Powered By Blogger

Thursday, September 10, 2009

വര്‍ണ്ണപകിട്ടു { 1997 ] എം.ജി ശ്രീകുമാര്‍ / ചിത്ര

“വെള്ളിനിലാതുള്ളികളോ കണ്‍പീലിയില്‍



ചിത്രം : വര്‍ണ്ണപ്പകിട്ടു [ 1997 ] ഐ.വി. ശശി
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: വിദ്യാസാഗര്‍

പാടിയതു: എം.ജി. ശ്രീകുമാര്‍ / ചിത്ര
വെള്ളിനിലാ തുള്ളികളോ കണ്പീലിയില്‍
തെന്നലിലോ ചന്ദനമോ പൊന്‍‍ തൂവലില്‍
‍വിലോലമായ് തൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം... [ 2 ]

മറഞ്ഞു നിന്‍ നെഞ്ചിലെന്‍ മനസിലെ കുങ്കുമം
തളിര്‍ വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ പദങ്ങളിലൂടെ വരും
നിന്‍ കാല്‍ പാടുകള്‍ പിന്തുടരാം‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ
പ്രസാദം പങ്കിടുവാന്‍
മഞ്ഞിതള്‍ മൂടുമൊരോര്‍മ്മകളില്‍ ഒരു
പൊന്‍ തിരിയായ് ഞാന്‍ പൂത്തുണരാം... [ വെള്ളിനിലാ

നിറഞ്ഞൊരെന്‍ മോഹമായ്‌ വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാ കുളിരമ്പിളിയില്‍ എന്നെ ഉണര്‍ത്തും പുണ്യലതേ
തങ്ക വിരല്‍ തൊടുമാനിമിഷം താനെ ഒരുങ്ങും തമ്പുരുവേ
പെയ്തലിയുന്ന പകല്‍ മഴയിലൊരു പാല്‍ പുഴയായ് വീണൊഴുകാം [ വെള്ളി നിലാ


ഇവിടെ

No comments: