Powered By Blogger

Tuesday, October 13, 2009

അനുഭൂതി [ 1997 ] എം.ജി. ശ്രീകുമാര്‍ & ചിത്ര

“അനുഭൂതി തഴുകി ആദ്യവര്‍ഷ മേഘം


ചിത്രം: അനുഭൂതി [ 1997 ] ഐ. വി. ശശി
രചന; എം.ഡി രാജേന്ദ്രന്‍
സംഗീതം : ശ്യാം

പാടിയതു: എം.ജി. ശ്രീകുമാര്‍ & ചിത്ര
അനുഭൂതി തഴുകി ആദ്യ്‌വര്‍ഷ മേഘം
ആത്മാവിലെഴുതി ഭാവന [2]
കവിതേ നിന്നുടയാട
നെയ്തു താഴ്വര ചോല..
മേലേ മഴമുകില്‍മാല
നീളെ കുളിരൊളി മാല...[ ആത്മാവിലെഴുതി...

മഞ്ജീരമണിയും മഞ്ജുള ലയമോടെ
മാലേയ മണിയും മഞ്ജിമയോടെ,,
മകരന്ദമൊഴുകും മണിമഞ്ജുഷ പോലെ
മതിലേഖ മുകരും മാന്മിഴി പോലെ
ഹിമകണമിതിലലിയുന്നു ആ..ഹ...ആ‍ാ..
നിറപൌര്‍ണമി നെയ്യുന്നു ആ‍ാ..ആ‍ാ.
ഏകാന്തതെ എന്‍ ഭാ‍വമായ്
കനവുകളില്‍ നിനവുകളില്‍ കുളിരു കോരി നീ..[ അനുഭൂതി...

സംഗീതമുണരും സ്വര മുരളിക പോലെ
സായൂജ്യമരുളും സാധന പോലെ
സൌന്ദര്യ ലഹരി സൌപര്‍ണിക പോലെ
സാഫല്യമേകും സുഷമകള്‍ പോലെ
മിഴിയിണകളിലണയുന്നു ആ...ഹാ..ഹാ..
വരവര്‍ണ്ണിനി നീ എന്നുംആ..ആ...
ശാലീനതെ എന്‍ ജീവനില്‍ ഇരവുകളില്‍
പകലുകളില്‍ തളിരു ചൂടി നീ...[ അനുഭൂതി....



ഇവിടെ

No comments: