Powered By Blogger

Sunday, August 9, 2009

വചനം. [1990] ലെനിൻ രാജേന്ദ്രൻ

“നീര്‍മിഴി പീലിയില്‍ നീര്‍ മണി തുളുമ്പി നീ എന്‍ അരികില്‍ നിന്നു

ചിത്രം: വചനം [1990] ലെനിൻ രാജേന്ദ്രൻ
താരനിര: സുരേഷ് ഗോപി, ചാരുഹസ്സൻ, തിലകൻ,നെടുമുടി വേണു, ശ്രീവിദ്യ, സിതാര,
സുമ ജയറാം, റൂബിതാര, ബാബു നമ്പൂതിരി, ശിവജി...

രചന; ഒ.എന്‍.വി.കുറുപ്പ്
സംഗീതം: മോഹന്‍ സിത്താര

പാടിയതു: യേശുദാസ്

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്ന്യനെ പോല്‍..വെറും അന്ന്യനെ പോല്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍..

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..

മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍..

അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..

നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
നിന്നു ഞാനുമൊരന്യനെ പോല്‍..വെറും അന്യനെ പോല്‍..

ഇവിടെ

വിഡിയോ

No comments: