പൊന്നിന്‍ വള കിലുക്കി
  
ചിത്രം:    ഞങ്ങൾ സന്തുഷ്ടരാണു്   [ 1999 [ രാജസേനന്‍  
രചന:   എസ് രമേശന്‍ നായര്‍   
സംഗീതം: ഔസേപ്പച്ചന്‍ 
   
പാടിയതു:സന്തോഷ് കേശവ്   
 
പൊന്നിന്‍ വള കിലുക്കി വിളിച്ചുണര്‍ത്തി
എന്റെ മനസ്സുണര്‍ത്തി [2]
മണിത്തിങ്കള്‍ വിളക്കുമായ് പോരും നിലാവെ
കണിതുമ്പ പൂത്താല്‍ നിന്റെ കല്യാണമായി
ആതിര രാവില്‍ നവ വധുവായ് നീ.. 
അണയുകില്ലേ    ഒന്നും മൊഴിയുകില്ലേ...[ പൊന്നിന്‍...മാ
ശ്രീമംഗലേ നിന്‍ കാലൊച്ച കേട്ടാല്‍
ഭൂമിക്കു വീണ്ടും താരുണ്യമായി
മാറത്തു നിന്‍ മിഴി ചായുന്നതോര്‍ത്താല്‍
മാരന്റെ പാട്ടില്‍ പാല്‍ തിരയായി
തളിര്‍ക്കുന്ന ശില്പം നീയല്ലയോ
ആ മിഴിക്കുള്ളില്‍ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാന്‍ കൊതിക്കില്ലയോ
നമ്മള്‍ കൊതിക്കില്ലയോ....[ പൊന്നിന്‍...
കാറണി കൂന്തല്‍  കാളിന്ദിയായാല്‍
താരക പൂക്കള്‍ തേന്‍ ചൊരിയും
രാമഴ മീട്ടും തമ്പുരുവില്‍ നിന്‍
പ്രേമസ്വരങ്ങള്‍ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്‍ മനസിന്റെ താളത്തില്‍ മയില്‍ കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ..
എല്ലാം നിനക്കല്ലയോ...[ പൊന്നിന്‍ വള....
 
ഇവിടെ
Tuesday, November 3, 2009
Subscribe to:
Post Comments (Atom)





No comments:
Post a Comment