Powered By Blogger

Sunday, August 2, 2009

യാത്രയ്ക്കാരുടെ ശ്രദ്ധക്കു... (2002) ജയചന്ദ്രന്‍




“ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം...


ചിത്രം: യാത്രക്കാരുടെ ശ്രദ്ധക്കു.. ( 2002)
രചന:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
പാടിയതു: ജയചന്ദ്രന്‍.



ഒന്നു തൊടാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ ‍തീരാ ദാഹം.
ഇനിയെന്തു വേണമിനി എന്തു വേണമിനി‍ എന്തു വേണമീ
മൌന മേഘമലിയാന്‍ പ്രിയം വദേ....

നീ വരുന്ന വഴിയോര സന്ധ്യയില്‍
കാത്തു കാത്തു നിഴലായി ഞാന്‍
അന്നു തന്നൊരനു രാഗ രേഖയില്‍
നോക്കി നോക്കി ഉരുകുന്നു ഞാന്‍
രാവുകള്‍ ശലഭമായ്
പകലുകള്‍ കിളികളായ്
നീ വരാതെ എന്‍ രാക്കിനാ‍വുറങ്ങിയുറങ്ങി.
ഇനിയെന്തു വേണമിനിയെന്തു വേണമീ
മൌനമേഘമലിയാന്‍ പ്രിയംവദേ?

തെല്ലുറങ്ങി ഉണരുമ്പൊഴൊക്കെയും
നിന്‍ തലോടലറിയുന്നു ഞാന്‍.
തെന്നല്‍ വന്നു കവിളില്‍ തൊടുമ്പൊഴാ
ചുംബനങ്ങളറിയുന്നു ഞാന്‍.
ഓമനേ ഓര്‍മ്മകള്‍ അത്രമേല്‍ നിര്‍മലം
നിന്റെ സ്നേഹലയ മര്‍മരങ്ങള്‍ പോലും തരളം‍
ഏതിന്ദ്രജാല മൃദു മന്ദഹാസമെന്‍
നേര്‍ക്കു നീട്ടി അലസം മറഞ്ഞു നീ
ഒന്നു കാണാന്‍ ഉള്ളില്‍ തീരാ മോഹം
ഒന്നു മിണ്ടാന്‍ നെഞ്ചില്‍ തീരാ ദാഹം.....






.

No comments: