‘കണ്ടു ഞാന്‍ മിഴികളില്‍
ചിത്രം: അഭിമന്യു[1991]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
പാടിയതു: എം ജി ശ്രീകുമാര്‍
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം
ഗോപുരപ്പൊന്‍കൊടിയില്‍ അമ്പലപ്രാവിന്‍ മനം
പാടുന്നൊരരാധനാമന്ത്രംപോലെ....
(കേട്ടു ഞാന്‍)
പാദങ്ങള്‍ പുണരുന്ന ശൃംഗാരനൂപുരവും
കൈയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും
വേളിക്കൊരുങ്ങുവാനെന്‍ കിനാവില്‍
അനുവാദം തേടുകയല്ലേ....
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
(കണ്ടു ഞാന്‍)
വാലിട്ടു കണ്ണെഴുതി വെള്ളോട്ടുവളയണിഞ്ഞ്
ഒരു നാള്‍ നീയെന്‍ അന്തര്‍ജ്ജനമാകും
കണ്‍മണിത്തിങ്കളേ നിന്‍ കളങ്കം
കാശ്‌മീര കുങ്കുമമാകും....
നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും
(കണ്ടു ഞാന്‍
Thursday, July 16, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment