Powered By Blogger

Friday, September 4, 2009

വളയം [ 1992 ] ചിത്ര

“ചമ്പകമേട്ടിലെ

ചിത്രം: വളയം [ 1992 ] സിബി മലയില്‍
രചന: കൈതപ്രം
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ എസ് ചിത്ര

ആ...ആ...ആ...അ...ആ...ആ...

ചമ്പകമേട്ടിലെ എന്റെ മുളം‌കുടിലില്‍
കുളിരമ്പിളി റാന്തലെടുത്തു കൊളുത്താം ഞാന്‍
ഒരുപിടി മണ്ണില്‍ മെനഞ്ഞ കിളിക്കൂട്ടില്‍
ഒരു ചെറു സൂര്യനെയേറ്റു തുടിച്ചുകളിക്കാം ഞാന്‍
നിറയ്ക്കാം സുഗന്ധം ഇളംകാറ്റിനുള്ളറയില്‍
വസന്തം മനസ്സിന്‍ മണിച്ചെപ്പിലേന്താം ഞാന്‍
കൂട്ടിനൊരോമല്‍ കിളിയെ വളര്‍ത്താം (ചമ്പക)

കുലവാഴപ്പന്തലൊരുക്കാം പനയോലപ്പായ വിരിക്കാം
കരയാകെ തോരണമേറ്റാം (കുലവാഴപ്പന്തലൊരുക്കാം)
നാദസ്വരമോടെ-തനന തനന-മുത്തുക്കുടയോടെ-തനന തനന (2)
അരയാലില വഞ്ചിയിലേറിവരാമോ പുതുമണവാളാ (ചമ്പക)

കല്യാണപ്പന്തലിനുള്ളില്‍ വരവേല്‍പ്പിന്‍ വിളക്കുനീട്ടി
മണവാട്ടിപ്പെണ്ണായ് വരാം ഞാന്‍ (കല്യാണ‌)
കോടിപ്പുടവ തരൂ-തനന തനന- താലിപ്പൊന്നു തരൂ-തനന തനന (2)
ഇന്നെന്നിലെയെല്ലാമെല്ലാം നല്‍കാം പുതുമണവാളാ (ചമ്പക)


ഇവിടെ

No comments: