Powered By Blogger

Thursday, November 12, 2009

നാടോടിക്കാറ്റു [ 1997 ] യേശുദാസ്



വൈശാഖസന്ധ്യേ


ചിത്രം: നാടോടിക്കാറ്റ് [1987 ] സത്യന്‍ അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം

പാടിയതു: യേശുദാസ് കെ ജെ

വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ

ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )

മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )



വിഡിയോ


ഇവിടെ

No comments: