Powered By Blogger

Saturday, August 15, 2009

കാണാ മറയത്തു ( 1984 ) യേശുദാസ്

“ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ...

ചിത്രം: കാണാമറയത്ത് [ 1984 ] ഐ.വി.ശശി
രചന: ബിച്ചു തിരുമല
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ


ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ
കുടമുല്ലപ്പൂവിരിഞ്ഞൂ
അതിലായിരമാശകളാലൊരു പൊന്‍‌വലനെയ്യും
തേന്‍‌വണ്ടു ഞാന്‍
മലരേ തേന്‍‌വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )

അധരമമൃതജലശേഖരം, നയനം മദനശിശിരാമൃതം
ചിരിമണിയില്‍ ചെറുകിളികള്‍
മേഘശീതമൊഴുക്കി വരൂ
പൂഞ്ചുരുള്‍ച്ചായം എന്തൊരുന്മാദം എന്തൊരാവേശം
ഒന്നു പുല്‍കാന്‍ ഒന്നാകുവാന്‍
അഴകേ ഒന്നാകുവാന്‍
(ഒരു മധുരക്കിനാവിന്‍ )

കളഭനദികളൊഴുകുന്നതോ കനകനിധികളുതിരുന്നതോ
പനിമഴയോ പുലരൊളിയോ
കാലഭേദമെഴുതിയൊരീ കാവ്യസംഗീതം
കന്നിതാരുണ്യം സ്വര്‍‌ണ്ണതേന്‍‌കിണ്ണം
അതില്‍ വാഴും തേന്‍‌വണ്ടു ഞാന്‍
നനയും തേന്‍‌വണ്ടു ഞാന്‍
(ഒരു മധുരക്കിനാവിന്‍ )

No comments: