തേൻ തുള്ളി [ 1979] വി.റ്റി. മുരളി


കെ.രാഘവൻ


ഓത്തുപള്ളീലന്നു നമ്മള്‌

ചിത്രം: തേൻ തുള്ളി [1979] കെ. പി. കുമാറ്രൻ
രചന: പി ടി അബ്ദുറഹ്മാൻ
സംഗീതം: കെ രാഘവൻ
പാടിയതു: വി റ്റി മുരളി



ഓത്തുപള്ളീലന്നു നമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു നില്‍ക്കയാണു നീല മേഘം
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക

പാഠപുസ്‌തകത്തില്‍ മയില്‍പ്പീലി വെച്ചു കൊണ്ട്‌
പീലി പെറ്റ്‌ കൂട്ടുമെന്ന്‌ നീ പറഞ്ഞ്‌ പണ്ട്‌
ഉപ്പുകൂട്ടി പച്ചമാങ്ങ നമ്മളെത്ര തിന്നു
ഇപ്പൊഴാ കഥകളേ നീ അപ്പടീ മറന്നു.. (ഓത്തുപള്ളീലന്ന്...)

കാട്ടിലെ കോളാമ്പിപ്പൂക്കള് നമ്മളെ വിളിച്ചു
കാറ്റു കേറും കാട്ടിലെല്ലാം നമ്മളും കുതിച്ചു
കാലമാമിലഞ്ഞിയെത്ര പൂക്കളെ കൊഴിച്ചു
കാത്തിരിപ്പും മോഹവും ഇന്നെങ്ങിനെ പിഴച്ചു (ഓത്തുപള്ളീലന്ന്....)

ഞാനൊരുത്തന്‍ നീയൊരുത്തി നമ്മള്‍ രണ്ടിടത്ത്
വേലി കെട്ടാന്‍ ദുര്‍വിധിക്ക്‌ കിട്ടിയോ മിടുക്ക്‌
എന്റെ കണ്ണുനീരു തീര്‍ത്ത കായലിലിഴഞ്ഞു
നിന്റെ കളിത്തോണി നീങ്ങി എങ്ങുപോയ് മറഞ്ഞു.. (ഓത്തുപള്ളീലന്ന്...)



Get this widget | Track details | eSnips Social DNA

No comments: