Powered By Blogger

Friday, November 20, 2009

സത്യം. ശിവം, സുന്ദരം - 2000 ചിത്ര



സൂര്യനായ് തഴുകി

ചിത്രം: സത്യം ശിവം സുന്ദരം [ 2000 ] റാഫി മെക്കാർടിൻ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: ചിത്ര {യേശുദാസ് }



സൂര്യനായ് തഴുകിയുറക്കമുണര്‍ത്തുമെന്‍
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകള്‍ക്കിടയിലും
പുഞ്ചിരിചിറകു വിടര്‍ത്തുമെന്‍ അച്ഛന്‍ (2)[ സൂര്യനായ്..]

എന്നുമെന്‍ പുസ്തകത്താളില്‍ മയങ്ങുന്ന
നന്മ തന്‍ പീലിയാണച്ഛന്‍ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോര്‍മ്മയാണച്ഛന്‍
ഉടലാര്‍ന്ന കാരുണ്യമച്ഛന്‍
കൈ വന്ന ഭാഗ്യമാണച്ഛന്‍ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)


എഴുതുമീ സ്നേഹാക്ഷരങ്ങള്‍ക്കുമപ്പുറം
അനുപമ സങ്കല്‍പമച്ഛന്‍
അണയാത്ത ദീപമാണച്ഛന്‍
കാണുന്ന ദൈവമാണച്ഛന്‍ (സൂര്യനായ്..)





ഇവിടെ








വിഡിയോ

No comments: