Powered By Blogger

Monday, November 16, 2009

മായാബസ്സാര്‍ [ 2008 ] സുജാത






മിഴിയില്‍ മിഴിയില്‍ മാന്‍ മിഴിയില്‍



ചിത്രം: മായാ ബസ്സാര്‍[ 2008 ] തോമസ് സെബാസ്റ്റ്യന്‍
രചന: വയലാര്‍ ശരത്
സംഗീതം: രാഹുല്‍ രാജ്

പാടിയതു: സുജാത

ഹൊയ്...ഹൊയ്.. ഹൊയ്...
മിഴിയില്‍..മിഴിയില്‍,, മാന്‍ ഇഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍
മൊഴിയില്‍ നിറയും തേന്‍ മഴയില്‍
ഇളനീരൊഴുകിയ ചേലുകളില്‍
ഞാനും കൂടെ നിന്നു വീഥിയില്‍
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്
അസ്സലസ്സലായി നിന്നു ന്ദീയെന്‍ പൊങ്കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍
തൊഴാനെങ്ങോ ദൂരെ ദൂരെ എന്നെപോലെ നീ.....

കൂട്ടിനുള്ളില്‍ഏ റെ നാളായ്‍ നൊന്തതെന്തിനോ
കാണാന്‍ നിറ്യണ മനസ്സോടെ
കണ്ണില്‍ തെളിയെണ തിരിയോടെ‍
ഏതൊ മണിയറ മേഞ്ഞു മേഞ്ഞൊരു പെങ്കിളിയല്ലേ ഞാന്‍
കയ്യില്‍ വളയുടെ ചിരി നീട്ടി
കാലില്‍ തളയുടെ മണി മീട്ടി
മാറില്‍ ചന്ദന ഗന്ധം ചൂടി നീ
അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

സ്നേഹ മഞ്ഞു വന്നു മൂടും
നനവോടു ഞാന്‍
മോഹമോടു പാടിയില്ലെ എന്റെ വാടിയില്‍
പാട്ടിന്‍ സ്വര ലയമാകുമ്പോള്‍
പൂക്കള്‍ നിറ്യുമൊരീ മേട്ടില്‍
കയ്യില്‍ പുതിയൊര്‍ മാലയുമായ് വരും
ആണ്‍കിളിയല്ലോ ഞാന്‍..
ചൂളം വിളിയുടെ രസമോടെ
ചൂടും മല്ലിക മലരോടെ
തൂവല്‍ മഞ്ചമൊരുക്കിയിരുന്നു ഞാന്‍

മിഴിയില്‍..മിഴിയില്‍,, മാന്‍ മിഴിയില്‍
മഴവില്ലെഴുതിയ ചാരുതയില്‍
നീയും ചാരെ വന്നു മേടയില്‍..
മൌനമാണെങ്കിലും കൂട്ടിനായുണ്ടു നീ
ചുണ്ടിലെ നാദമായ്
നെഞ്ചിലെ ഈണമായ്...

അസ്സലസ്സലായി നിന്നു നീയെന്‍ പൊന്‍ കതിരഴകേ
കൊലുസ്സലസ്സം കൊഞ്ചി നിന്‍ പൂമെയ്യഴകില്‍[2]






ഇവിടെ








വിഡിയോ

No comments: