Powered By Blogger

Tuesday, November 17, 2009

ഗന്ധർവ ക്ഷേത്രം






വസുമതീ ഋതുമതീ

ചിത്രം: ഗന്ധര്‍വ്വക്ഷേത്രം [ 1972 ] ഏ. വിൻസെന്റ്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്


ഓ.....ഓ....ഓ...
വസുമതീ ഋതുമതീ
ഇനിയുണരൂ ഇവിടെ വരൂ ഈ
ഇന്ദു പുഷ്പഹാരമണിയൂ (വസുമതീ..)

സ്വര്‍ണ്ണരുദ്രാക്ഷം ചാര്‍ത്തീ ഒരു
സ്വര്‍ഗ്ഗാതിഥിയെ പോലെ (2)
നിന്റെ നൃത്തമേടയ്ക്കരികില്‍ നില്പൂ
ഗന്ധര്‍വ പൌര്‍ണ്ണമി
ഈ ഗാനം മറക്കുമോ ഇതിന്റെ
സൌരഭം മറക്കുമോ ഓ...ഓ...ഓ....


ശുഭ്ര പട്ടാംബരം ചുറ്റീ ഒരു
സ്വപ്നാടകയെ പോലെ
എന്റെ പര്‍ണ്ണശാലക്കരികില്‍
നില്പൂ ശൃംഗാരമോഹിനീ
ഈ ഗാനം നിലയ്ക്കുമോ ഇതിന്റെ
ലഹരിയും നിലയ്ക്കുമോ (വസുമതീ..)




ക്ലിക്ക്

1 comment:

Anonymous said...

мне кажется: превосходно! а82ч