
വയലാർ രാമ വർമ്മ
ഞാൻ നിന്നെ പ്രേമിക്കുന്നു
ചിത്രം: ശരശയ്യ [ 1971 ] തോപ്പിൽ ഭാസി
രചന: വയലാർ രാമവർമ്മ
സംഗീതം: ജി ദേവരാജൻ
പാടിയതു: കെ ജെ യേശുദാസ്
ഞാൻ നിന്നെ പ്രേമിക്കുന്നു മാൻ കിടാവേ
മെയ്യിൽ പാതി പകുത്തു തരൂ
മനസ്സിൽ പാതി പകുത്തു തരൂ
മാൻ കിടാവേ...
നീ വളർന്നതും നിന്നിൽ യൌവന ശ്രീ
വിടർന്നതും നോക്കി നിന്നു
കാലം പോലും കാണാതെ നിന്നിൽ
കാമമുണർന്നതും കണ്ടു നിന്നു
ഞാൻ കാത്തു നിന്നൂ
കാലം പോലും കാണാതെ നിന്നിൽ
കാമമുണർന്നതും കണ്ടു നിന്നു
ഞാൻ കാത്തു നിന്നൂ
മിഴികൾ തുറക്കൂ താമര മിഴികൾ തുറക്കൂ
കുവലയ മിഴീ നിന്റെ മാറിൽ ചൂടുണ്ടോ
ചൂടിനു ലഹരിയുണ്ടോ
(ഞാൻ നിന്നെ പ്രേമിക്കുന്നു)
നീ ചിരിച്ചതും ചിരിയിൽ നെഞ്ചിലെ
പൂ വിടർന്നതും നോക്കി നിന്നൂ
ദൈവം പോലും കാണാതെ നിത്യ
ദാഹവുമായ് ഞാൻ തേടി വന്നൂ
നിന്നെ തേടി വന്നൂ
കതകു തുറക്കൂ പച്ചില കതകു തുറക്കൂ
കളമൃദു മൊഴി നിന്റെ കുമ്പിളിൽ തേനുണ്ടോ
തേനിനു ലഹരിയുണ്ടോ
(ഞാൻ നിന്നെ പ്രേമിക്കുന്നു)
വിഡിയോ
No comments:
Post a Comment