“സന്ധ്യക്കെന്തിനു സിന്ദൂരം
ചിത്രം: മായ [1972]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി
പാടിയതു: ജയചന്ദ്രന്‍
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)
മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)
ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന്‍ ഭാവഗന്ധം
( സന്ധ്യ..
Saturday, July 18, 2009
Subscribe to:
Post Comments (Atom)
1 comment:
'തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത'
എന്നല്ലേ? അതോ എനിക്കു തെറ്റിയോ?
Post a Comment