Powered By Blogger

Friday, September 25, 2009

അയലത്തെ സുന്ദരി [ 1974 [ യേശുദാസ്

ലക്ഷാര്‍ച്ചന കണ്ടു
ചിത്രം: അയലത്തെ സുന്ദരി [ 1974] റ്റി. ഹറ്രിഹരന്‍
രചന: മങ്കൊമ്പ് ഗോപാലകൃഷ്ണന്‍
സംഗീതം: ശങ്കര്‍ ഗണേഷ്

പാടിയതു: യേശുദാസ്

ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോളൊരു
ലജ്ജയില്‍ മുങ്ങിയ മുഖം കണ്ടു...
മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ വെച്ചവള്‍..
മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു...


മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി
നഖക്ഷതം കൊണ്ടു ഞാന്‍ കവര്‍ന്നെടുത്തു...
അധരംകൊണ്ടധരത്തില്‍ അമൃതു നിവേദിക്കും
അസുലഭ നിര്‍വൃതി അറിഞ്ഞു ഞാന്‍... അറിഞ്ഞു ഞാന്‍....

(ലക്ഷാര്‍ച്ചന കണ്ടു)

അസ്ഥികള്‍ക്കുള്ളിലോരുന്മാദ വിസ്മൃതിതന്‍
അജ്ഞാത സൌരഭം പടര്‍ന്നുകേറി...
അതുവരെയറിയാത്ത പ്രാണഹര്‍ഷങ്ങളില്‍
അവളുടെ താരുണ്യമലിഞ്ഞിറങ്ങി... അലിഞ്ഞിറങ്ങി...

(ലക്ഷാര്‍ച്ചന കണ്ടു)

No comments: