
"ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളെ
ചിത്രം: നമ്മള്‍ തമ്മില്‍ [2003] വിജി തമ്പി
രചന: ഗിരീഷ് പുത്തെഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: യേശുദാസ് / സുജാത
ജൂണിലെ നിലാമഴയില്‍ നാണമായ് നനഞ്ഞവളെ
ഒരു ലോലമാം നറു തുള്ളിയായ്
നിന്‍ നിറുകിലുരുകുന്നതെന്‍ ഹൃദയം...
പാതിചാരും നിന്റെ കണ്ണില്‍ നീല ജാലകമോ
മാഞ്ഞ്പോകും മാരിവില്ലിന്‍ മൌന ഗോപുരമോ
പ്രണയം തുളുമ്പും ഓര്‍മ്മയില്‍ വെറുതെ തുറന്നു തന്നു നീ
നനഞ്ഞു നില്‍ക്കുമഴകേ നീ എനിക്കു
പുണരാന്‍ മാത്രം...
നീ മയങ്ങും മഞ്ഞുകൂടെന്‍ മൂക മാനസമോ
നീ തലോടും നേര്‍ത്ത വിരലില്‍ സൂര്യ മോതിരമോ
ഇരുളായ് വിരിഞ്ഞ പൂവു പോല്‍ ഹൃദയം കവര്‍ന്നു തന്നു നീ
ഒരുങ്ങി നില്ക്കുമുയിരേ നീ എനിക്കു നുകരാന്‍ മാത്രം....
വീഡിയോ
ഇവിടെ
No comments:
Post a Comment