“കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം...
ചിത്രം കാതോട് കാതോരം [1985]
രചന: ഒ.എന്‍.വി. കുറുപ്പ്
സംഗീതം: ഭരതന്‍
പാടിയതു: ലതിക
ലാ ലാ ലാ ലാ ലാ ആ ആ ആ മന്ത്രം
മ് മ് മ് ലാ ലാ ലാ വിഷുപ്പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കാതോടു് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കുറുമൊഴി കുറുകി കുറുകി നീ ഉണരൂ വരിനെല്‍ കതിരിന്‍ തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന്‍ കുലകള്‍ വെയിലില്‍ ഉലയേ
കുളിരു പെയ്തു നിലാ കുഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി പെയ്യുന്നു തേന്മഴകള്‍ ചിറകിലുയരുമഴകേ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന്‍ കനികള്‍ (കാതോട്)
തളിരിലെ പവിഴം ഉരുകുമീ ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു കരളിന്‍ നിഴലില്‍ ഉറയും
കുളിരു പെയ്തു നിലാ കഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി തേവുന്നൂ തേനലകള്‍, കുതിരും നിലമിതുഴുതൂ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലീ തന്നൂ പൊന്നിന്‍ കനികള്‍ (കാതോട്)
Monday, July 20, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment