“താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍...
ചിത്രം: അടിമകള്‍ [`1969}കെ.എസ്സ്.സേതുമാധവന്
രചന: വയലാര്‍
സംഗീതം:ദേവരാജന്‍
പാടിയതു: എ.എം.രാജ
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ആരും കാണാത്തൊരന്തപുരത്തിലെ..ആരാധനാമുറി തുറക്കും ഞാന്‍..
ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോള്‍..നീലകാര്വര്ണ്ണനായ് നില്ക്കും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
ഏതോ കിനാവിലെ ആലിംഗനത്തിലെ ഏകാന്തരോമാഞ്ചമണിഞ്ഞവളേ..
ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളില്..പ്രേമത്തിന് സൌരഭം തൂകും ഞാന്‍..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി..
പൂമുഖകിളിവാതില്‍ അടക്കുകില്ലാ..കാമിനി നിന്നെ ഞാന്‍ ഉറക്കുകില്ലാ..
താഴംപൂമണമുള്ള തണുപ്പുള്ള രാത്രിയില്‍..തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി
Saturday, July 25, 2009
നീലക്കടമ്പു: (1985) ചിത്ര
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന ...
ചിത്രം: നീലക്കടമ്പ് [1985]
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്
പാടിയതു: ചിത്ര
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ...
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ..
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആാആ..ആാ..ആാ....
ആഷാഢമാസ നിശീഥിനി തന്
വനസീമയിലൂടെ നീ.........
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ
എന്‍മണ്‍കുടില്‍ തേടി വരുന്നൂ...
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
മ്.മ്...മ്മ്.മ്മ്മ്മ്മ്മ്മ്മ്......
ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാന്നൊന്നുമയങ്ങീ...
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍
പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ....
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ....
നീയിതുകാണാതെ പോകയോ....?
നീയിതു ചൂടാതെ പോകയോ....?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആാആ..ആാ..ആാ....
ചിത്രം: നീലക്കടമ്പ് [1985]
രചന: കെ.ജയകുമാര്‍
സംഗീതം: രവീന്ദ്രന്
പാടിയതു: ചിത്ര
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ...
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ..
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആാആ..ആാ..ആാ....
ആഷാഢമാസ നിശീഥിനി തന്
വനസീമയിലൂടെ നീ.........
ആരും കാണാതെ.. ആരും കേള്‍ക്കാതെ..
എന്നിലേക്കെന്നും വരുന്നൂ
എന്‍മണ്‍കുടില്‍ തേടി വരുന്നൂ...
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
മ്.മ്...മ്മ്.മ്മ്മ്മ്മ്മ്മ്മ്......
ലാസ്യനിലാവിന്റെ ലാളനമേറ്റു
ഞാന്നൊന്നുമയങ്ങീ...
കാറ്റും കാണാതെ.. കാടും ഉണരാതെ..
എന്റെ ചാരത്തുവന്നൂ എന്‍
പ്രേമനൈവേദ്യമണിഞ്ഞൂ
നീയിതുകാണാതെ പോകയോ...?
നീയിതു ചൂടാതെ പോകയോ...?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍
നിന്നെ പ്രതീക്ഷിച്ചു നിന്നൂ....
ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ
ഞാനിന്നും പ്രതീക്ഷിച്ചു നിന്നൂ....
നീയിതുകാണാതെ പോകയോ....?
നീയിതു ചൂടാതെ പോകയോ....?
നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍...
ആആാആ..ആാ..ആാ....
അഗ്നിദേവന്... (1995)..എം.ജി. ശ്രീകുമാര്‍
“നിലാവിന്റെ നീലഭസ്മ കുറി അണിഞ്ഞവളേ
ചിത്രം: അഗ്നിദേവന് [1995] വേണു നാഗവള്ള്യ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്
പാടിയതു: എം ജി ശ്രീകുമാര്‍
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
തങ്കമുരുകും നിന്റെ മെയ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന് മന്ത്രമെഴുതുമ്പോള്
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്മേല് ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന് ചൊട്ടില് നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്
ചാഞ്ചക്കം ചെല്ലക്കൊമ്പില്
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന് പാട്ടെനിക്കല്ലെ
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
ചിത്രം: അഗ്നിദേവന് [1995] വേണു നാഗവള്ള്യ
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണന്
പാടിയതു: എം ജി ശ്രീകുമാര്‍
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
തങ്കമുരുകും നിന്റെ മെയ് തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന് മന്ത്രമെഴുതുമ്പോള്
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പും ചോപ്പില്‍ തത്തും
ചുണ്ടിന്മേല് ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റെ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന് ചൊട്ടില് നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്റെയോമല്‍ പാവാടത്തുമ്പുലയ്ക്കുമ്പോള്
ചാഞ്ചക്കം ചെല്ലക്കൊമ്പില്
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലെ നിന് പാട്ടെനിക്കല്ലെ
നിലാവിന്റെ നീലഭസ്മക്കുറി അണിഞ്ഞവളെ
കാതിലോലക്കമ്മലിട്ടു കുണുങ്ങി നില്പവളെ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കി നിന്
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
ഇരട്ട കുട്ടികളുടെ അഛന്: യേശുദാസ്
“എത്രനേരമായ് ഞാന്‍ കാത്തുകാത്തു
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന്
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്ക്കൂ... ആത്മസഖീ...
എതിരേല്ക്കാന് ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന്
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്ക്കൂ... ആത്മസഖീ...
എതിരേല്ക്കാന് ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
നാടോടിക്കാറ്റു: (1987) യേശുദാസ് .
“വൈശാഖസന്ധ്യേ നിന് ചുണ്ടില്‍ എന്തേ
ചിത്രം: നാടോടിക്കാറ്റ് [1987] സത്യന് അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന് മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )
ചിത്രം: നാടോടിക്കാറ്റ് [1987] സത്യന് അന്തിക്കാട്
രചന: യൂസഫലി കേച്ചേരി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന് ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (2)
മൂകമാമെന് മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു (2)
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
(വൈശാഖ സന്ധ്യേ )
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ (2)
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ(2)
പുളക മുകുളമേന്തി രാഗ വൃന്ദാവനം
(വൈശാഖ സന്ധ്യേ )
ഉദയനാണു താരം (2001)..യേശുദാസ്.. ചിത്ര
“പറയാതെ അറിയാതെ
ചിത്രം: ഉദയനാണു താരം[2001]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്
പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
പ്രിയനെ നീയറിയുന്നുവോ
എന്‍ വിരഹം വഴിയും രാവുകള്‍...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്ണ്ണമാകവെ വാര്‍മഴവില്ലുപോല്‍
മായുന്നു ഓമല് സഖീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
കാറും കോളും മായുമെങ്ങോ
കാണാതീരങ്ങള്‍ കാണുമോ
വേനല്പ്പൂവെ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കില്ലെന് ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2) [പറയാതെ അറിയാതെ]
ചിത്രം: ഉദയനാണു താരം[2001]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ദീപക് ദേവ്
പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
പറയാതെ അറിയാതെ നീ പോയതല്ലേ
മറു വാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേക്കു നീ മാഞ്ഞതല്ലേ
പ്രിയനെ നീയറിയുന്നുവോ
എന്‍ വിരഹം വഴിയും രാവുകള്‍...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
കണ്ടു തമ്മില്‍ ഒന്നു കണ്ടു
തീരാമോഹങ്ങള്‍ തേടി നാം
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്ണ്ണമാകവെ വാര്‍മഴവില്ലുപോല്‍
മായുന്നു ഓമല് സഖീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2)
കാറും കോളും മായുമെങ്ങോ
കാണാതീരങ്ങള്‍ കാണുമോ
വേനല്പ്പൂവെ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കില്ലെന് ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ...
ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ് (2) [പറയാതെ അറിയാതെ]
മേഘ മല്‍ഹാര്‍: (2001) യേശുദാസ്
“ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന മിഴിമുന
ചിത്രം:മേഘ മല്‍ഹാര്‍ (2001)
രചന. ഓ.എന്‍.വി
സംഗീതം: എം ജി. രാധാകൃഷ്നന്
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴി മുന ആരുടേതാവാം.
ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരെ ഓര്‍ത്താവാം.
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന് മൌനം....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി.
അറിയാത്ത കന്യ തന് നേര്‍ക്കെഴും ഗന്ധര്‍വ്വ
പ്രണയത്തിന് സംഗീതം പോലെ.
പുഴ പാടി, തീരത്തെ മുള പാടി,പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി....
ഒരു നിര്‍വൃതിയില്‍ ഈ ഭൂമി തന് മാറില്‍ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നിറുകയില്‍ നാണങ്ങള്ചാര്ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി......
ചിത്രം:മേഘ മല്‍ഹാര്‍ (2001)
രചന. ഓ.എന്‍.വി
സംഗീതം: എം ജി. രാധാകൃഷ്നന്
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴി മുന ആരുടേതാവാം.
ഒരു മഞ്ജു ഹര്‍ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരെ ഓര്‍ത്താവാം.
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന് മൌനം....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി.
അറിയാത്ത കന്യ തന് നേര്‍ക്കെഴും ഗന്ധര്‍വ്വ
പ്രണയത്തിന് സംഗീതം പോലെ.
പുഴ പാടി, തീരത്തെ മുള പാടി,പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി....
ഒരു നിര്‍വൃതിയില്‍ ഈ ഭൂമി തന് മാറില്‍ വീണുരുകും
ത്രിസന്ധ്യയും മാഞ്ഞു
നിറുകയില്‍ നാണങ്ങള്ചാര്ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി......
ഞാന്‍ ഏകനാണു; (1982) യേശുദാസ്
“ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
ചിത്രം: ഞാന്‍ ഏകനാണ് [1982]
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: യേശുദാസ്
ഓ മൃദുലേ..
ഹൃദയമുരളിയിലൊഴുകി വാ
നിന് നിഴലായ് അലയും പ്രിയനെ മറന്നുവൊ
മൃദുലേ ..ഹൃദയ മുരളിയിലൊഴുകി വാ..
അകലെയാണെങ്കിലും ധന്യേ (2)
നിന് സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)
ചിത്രം: ഞാന്‍ ഏകനാണ് [1982]
രചന: സത്യൻ അന്തിക്കാട്
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: യേശുദാസ്
ഓ മൃദുലേ..
ഹൃദയമുരളിയിലൊഴുകി വാ
നിന് നിഴലായ് അലയും പ്രിയനെ മറന്നുവൊ
മൃദുലേ ..ഹൃദയ മുരളിയിലൊഴുകി വാ..
അകലെയാണെങ്കിലും ധന്യേ (2)
നിന് സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)
പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)
അനശ്വരം (1991) എസ്.പി. ബാലസുബ്രമണ്യം/ ചിത്ര
"താരാപഥം ചേതോഹരം പ്രേമാമൃതം
ചിത്രം: അനശ്വരം (1991)
രചന: പി.കെ.ഗോപി
സംഗീതം: ഇളയരാജ
പാടിയതു:എസ്.പി. ബാലസുബ്രമണ്യം.ചിത്ര
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്കാന്
(താരാപഥം ചേതോഹരം....)
സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഗതമീ നാളില്‍...)
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപഥം ചേതോഹരം....)
സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപഥം ചേതോഹരം....)
ചിത്രം: അനശ്വരം (1991)
രചന: പി.കെ.ഗോപി
സംഗീതം: ഇളയരാജ
പാടിയതു:എസ്.പി. ബാലസുബ്രമണ്യം.ചിത്ര
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്കാന്
(താരാപഥം ചേതോഹരം....)
സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ് (സുഗതമീ നാളില്‍...)
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപഥം ചേതോഹരം....)
സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ് (സഫലമീ നേരം...)
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപഥം ചേതോഹരം....)
Friday, July 24, 2009
അംഗീകാരം..(1977).. യേശുദാസ്
“നീലജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും
ചിത്രം: അംഗീകാരം[1977]
രചന: ബിച്ചു തിരുമല
സംഗീതം: എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്
നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....
ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തില്‍...)
നിമിഷം വാചാലമായി.. ജന്മങ്ങള് സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തില്‍...)
ചിത്രം: അംഗീകാരം[1977]
രചന: ബിച്ചു തിരുമല
സംഗീതം: എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്
നീലജലാശയത്തില്‍ ഹംസങ്ങള്‍നീരാടും പൂങ്കുളത്തില്‍..
നീര്‍പ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു...
നീലജലാശയത്തില്‍....
ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങള്‍ സ്വപ്നങ്ങളായി....
ആയിരമായിരം അഭിലാഷങ്ങള്‍ തെളിനീര്‍ക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി..
നീലത്താമരയായി.......
(നീലജലാശയത്തില്‍...)
നിമിഷം വാചാലമായി.. ജന്മങ്ങള് സഫലങ്ങളായി...
നിന്നിലുമെന്നിലും ഉള്‍പ്രേരണകള്‍ ഉത്സവമത്സരമാടി..
നിശയുടെനീലിമ നമ്മുടെമുന്നില്‍ നീര്‍ത്തിയ കമ്പളമായി..
ആദ്യസമാഗമമായി.....
(നീലജലാശയത്തില്‍...)
അപരാജിത..( 1977)..യേശുദാസ് - ജാനകി
“ വര്‍ണവും നീയെ വസന്തവും നീയെ
ചിത്രം: അപരാജിത [1977]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: യേശുദാസ് - ജാനകി
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ
ഉഷസ്സിൻ അമ്പല മണിദീപ ചലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയേ തൊഴുമോ ?
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ ?
വർണ്ണവും നീയെ വസന്തവും നീയെ
ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം
ഉണരും നേരത്ത് നിൻനാവിലുണരും
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ
എന്റെ പ്രപഞ്ചം നീ മാത്രമല്ലോ
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
ചിത്രം: അപരാജിത [1977]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: യേശുദാസ് - ജാനകി
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
വർണ്ണവും നീയെ വസന്തവും നീയെ
ഉഷസ്സിൻ അമ്പല മണിദീപ ചലനം
ഉണരും നിൻ കണ്ണിലതിൻ പ്രതിഫലനം
ഉഷസ്സിനെ തൊഴുമോ ദേവിയേ തൊഴുമോ ?
ഉത്തരമദ്വൈത ചിന്തയായൊഴുകീ
ഉഷസ്സു നീ തന്നെയല്ലോ
എന്റെ മനസ്സും നീതന്നെയല്ലോ ?
വർണ്ണവും നീയെ വസന്തവും നീയെ
ഉറക്കം ലാളിക്കും മമസ്വപ്ന ഗാനം
ഉണരും നേരത്ത് നിൻനാവിലുണരും
എനിക്കു ചിരിക്കാൻ നിൻ ചുണ്ടു വേണം
എനിക്കെന്തും കാണാൻ നിൻ മിഴിപ്പൂക്കൾ വേണം
പ്രഭവം നീ തന്നെയല്ലോ
എന്റെ പ്രപഞ്ചം നീ മാത്രമല്ലോ
വർണ്ണവും നീയെ വസന്തവും നീയെ
വർഷവും നീയെ ഹർഷവും നീയെ
ഗാനവും നീയെ ഗഗനവും നീയെ
സാഗരം നീയെ സായൂജ്യം നീയെ
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987)..യേശുദാസ്
“മെല്ലെ മെല്ലെ മുഖപടം
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [1987]
രചന: ഒ എന്‍ വി കുറുപ്പ്
സങീതം: ജോണ്സണ്
പാടിയതു: യേശുദാസ് കെ ജെ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പല്‍പ്പൂവിനെ തൊട്ടുണര്‍ത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെണ്‍ കിടാവേ നിന് പാല്‍ക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതില്‍പ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
(മെല്ലെ മെല്ലെ
ചിത്രം: ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [1987]
രചന: ഒ എന്‍ വി കുറുപ്പ്
സങീതം: ജോണ്സണ്
പാടിയതു: യേശുദാസ് കെ ജെ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പല്‍പ്പൂവിനെ തൊട്ടുണര്‍ത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)
ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെണ്‍ കിടാവേ നിന് പാല്‍ക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതില്‍പ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിന്‍ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
(മെല്ലെ മെല്ലെ
ആര്യന്. (1988) എം.ജി. ശ്രീകുമാര്‍ / സുജാത

“പൊന്മുരളിയൂതും കാറ്റില്‍
ചിത്രം: ആര്യന്
രചന: കൈതപ്രം
സംഗീതം: രഘുകുമാര്‍
പാടിയത്:എം ജി ശ്രീകുമാര്‍, സുജാത
ലാല്ലലല ലാ-ലാ-ലാ-ലാ ലാലല ലാലാലാ
ങാഹാ...പാപപ മരിരിരിനി നിസരിഗമ ഗരിഗരിസ
പൊന്മുരളിയൂതും കാറ്റില്‍ ഈണമലിയും പോലെ
പഞ്ചമം തേടും കുയിലിന് താളമിയലും പോലെ
കനവിലൊഴുകാം ഭാവമായ് ആരുമറിയാതെ
(പൊന്മുരളിയൂതും)
മാരനുഴിയും പീലിവിരിയും മാരിമുകിലുരുകുമ്പോള്‍ (2)
തിരകളില്‍ തിരയായ് നുരയുമ്പോള്‍
കഞ്ചുകം കുളിരെ മുറുകുമ്പോള്‍
പവിഴമാ മാറില്‍ തിരയും ഞാന്‍ - ആരുമറിയാതെ
(പൊന്മുരളിയൂതും)
ലാ-ലാ-ലാ-ലാ-ലാ ലാ-ലാ-ലാ-ലാ-ലാ
ലാ--ലാ--ല-ലാ ലാ--ലാ--ല-ലാ
സങ്കല്‍പ്പമന്ദാരം തളിരിടും രാസകുഞ്ജങ്ങളില് (2)
കുങ്കുമം കവരും സന്ധ്യകളില്‍
അഴകിലെ അഴകായ് അലയുമ്പോള്‍
കാണ്മു നാം അരികെ ശുഭകാലം - ആരുമറിയാതെ
(പൊന്മുരളിയൂതും)
തന്തതന താനാരോ താനിനന നാനാരോ
ലാല്ലല-ല ലാ-ലാ-ലാ ലാലലല ലാ-ലാ-ലാ
വിചാരണ. (1988) ചിത്ര
“ഒരു പൂ വിരിയുന്ന സുഖം അറിഞ്ഞു
ചിത്രം: വിചാരണ [1988] സിബി മലയില്‍
രചന: എസ് രമേശന് നായര്‍
സംഗീതം: ഔസേപ്പച്ചന്
പാടിയതു: കെ എസ് ചിത്ര
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ...
ദൂരേ വീണ്ടും പാടുന്നൂ...
(ഒരു പൂ...)
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍)
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നൂ...
എല്ലാം എല്ലാം നാം മറന്നു...
(ഒരു പൂ...)
രാവിന്റെ നീലക്കടമ്പുകള്‍ തോറും
താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ)
യവനികയ്ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു...
എല്ലാം എല്ലാം നാം മറന്നു...
(ഒരു പൂ...)
ചിത്രം: വിചാരണ [1988] സിബി മലയില്‍
രചന: എസ് രമേശന് നായര്‍
സംഗീതം: ഔസേപ്പച്ചന്
പാടിയതു: കെ എസ് ചിത്ര
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞു
നറുമഞ്ഞുരുകുന്ന ലയമറിഞ്ഞു
ഉണരൂ ഉണരൂ യമുനേ ഉണരൂ
ഏതോ മുരളിക പാടുന്നൂ...
ദൂരേ വീണ്ടും പാടുന്നൂ...
(ഒരു പൂ...)
വര്‍ണ്ണങ്ങള്‍ നെയ്യും മനസ്സിലെ മോഹങ്ങള്‍
സ്വര്‍ണ്ണമരാളങ്ങളായിരുന്നൂ (വര്‍ണ്ണങ്ങള്‍)
അവയുടെ ഈറന്‍ തൂവല്‍ത്തുടിപ്പില്‍
അനുഭവമന്ത്രങ്ങളുണര്‍ന്നൂ...
എല്ലാം എല്ലാം നാം മറന്നു...
(ഒരു പൂ...)
രാവിന്റെ നീലക്കടമ്പുകള്‍ തോറും
താരകപ്പൂവുകള്‍ വിരിഞ്ഞു (രാവിന്റെ)
യവനികയ്ക്കപ്പുറം ജന്മം കൊതിക്കും
യദുകുലം തളിര്‍ക്കുന്നതറിഞ്ഞു...
എല്ലാം എല്ലാം നാം മറന്നു...
(ഒരു പൂ...)
മഴയെത്തും മുന്‍പെ. (1995).. യേശുദാസ് /ചിത്ര
“ആത്മാവിന് പുസ്തകത്താളില്‍
ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന് പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന് വാല്ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര് കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന് ..)
കഥയറിയാതിന്നു സൂര്യന്
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന് മയങ്ങി
(ആത്മാവിന് ..)
നന്ദനവനിയിലെ ഗായകന്
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന് ..)
ചിത്രം: മഴയെത്തും മുന്‍പേ [1995] കമല്‍
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ,ചിത്ര കെ എസ്
ആത്മാവിന് പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന് വാല്ക്കണ്ണാടിയുടഞ്ഞു
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞു
കണ്ണീര് കൈവഴിയില്‍ ഓര്‍മ്മകള്‍ ഇടറിവീണു
(ആത്മാവിന് ..)
കഥയറിയാതിന്നു സൂര്യന്
സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയില്‍ ദേവന് മയങ്ങി
(ആത്മാവിന് ..)
നന്ദനവനിയിലെ ഗായകന്
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസതന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹഗാനം ...
(ആത്മാവിന് ..)
ആരണ്യകം.( 1998 )...യ്രേശുദാസ്
“ആത്മാവില്‍ മുട്ടി വിളിച്ചതു പോലെ
ചിത്രം: ആരണ്യകം [1998] ഹരിഹരന്
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്
പാടിയതു: കെ. ജെ. യേശുദാസ്
ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില് മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന് രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന് അഞ്ജനത്തില്‍
ചാന്ത് തൊട്ടത് പോലെ
ചാന്ത് തൊട്ടത് പോലെ...
[ആത്മാവില്‍]
ചിത്രം: ആരണ്യകം [1998] ഹരിഹരന്
രചന: ഓ. എന്‍. വി. കുറുപ്പ്
സംഗീതം രഘുനാഥ് സേത്ത്
പാടിയതു: കെ. ജെ. യേശുദാസ്
ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെ ഇളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരു ഇന്ദു കിരണം
പൂവ് ചാര്‍ത്തിയ പോലെ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ
കുളിര് പകര്‍ന്നു പോകുവതാരോ
തെന്നലോ തേന്‍ തുമ്പിയോ
പൊന്നരയാലില് മറഞ്ഞിരുന്നു
നിന്നെ കണ്ടു കൊതിച്ചു പാടിയ
കിന്നര കുമാരനോ
കണ്ണില്‍ പൂങ്കവിളില്‍ തൊട്ട്
കടന്നു പോകുവതാരോ കുളിര്
പകര്‍ന്നു പോകുവതാരോ
താഴമ്പൂ കാറ്റു തലോടിയ പോലെ
നൂറാതിര തന് രാക്കുളിരാടിയ പോലെ (2)
കുന്നത്തെ വിളക്ക് തെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന് അഞ്ജനത്തില്‍
ചാന്ത് തൊട്ടത് പോലെ
ചാന്ത് തൊട്ടത് പോലെ...
[ആത്മാവില്‍]
തൂവല്‍ കൊട്ടാരം. (1996 )... യേശുദാസ്
“ആദ്യമായ് കണ്ടനാള്‍ പാതി വിരിഞ്ഞു
ചിത്രം: തൂവല്‍ക്കൊട്ടാരം[1996]
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയത്: യേശുദാസ്
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
ചിത്രം: തൂവല്‍ക്കൊട്ടാരം[1996]
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയത്: യേശുദാസ്
ആ .. ആ.. ആ.. ആ.. ആ..
ആദ്യമായ് കണ്ടനാൾ
പാതി വിരിഞ്ഞുനിൻ പൂമുഖം
കൈകളിൽവീണൊരു മോഹനവൈഢൂര്യം നീ പ്രിയസഖീ
ആയിരം പ്രേമാർദ്രകാവ്യങ്ങളെന്തിനു
പൊന്മയിൽപ്പീലിയാൽ എഴുതീനീ (2)
പാതിവിരിഞ്ഞാൽ കൊഴിയുവതല്ലെൻ (2)
പ്രണയമെന്നല്ലോ പറഞ്ഞുനീ...
അന്നുനിൻ കാമിനിയായീ ഞാൻ
ഈ സ്വരം കേട്ടനാൾ താനേ പാടിയെൻ തമ്പുരൂ..
എന്റെകിനാവിൻ താഴമ്പൂവിലുറങ്ങീ..
ശലഭമായ്.. (ആദ്യമായ്)
ഉറങ്ങും കനവിനെ എന്തിനുവെറുതേ
ഉമ്മകൾ കൊണ്ടുനീ മെല്ലെയുണർത്തീ(2)
മൊഴികളിലലിയും പരിഭവമോടെ (2)
അരുതരുതെന്നെന്തേ പറഞ്ഞുനീ...
തുളുമ്പും മണിവീണപോലെ
ഈസ്വരം കേട്ടനാൾ താനെപാടിയെൻ തമ്പുരൂ
കൈകളിൽ വീണൊരു മോഹനവൈഢൂര്യം നീ
പ്രിയസഖീ (ആദ്യമായ്)
പ്രണയ വര്‍ണങ്ങള്‍...()1998) യേശുദാസ്-- ചിത്ര
ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
താരനിര: സുരേഷ് ഗോപി, ബിജു മേനോൻ, മഞു വാര്യർ, ദിവ്യാ ഉണ്ണി, കരമൻ
ജനാർദ്ധനൻ നായർ, പല്ലിശ്ശേരി ജൊസ്....
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര
ആരോ വിരല്‍ നീട്ടി മനസിന് മണ്‍വീണയില്‍...
ഏതോ മിഴി നീരിന് ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന് മണ്‍വീണയിൽ...(ആരോ…)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)
പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര് മുകിലായ് നീ..( ആരോ
2. പാടിയതു: സുജാത / യേശുദാസ്
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന് വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര് മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന് മൊഴിയില്‍ മധുവായ് മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന് വിരഹമെന്നാലും മയങ്ങീ
മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാരിയതാരെ ?
ദല മര്മ്മരം നേര്‍ത്ത ചില്ലകള്ക്കുള്ളില് കുയിലായ് മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)
താരനിര: സുരേഷ് ഗോപി, ബിജു മേനോൻ, മഞു വാര്യർ, ദിവ്യാ ഉണ്ണി, കരമൻ
ജനാർദ്ധനൻ നായർ, പല്ലിശ്ശേരി ജൊസ്....
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: കെ.ജെ.യേശുദാസ് / കെ.എസ്.ചിത്ര
ആരോ വിരല്‍ നീട്ടി മനസിന് മണ്‍വീണയില്‍...
ഏതോ മിഴി നീരിന് ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടേ ഇടറും മനമോടേ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ
ഇന്നാരോ വിരല്‍ നീട്ടി മനസിന് മണ്‍വീണയിൽ...(ആരോ…)
വെണ്ണിലാവു പോലും നിനക്കിന്നെരിയും വേനലായി
വര്‍ണ്ണ രാജി മീട്ടും വസന്തം വർഷ ശോകമായി
നിന്റെയാര്‍ദ്ര ഹൃദയം തൂവല്‍ ചില്ലൊടിഞ്ഞ പടമായ്(2)
ഇരുളില്‍ പറന്നു മുറിവേറ്റു പാടുമൊരു പാവം തൂവല്‍ക്കിളിയായ് നീ
(ആരോ...)
പാതി മാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
കാറ്റില്‍ മിന്നി മായും വിളക്കായ് കാത്തുനില്‍പ്പതാരേ
നിന്റെ മോഹ ശകലം പീലിച്ചിറകൊടിഞ്ഞ ശലഭം(2)
മനസില്‍ മെനഞ്ഞു മഴവില്ലു മായ്ക്കുമൊരു പാവം
കണ്ണീര് മുകിലായ് നീ..( ആരോ
2. പാടിയതു: സുജാത / യേശുദാസ്
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന് വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര് മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന് മൊഴിയില്‍ മധുവായ് മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന് വിരഹമെന്നാലും മയങ്ങീ
മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാരിയതാരെ ?
ദല മര്മ്മരം നേര്‍ത്ത ചില്ലകള്ക്കുള്ളില് കുയിലായ് മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)
Thursday, July 23, 2009
ഉള്ളടക്കം.. (1991)...യേശുദാസ്
“പാതിരാമഴയേതോ ഹംസ ഗീതം പാടി“
ചിത്രം: ഉള്ളടക്കം [1991]
രചന: കൈതപ്രം
സംഹ്ഗീതം: ഔസേപ്പച്ചന്
പാടിയതു: യേശുദാസ് കെ ജെ
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)
കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)
ശൂന്യവേദികളില് കണ്ടു നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓര്‍മ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)
ചിത്രം: ഉള്ളടക്കം [1991]
രചന: കൈതപ്രം
സംഹ്ഗീതം: ഔസേപ്പച്ചന്
പാടിയതു: യേശുദാസ് കെ ജെ
പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങീ
(പാതിരാമഴയെതോ)
കൂരിരുള്‍ ചിമിഴില്‍ ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു (2)
ഓര്‍മ്മപോലും മാഞ്ഞുപോകുവതെന്തേ
(പാതിരാമഴയെതോ)
ശൂന്യവേദികളില് കണ്ടു നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ (2)
ഓര്‍മ്മപോലും മാഞ്ഞു പോകുവതെന്തേ
(പാതിരാമഴയെതോ)
Paathira%20Mazha%2... |
ധ്വനി.... (`1988) യേശുദാസ്

“ഒരു രാഗമാല കോര്‍ത്തു സഖീ ബാഷ്പധാരയായ്
ചിത്രം: ധ്വനി (1988)
രചന: യൂസഫലി കേച്ചേരി
സംഗീതം: നൌഷാദ്
പാടിയതു: യേശുദാസ് കെ ജെ
ഒരു രാഗമാലകോർത്തു സഖീ ബാഷ്പധാരയായ്
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്പധാരയായ്
തവഹാസമെൻ പ്രഭാകിരണം ഭീതരാത്രിയിൽ (2)
കവിൾവാടുകിൽ സദാതമസ്സെൻ കാവ്യയാത്രയിൽ (2)
ഒരു രാഗമാലകോർത്തു സഖീ ബാഷ്പധാരയായ്
പറയാതറിഞ്ഞു ദേവിഞാൻ നിൻരാഗവേദന.. നിൻരാഗവേദന
പറയാതറിഞ്ഞു ദേവിഞാൻ നിൻരാഗവേദന..
അലയായ്വരും വിചാരമെഴും മൗനചേതന (2)
മനസ്സിൻ ശുഭാഗ്നിസാക്ഷിയായ് നിൻ മാറിൽ ചാർത്തുവാൻ.
ഒരു രാഗമാലകോർത്തു സഖീ ബാഷ്പധാരയായ്
ഒരു കുട കീഴില്‍.. (1985). യേശുദാസ്
“അനുരാഗിണീ ഇതാ എൻ കരളിൽ
ചിത്രം: ഒരു കുടക്കീഴില്[1985]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ {മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.. അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
ചിത്രം: ഒരു കുടക്കീഴില്[1985]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
അനുരാഗിണീ ഇതാ എൻ
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
{ അനുരാഗിണീ ഇതാ എൻ }
കായലിൻ പ്രഭാത ഗീതങ്ങൾ
കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ
മമ മോഹം നീയറിഞ്ഞൂ
{ അനുരാഗിണീ ഇതാ എൻ }
മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ {മൈനകൾ}
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ.. അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ
{ അനുരാഗിണീ ഇതാ എൻ }
പാലാട്ട് കോമന്..(1962)........... ഏ.എം രാജാ / പി. സുശീല
“ചന്ദനപ്പല്ലക്കില്‍ വീട് കാണാന്‍ വന്ന”
ചിത്രം: പാലാട്ട് കോമന് [1962]
രചന: വയലാര്‍
സംഗീതം: ബാബുരാജ്
പാടിയതു: എ എം രാജ & പി സുശീല
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ രാജകുമാരാ
പഞ്ചമിചന്ദ്രിക പെറ്റു വളര്‍ത്തിയ അപ്സര രാജകുമാരീ
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാങ്കുറുന്നില ചൂടേണം
പാതിരാപൂവിന്റെ പനിനീര് പന്തലില്‍
പാലയ്ക്കാ മോതിരം മാറേണം
തങ്ക തംബുരു മീട്ടുക മീട്ടുക
ഗന്ധര്‍വ്വ രാജകുമാരാ..ഓ...
അപ്സര രാജകുമാരീ.... (ചന്ദന...)
അല്ലിപ്പൂങ്കാവിലെ ആവണിപലകയില്‍
അഷ്ട മംഗല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരു മധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍ (ചന്ദന..)
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം
പൂക്കും മോഹത്തിന് കിങ്ങിണി ചില്ലയില്‍
പാട്ടും പാടിയുറങ്ങേണം (ചന്ദന പല്ലക്കില്‍....
ചിത്രം: പാലാട്ട് കോമന് [1962]
രചന: വയലാര്‍
സംഗീതം: ബാബുരാജ്
പാടിയതു: എ എം രാജ & പി സുശീല
ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന
ഗന്ധര്‍വ രാജകുമാരാ
പഞ്ചമിചന്ദ്രിക പെറ്റു വളര്‍ത്തിയ അപ്സര രാജകുമാരീ
പൂവായ പൂവെല്ലാം പൊന്നൂഞ്ഞാലാടുമ്പോള്‍
പൂവാങ്കുറുന്നില ചൂടേണം
പാതിരാപൂവിന്റെ പനിനീര് പന്തലില്‍
പാലയ്ക്കാ മോതിരം മാറേണം
തങ്ക തംബുരു മീട്ടുക മീട്ടുക
ഗന്ധര്‍വ്വ രാജകുമാരാ..ഓ...
അപ്സര രാജകുമാരീ.... (ചന്ദന...)
അല്ലിപ്പൂങ്കാവിലെ ആവണിപലകയില്‍
അഷ്ട മംഗല്യമൊരുക്കാം ഞാന്‍
ദശപുഷ്പം ചൂടിക്കാം തിരു മധുരം നേദിക്കാം
താമരമാലയിടീക്കാം ഞാന്‍ (ചന്ദന..)
ഒരു നേരമെങ്കിലും ഒന്നിച്ചിരിക്കേണം
ഓരോ മോഹവും പൂക്കേണം
പൂക്കും മോഹത്തിന് കിങ്ങിണി ചില്ലയില്‍
പാട്ടും പാടിയുറങ്ങേണം (ചന്ദന പല്ലക്കില്‍....
പൂവിനു പുതിയ പൂന്തെന്നല്‍. (1986)... യേശുദാസ്-/ ചിത്ര
“പീലിയേഴും വീശി വാ സ്വര രാഗമാം മയൂരമേ
ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍(1986)
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്
പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)
മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)
കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)
നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
ചിത്രം: പൂവിന് പുതിയ പൂന്തെന്നല്‍(1986)
രചന: ബിച്ചു തിരുമല
സംഗീതം: കണ്ണൂര്‍ രാജന്
പാടിയതു: കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
പീലിയേഴും വീശി വാ… സ്വരരാഗമാം മയൂരമേ…
ആയിരം വരവര്ണ്ണങ്ങള് ആടുമീ ഋതുസംന്ധ്യയില്‍… (പീലിയേഴും…)
മാധവം മദനോത്സവം വാഴുമീ വനവീധിയില്‍…
പാടുനീ രതി രജിയുടെ താളങ്ങളില്‍…
തേടു നീ ആകാശഗംഗകള്‍ (പീലിയേഴും…)
കാലികം ക്ഷണഭംഗുരം…ജീവിതം മരുഭൂജലം….
കേറുന്നു ദിനനിശകളിലാശാശതം….
പാറുന്നു മായാമയൂരികള്‍….. (പീലിയേഴും…)
നീര്‍ക്കടമ്പിന്‍ പൂക്കളാല്‍ അഭിരാമമാം വസന്തമേ…
ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍…ഓര്‍മ്മകള്‍ നിഴലാട്ടങ്ങള്‍
എങ്ങനെ നീ മറക്കും (1983) യേശുദാസ്
“ദേവദാരു പൂത്തു എന്‍ മനസിന് താഴ്വരയില്
ചിത്രം: എങ്ങനെ നീ മറക്കും[1983]
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ (ദേവതാരു പൂത്തു
ചിത്രം: എങ്ങനെ നീ മറക്കും[1983]
രചന: ചുനക്കര രാമൻകുട്ടി
സംഗീതം: ശ്യാം
പാടിയതു: യേശുദാസ്
ദേവതാരു പൂത്തു
എൻ മനസ്സിൻ താഴ്വരയിൽ (2)
നിതാന്തമാം തെളിമാനം
പൂത്ത നിശീധിനിയിൽ... (ദേവതാരു...)
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല... (2)
മഴവില്ലിൻ അഴകായി
ഒരു നാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ
എന്റെ ഗായകൻ... (ദേവതാരു...)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വിനി... (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ (ദേവതാരു പൂത്തു
ഡെയിസി (1988)..... ചിത്ര
“രാപ്പാടി തന് പാട്ടിന് കല്ലോലിനി
ചിത്രം: ഡെയ്സി [1988]
രചന: പി. ഭാസ്കരന്
സംഗീതം: ശ്യാം
പാടിയതു: ചിത്ര
രാപ്പാടി തന് പാട്ടിന് കല്ലോലിനി...
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ... [രാപ്പാടി...]
ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ...
ഗാനം തന് ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം...
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം... [രാപ്പാടി...]
സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര് തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം...
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍...
ആശനിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍
പുതിയ ഗാഥകള്‍ പാരിന്നായ്... [രാപ്പാടികള്‍...
ചിത്രം: ഡെയ്സി [1988]
രചന: പി. ഭാസ്കരന്
സംഗീതം: ശ്യാം
പാടിയതു: ചിത്ര
രാപ്പാടി തന് പാട്ടിന് കല്ലോലിനി...
രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലീ... [രാപ്പാടി...]
ദൂരെ നീലാംബരം കേള്‍ക്കുന്നിതാ കാവ്യം
ഏതോ പ്രേമോത്സവം തേടുന്നു പാരാകവേ...
ഗാനം തന് ചുണ്ടിലും മൂളുന്നു പൂന്തെന്നല്‍
ഞാനും ആനന്ദത്താല്‍ തീര്‍ക്കുന്നു സല്‍കാവ്യം...
മൂകം പൂവാടിയെ മൂടും നിലാവൊളി
ഭൂമിയില്‍ എഴുതിയതാ പുതിയ കവിതകള്‍ സാനന്ദം... [രാപ്പാടി...]
സ്നേഹം പൂചൂടുമ്പോള്‍ പാടുന്നു ഞാന്‍ ഗാനം
കണ്ണീര് തൂകുമ്പോഴും തീര്‍ക്കുന്നു ഞാന്‍ കാവ്യം...
ആഴിതീരത്തിനായ് മൂളുന്നു താരാട്ടുകള്‍
മിന്നല്‍ മണിനൂപുരം ചാര്‍ത്തുന്ന കാല്‍ത്തളിരില്‍...
ആശനിരാശകള്‍ ആടും അരങ്ങിതില്‍
പാടുവാന്‍ എഴുതുമിവള്‍
പുതിയ ഗാഥകള്‍ പാരിന്നായ്... [രാപ്പാടികള്‍...
Wednesday, July 22, 2009
ആഭിജാത്യം [1971] യേശുദാസ്../പി. സുശീല
“വൃശ്ചിക രാത്രി തന് അരമന മുറ്റത്തൊരു
ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്ക്കരന്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ്,പി സുശീല
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി
( വൃശ്ചിക..)
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലിച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു
( വൃശ്ചിക..)
ഈ മുഗ്ദ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കിനിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന് ചോദിക്കുന്നു
( വൃശ്ചിക..)
ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്ക്കരന്‍
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ്,പി സുശീല
വൃശ്ചികരാത്രിതന്‍ അരമനമുറ്റത്തൊരു
പിച്ചകപ്പൂപ്പന്തലൊരുക്കി വാനം
പിച്ചകപ്പൂപ്പന്തലൊരുക്കി
( വൃശ്ചിക..)
നാലഞ്ചു താരകള്‍ യവനികയ്ക്കുള്ളില്‍ നിന്നും
നീലിച്ച കണ്മുനകള് എറിഞ്ഞപ്പോള്‍
കോമള വദനത്തില്‍ ചന്ദനക്കുറിയുമായ്
ഹേമന്ദകൌമുദി ഇറങ്ങിവന്നു
( വൃശ്ചിക..)
ഈ മുഗ്ദ വധുവിന്റെ കാമുകനാരെന്നു
ഭൂമിയും വാനവും നോക്കിനിന്നു
പരിണയം നടക്കുമോ മലരിന്റെ ചെവികളില്‍
പരിമൃദു പവനന് ചോദിക്കുന്നു
( വൃശ്ചിക..)
ആഭിജാത്യം [1971] ... യേശുദാസ്
“ചമ്പകപ്പൂങ്കാവനത്തിലെ...
ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്കരന്
സംഗീതം എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്
ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു..
വിണ്ണില്‍നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ ഒരു
ചന്ദനത്തിന് മണിവീണ അവനുനല്കി..
തങ്കസ്വപ്നശതങ്ങളാല് തന്ത്രികള്കെട്ടി അതില്‍
സുന്ദരപ്രതീക്ഷതന് ചായംപുരട്ടി...
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയഗാനങ്ങള്
രാത്രിയുംപകലുമവന് വീണയില്‍മീട്ടി...
(ചമ്പകപ്പൂങ്കാവനത്തിലെ)
ആ മധുരസംഗീതത്തിന് ലഹരിയാലേ സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി..
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലേ പാട്ടുനിര്‍ത്തി...
കാത്തുനില്ക്കും വയലില്‍ തന് കലപ്പയൂന്നി തന്റെ
വേര്‍പ്പുകൊണ്ടു വിതയ്കുവാന് അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്മണികള് വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി...
(ചമ്പകപ്പൂങ്കാവനത്തിലെ...
ചിത്രം: ആഭിജാത്യം [1971]
രചന: പി ഭാസ്കരന്
സംഗീതം എ റ്റി ഉമ്മര്‍
പാടിയതു: യേശുദാസ്
ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു..
വിണ്ണില്‍നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ ഒരു
ചന്ദനത്തിന് മണിവീണ അവനുനല്കി..
തങ്കസ്വപ്നശതങ്ങളാല് തന്ത്രികള്കെട്ടി അതില്‍
സുന്ദരപ്രതീക്ഷതന് ചായംപുരട്ടി...
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയഗാനങ്ങള്
രാത്രിയുംപകലുമവന് വീണയില്‍മീട്ടി...
(ചമ്പകപ്പൂങ്കാവനത്തിലെ)
ആ മധുരസംഗീതത്തിന് ലഹരിയാലേ സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി..
ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലേ പാട്ടുനിര്‍ത്തി...
കാത്തുനില്ക്കും വയലില്‍ തന് കലപ്പയൂന്നി തന്റെ
വേര്‍പ്പുകൊണ്ടു വിതയ്കുവാന് അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്മണികള് വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി...
(ചമ്പകപ്പൂങ്കാവനത്തിലെ...
ആഭിജാത്യം..[1971] യേശുദാസ്
രാസലീലയ്ക്കു വൈകിയതെന്തുനീ
ചിത്രം: ആഭിജാത്യം (1971)
രചന: പി ഭാസ്കരൻ
സംഗീതം: എ റ്റി ഉമ്മർ
പാടിയതു: യേശുദാസ് , ബി വസന്ത
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ(രാസലീലയ്ക്ക്)
ഹരിചന്ദനക്കുറിവരച്ചില്ലാ കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ(ഹരിചന്ദന)
കാലില്‍ ധരിച്ചില്ലാ
(രാസലീലയ്ക്കു)
കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ വാര്‍ത്തിങ്കളുദിച്ചില്ലാ
പ്രത്യൂഷ ചന്ദ്രിക നിന് ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ(പ്രത്യൂഷ)
മറ്റൊരു വെണ്ണിലാവെന്തിനായീ
മണീമുരളീരവ മധുരിതലഹരിയില്
തനുവും പാദവുമിളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം)
ചിത്രം: ആഭിജാത്യം (1971)
രചന: പി ഭാസ്കരൻ
സംഗീതം: എ റ്റി ഉമ്മർ
പാടിയതു: യേശുദാസ് , ബി വസന്ത
രാസലീലയ്ക്കു വൈകിയതെന്തുനീ
രാജീവലോചനേ രാധികേ(രാസലീലയ്ക്ക്)
ഹരിചന്ദനക്കുറിവരച്ചില്ലാ കാലില്‍
നവരത്നനൂപുരം ധരിച്ചില്ലാ(ഹരിചന്ദന)
കാലില്‍ ധരിച്ചില്ലാ
(രാസലീലയ്ക്കു)
കാളിന്ദീ പുളിനത്തില്‍ കദളീ വിപിനത്തില്‍
കൈകൊട്ടിവിളിയ്ക്കുന്നു പൂന്തെന്നല്‍
കേശത്തില്‍ വനമുല്ല പൂമാല ചൂടിയില്ല(2)
കേശവാ വാര്‍ത്തിങ്കളുദിച്ചില്ലാ
പ്രത്യൂഷ ചന്ദ്രിക നിന് ചുണ്ടിലുള്ളപ്പോള്‍
മറ്റൊരു വെണ്ണിലാവെന്തിനായീ(പ്രത്യൂഷ)
മറ്റൊരു വെണ്ണിലാവെന്തിനായീ
മണീമുരളീരവ മധുരിതലഹരിയില്
തനുവും പാദവുമിളകുന്നൂ
അലങ്കാരമില്ലെങ്കിലും ആടിപ്പാടുവാന്‍
മലര്‍ബാണന്‍ മാടിവിളിക്കുന്നൂ (അലങ്കാരം)
കുഞ്ഞാറ്റക്കിളികള്‍ [1986] യേശുദാസ്
“പ്രഭാതം വിടര്‍ന്നു....
ചിത്രം: കുഞ്ഞാറ്റക്കിളികള്‍ (1986)
രചന: കെ. ജയകുമാര്‍
സംഗീതം; എം. ജയചന്ദ്രന്
പാടിയതു: യേശുദാസ്.
പ്രഭാതം വിടര്‍ന്നു
പരാഗങ്ങള്‍ കൂടി
കിനാവില് സുഗന്ധം ഈ കാറ്റില്‍ തുളുമ്പി
വികാര വീണകള്‍ പാടും
ഗാനത്തിന് പൂഞ്ചിറകില്‍...[പ്രഭാതം..
നീ പോരുകില്ലേ
ഉഷസന്ധ്യ പോലെ
നിശാ ഗന്ധികള്‍ പൂക്കും
ഏകാന്ത യാമങ്ങളില്‍
നീ പോരുകില്ലേ
നിലാ ദീപ്തി പോലെ.... [പ്രഭതം വിടര്‍ന്നു...
ചിത്രം: കുഞ്ഞാറ്റക്കിളികള്‍ (1986)
രചന: കെ. ജയകുമാര്‍
സംഗീതം; എം. ജയചന്ദ്രന്
പാടിയതു: യേശുദാസ്.
പ്രഭാതം വിടര്‍ന്നു
പരാഗങ്ങള്‍ കൂടി
കിനാവില് സുഗന്ധം ഈ കാറ്റില്‍ തുളുമ്പി
വികാര വീണകള്‍ പാടും
ഗാനത്തിന് പൂഞ്ചിറകില്‍...[പ്രഭാതം..
നീ പോരുകില്ലേ
ഉഷസന്ധ്യ പോലെ
നിശാ ഗന്ധികള്‍ പൂക്കും
ഏകാന്ത യാമങ്ങളില്‍
നീ പോരുകില്ലേ
നിലാ ദീപ്തി പോലെ.... [പ്രഭതം വിടര്‍ന്നു...
കുഞ്ഞാറ്റക്കിളികള്‍ (1986)
“ആകാശ ഗംഗാ തീരത്തിനപ്പുറം
ചിത്രം: കുഞ്ഞാറ്റക്കിളികള്‍ [ 1986]
രചന: കെ ജയകുമാർ
സംഗീതം: എം ജെ ജോസഫ്
പാടിയതു: ചിത്ര
അകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കല്‍ മണ്ഡപം
പൌര്‍ണ്ണമി തോറും ഒരേകനാം ഗന്ധര്വന്
പാടാനണയുന്ന മണ്ഡപം ( ആകാശ...)
തൂണുകള്‍ തോറും എത്രയോ ശില്പങ്ങള്
മിഴികളില്‍ വജ്രം പതിച്ച മൌന പതംഗങ്ങള്‍
ഗന്ധര്‍വനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടില്‍ തുടിച്ചില്ല (2) ( ആകാശ..)
മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോള്‍
ഗായകന് സ്നേഹാര്‍ദ്രമായി ശില്പങ്ങളെ തലോടി
പറവകള്‍ ചിറകടിച്ചൂ ചുണ്ടില്‍
പാട്ടിന് മുന്തിരി തേന്‍ കിനിഞ്ഞു (2) (ആകാശ..
ചിത്രം: കുഞ്ഞാറ്റക്കിളികള്‍ [ 1986]
രചന: കെ ജയകുമാർ
സംഗീതം: എം ജെ ജോസഫ്
പാടിയതു: ചിത്ര
അകാശഗംഗാ തീരത്തിനപ്പുറം
ആയിരം വെണ്ണക്കല്‍ മണ്ഡപം
പൌര്‍ണ്ണമി തോറും ഒരേകനാം ഗന്ധര്വന്
പാടാനണയുന്ന മണ്ഡപം ( ആകാശ...)
തൂണുകള്‍ തോറും എത്രയോ ശില്പങ്ങള്
മിഴികളില്‍ വജ്രം പതിച്ച മൌന പതംഗങ്ങള്‍
ഗന്ധര്‍വനറിഞ്നില്ലാ ശിലയുടെ നൊമ്പരം
പാട്ടില്‍ തുടിച്ചില്ല (2) ( ആകാശ..)
മഞ്ഞുതിരും പോലെ പിന്നെയും പാടുമ്പോള്‍
ഗായകന് സ്നേഹാര്‍ദ്രമായി ശില്പങ്ങളെ തലോടി
പറവകള്‍ ചിറകടിച്ചൂ ചുണ്ടില്‍
പാട്ടിന് മുന്തിരി തേന്‍ കിനിഞ്ഞു (2) (ആകാശ..
|
Tuesday, July 21, 2009
ചെങ്കോല്‍. [1993]. യേശുദാസ്
മധുരം ജീവാമൃതബിന്ദു
ചിത്രം: ചെങ്കോല്‍ [1993]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജോണ്സണ്
പാടിയത്: കെ ജെ യേശുദാസ്
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു
സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍
താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ
മധുരം ജീവാമൃതബിന്ദു
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍
താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്ക്കുമെന്റെ ചേതന
നിന് വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍
ചിത്രം: ചെങ്കോല്‍ [1993]
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ജോണ്സണ്
പാടിയത്: കെ ജെ യേശുദാസ്
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു
സൗഗന്ധികങ്ങളെ.. ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വ്വണം പെയ്യുമീ
ഏകാന്ത യാമവീഥിയില്‍
താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്ക്കുമെന്റെ ചേതന
പാടുമീ സ്നേഹരൂപകം പോലെ
മധുരം ജീവാമൃതബിന്ദു
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാത്തെന്നലില്‍
നീഹാരബിന്ദു ചൂടുവാന്‍
താന്തമാണെങ്കിലും....ആ....ആ...
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്ക്കുമെന്റെ ചേതന
നിന് വിരല്‍പ്പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍
|
ബനാറസ്, (2009)സുദീപ് കുമാര്‍-ശ്രേയ ഗൊഷാര്

“ മധുരം ഗായതി മീരാ..ഓം ഹരി ജപമീ മീര...
ചിത്രം : ബനാറസ് .[2009]
രചന: ഗിരീഷ് പുത്തഞ്ചെരി
സംഗീതം: എം. ജയചന്ദ്രന്
പാടിയത്: സുദീപ് കുമാര്‍- ശ്രെയ ഘൊഷര്
മധുരം ഗായതീ മീരാ
ഓം ഹരി ജപലയമീ മീരാ..എന്‍
പാര്‍വണ വിധുമുഖി മീര
പ്രണവാഞ്ജലി... പ്രണവാഞ്ജ ലി
ഹൃദയാംഗുലി.. വലമുഴിഞ്ഞു മധുരമൊരു
മന്ത്ര സാന്ധ്യയായ് നീ
ഒളിതല വംഗം ലസിത മൃദംഗം
യമുനാ തുംഗ തരംഗം
അനുപമ രാഗം ആയുര്‍ കുലാംഗം
അഭിസരണോത്സവ സംഗം
ചിര വിരഹിണി ഇവള് ഒരു പൌര്‍ണമി
മുകിലല ഞൊറിയുടെ നിര വര്‍ണനേ
വരവേല്ക്കുവാന് തിരിയായിതാ
എരിയുന്നു ദൂരെ ദൂരെ
ദൂരെയൊരു കനലായി
അതിശയ ഭൃംഗം ..അമൃത പതംഗം
അധര സുരാ രസ ശൃംഗം
ഭാവുകമേകും ഭേരവിരാഗം
കദന കുതൂഹല ഭാവം
കുയില്‍ മൊഴികളിലിവളുടെ പ്രാര്‍ത്ഥന
അലകടലിലിവളുടെ മിഴി നീര്‍ക്കണം
ഇള മഞ്ഞിലെ കളഹംസമായ്
പിടയുന്നു ദൂരെ ദൂരെ ദൂരെയിരു ചിറ്കായ്......
ഇവിടെ
വിഡിയോ
പരദേശി..(2007).. സുജാത

“ തട്ടം പിടിച്ചു വലിക്കല്ലേ മൈലാഞ്ചിച്ചെടിയേ.....
ചിത്രം: പരദേശി.[2007] ആന്റണി പെരുമ്പാവൂര്‍
രചന: റാഫിക്യ് അഹമ്മദ്ദ്
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: സുജാത.
തട്ടം പിടിച്ച് വലിക്കല്ലെ മൈലാഞ്ചി ചെടിയേ
വെള്ളീകൊലുസിന്മേല്‍ ചുറ്റിപ്പിടിക്കല്ലെ
തൊട്ടാവാടി തയ്യേ..തൊട്ടാവാടി തയ്യേ....
പള്ളീതൊടിയില് വെള്ളിലാ വള്ളികള്‍
തുള്ളും കുളപ്പടവില്‍
ഏഴാം കാവിന്റെ ചെമ്പക പൂവിതള്‍
വീണു കുതിര്‍ത്ത വെള്ളം
ഒരു കുമ്പിള് ഞാന്‍ എടുത്തോട്ടെ.....
പനയോല കട്ടിക പഴുതിലൂടെ
വീണുചിതറുന്ന തൂവെളിച്ചം
എന്റെ ചിരി പോലെ എന്നൊരാള്‍ വെറുതെ
കൊതിപ്പിച്ച പുലര് കാല പൊന്‍ വെളിച്ചം
ഈത്തിരി ഞാന്‍ എടുത്തോട്ടെ. [തട്ടം പിടിച്ചെന്നെ....
|
ചില്ല്...[1982]. യേശുദാസ്
ഒരു വട്ടം കൂടിയെന്നോര്മ്മകള്ചലച്ചിത്രഗാനങ്ങള്
ചിത്രം: ചില്ല് 1982
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്
പാടിയതു: യേശുദാസ്
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന് മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം.
ചിത്രം: ചില്ല് 1982
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്
പാടിയതു: യേശുദാസ്
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന് മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം.
നിവേദ്യം [2007] വിജയ് യേശുദാസ്... സ്വേത

"കോലക്കുഴൽ വിളി കേട്ടോ രാധെ എന്‍ രാധെ
ചിത്രം: നിവേദ്യം [2007] ലോഹിതദാസ്
രചന: എ കെ ലോഹിതദാസ്
സംഗീതം: എം ജയചന്ദ്രന്
Raga Unknown
പാടിയതു: വിജയ് യേശുദാസ്, ശ്വേത
കോലക്കുഴല്‍വിളി കേട്ടോ രാധേ എന്‍ രാധേ....
കണ്ണനെന്നെ വിളിച്ചോ രാവില്‍ ഈ രാവില്‍..
പാല്‍നിലാവു പെയ്യുമ്പോള്‍ പൂങ്കിനാവു നെയ്യുമ്പോള്‍
എല്ലാം മറന്നു വന്നു ഞാന്‍ നിന്നോടിഷ്ടം കൂടാന്‍....
(കോലക്കുഴല്‍)
ആണ്‍കുയിലേ നീ പാടുമ്പോള്‍ പ്രിയതരമേതോ നൊമ്പരം...
ആമ്പല്‍പ്പൂവേ നിന് ചൊടിയില്‍ അനുരാഗത്തിന് പൂമ്പൊടിയോ...
അറിഞ്ഞുവോ വനമാലീ നിന് മനം കവര്‍ന്നൊരു രാധിക ഞാന്‍
ഒരായിരം മയില്‍പ്പീലികളായ് വിരിഞ്ഞുവോ എന്‍ കാമനകള്‍...
വൃന്ദാവനം രാഗസാന്ദ്രമായ് ..യമുനേ നീയുണരൂ....
(കോലക്കുഴല്‍)
നീയൊരു കാറ്റായ് പുണരുമ്പോള്‍ അരയാലിലയായ് എന്‍ ഹൃദയം...
കണ്മുനയാലേ എന്കരളില് കവിത കുറിക്കുകയാണോ നീ...
തളിര്‍ത്തുവോ നീല കടമ്പുകള്‍ പൂവിടര്‍ത്തിയോ നിറയൌവനം..
അണഞ്ഞിടാം ചിത്രപതംഗമായ് തേന്‍ നിറഞ്ഞുവോ നിന് അധരങ്ങള്‍...
മിഴിപൂട്ടുമോ മധുചന്ദ്രികേ പരിണയ രാവായി....
(കോലക്കുഴല്‍...
|
Monday, July 20, 2009
പ്രതീക്ഷ (1979) ..യേശുദാസ്
"ഓര്‍മ്മകളേ കൈവളചാര്‍ത്തി
ചിത്രം: പ്രതീക്ഷ [1979]
രചന: ഓ.എന്‍ വി
സംഗീതം: സലില്‍ ചൌധരി
പാടിയതു: കെ.ജെ.യേശുദാസ്
ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദിയില്‍
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്വന് പാടുന്നുവോ (ഓര്‍മ്മകളേ...)
ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ
മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)
ചിത്രം: പ്രതീക്ഷ [1979]
രചന: ഓ.എന്‍ വി
സംഗീതം: സലില്‍ ചൌധരി
പാടിയതു: കെ.ജെ.യേശുദാസ്
ഓര്‍മ്മകളേ...
ഓര്‍മ്മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദിയില്‍
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്വന് പാടുന്നുവോ (ഓര്‍മ്മകളേ...)
ചിലങ്കകള്‍ പാടുന്നു അരികിലാണോ
വിപഞ്ചിക പാടുന്നു അകലെയാണോ(ചിലങ്കള്‍..)
വിഷാദരാഗങ്ങളെന്‍ വിരുന്നുകാരായ്..(ഓര്‍മ്മകളേ
മധുപാത്രമെങ്ങോ ഞാന്‍ മറന്നുപോയി
മനസ്സിലെ ശാരിക പറന്നുപോയി(മധുപാത്ര...)
വിദൂരതീരങ്ങളേ അവളെക്കണ്ടോ(ഓര്‍മ്മകളേ...)
|
ഒരു കഥ , ഒരു നുണക്കഥ. (1986) ചിത്ര
“അറിയാതെ, അറിയാതെ..എന്നിലേ എന്നില്‍ നീ കവിതയായ്
ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്
സംഗീതം- ജോണ്സന്
പാടിയത്- കെ. എസ്. ചിത്ര
അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....
ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്ഷങ്ങളില്
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....
പദചലനങ്ങളില്‍ പരിരംഭണങ്ങളില്
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...
ചിത്രം- ഒരു കഥ ഒരു നുണക്കഥ (1986)
രചന- എം.ഡി രാജേന്ദ്രന്
സംഗീതം- ജോണ്സന്
പാടിയത്- കെ. എസ്. ചിത്ര
അറിയാതെ അറിയാതെ..
എന്നിലെ എന്നില്‍ നീ എന്നിലെ എന്നില്‍ നീ
കവിതയായ് വന്നു തുളുമ്പി.
അനുഭൂതി ധന്യമാം ശാദ്വലഭൂമിയില്
നവനീതചന്ദ്രിക പൊങ്ങി
അറിയാതെ....
ഒഴുകിവന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍
മധുരം വിളമ്പുന്ന യാമം... (2)
ഒരുമുളംകാടിന്റെ രോമഹര്ഷങ്ങളില്
പ്രണയം തുടിക്കുന്ന യാമം.. (2)
അറിയാതെ....
പദചലനങ്ങളില്‍ പരിരംഭണങ്ങളില്
പാടെമറന്നു ഞാന്‍ നിന്നു.. (2)
അയഥാര്‍ത്ഥ മായിക ഗോപുരസീമകള്
ആശകള്‍ താനെ തുറന്നു... (2)
അറിയാതെ...
പാളങ്ങള്‍ (1982) വാണി ജയറാം
“ഏതൊ ജന്മ കല്പനയില്...
ചിത്രം - പാളങ്ങള്‍ (1982)ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്സന്
പാടിയത് - വാണി ജയറാം.
ഏതോ ജന്മകല്പനയില്
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്......
പൊന്നിന് പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന് ഹൃദയത്തിന്
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്...
തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്....
ചിത്രം - പാളങ്ങള്‍ (1982)ഗാനരചന - പൂവച്ചല്‍ ഖാദര്‍
സംഗീതം - ജോണ്സന്
പാടിയത് - വാണി ജയറാം.
ഏതോ ജന്മകല്പനയില്
ഏതോ ജന്മ വീഥികളില്‍
എങ്ങും നീ വന്നു
ഒരു നിമിഷം ഈയര നിമിഷം
വീണ്ടും നമ്മളൊന്നായ്...
ഏതോ ജന്മകല്പനയില്......
പൊന്നിന് പാളങ്ങള്‍ എങ്ങോ ചേരുന്നേരം വിണ്ണിന്
മോഹങ്ങള്‍ മഞ്ഞായ് വീഴുന്നേരം
കേള്‍ക്കുന്നു നിന് ഹൃദയത്തിന്
അതേ നാദമെന്നില്‍..
ഏതോ ജന്മകല്പനയില്...
തമ്മില്‍ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണില്‍
നില്‍ക്കാതെ പൊള്ളും ഓരോ നോക്കും ഇടയുന്നു
നാമൊഴുകുന്നു നിഴല്‍തീര്‍ക്കും ദ്വീപില്‍
ഏതോ ജന്മകല്പനയില്....
എന്റെ അമ്മു, നിന്റെ തുളസി, അവളുടെ ചക്കി ( 1985)

" നിമിഷം സുവര്‍ണ്ണ നിമിഷം ഞാന്‍ തേടി
ചിത്രം: എന്റെ അമ്മു, നിന്റെ തുളസ്സി, അവളുടെ ചക്കി [1985]
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: കണ്ണൂര്‍ രാജന്
പാടിയതു: കെ എസ് ചിത്ര
നിമിഷം, സുവര്‍ണ നിമിഷം,ഞാന്‍ തേടി വന്ന നിമിഷം
തരൂ നീ, എനിക്കു തരൂ നീ ഈ ജന്മം.. ആഹാ സഫലം...
ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തി താമര ഞാന്‍
ഇരുളില്‍ നിന്നെ തിരയും നേരം
ഒരു കിനാവു പോല്‍ അരികില്‍ വന്നുവൊ
നീയിന്നെന്തേ മൌനമോ...
നീയറ്യില്ലെന് നിനവുകളില്‍
നീ പകരുന്നൊരു നിര്‍വൃതികള്‍
ഇളനീര് തന്നു, കുളിര്നീര് തന്നു
ഉണരുമെന്നിലേ കിളിമകള്‍ക്കു നീ
തന്നു തണ്ണീര്‍ പന്തലും....[നിമിഷം....
കാതൊട് കാതോരം. [1985] ലതിക
“കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം...
ചിത്രം കാതോട് കാതോരം [1985]
രചന: ഒ.എന്‍.വി. കുറുപ്പ്
സംഗീതം: ഭരതന്
പാടിയതു: ലതിക
ലാ ലാ ലാ ലാ ലാ ആ ആ ആ മന്ത്രം
മ് മ് മ് ലാ ലാ ലാ വിഷുപ്പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കാതോടു് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കുറുമൊഴി കുറുകി കുറുകി നീ ഉണരൂ വരിനെല് കതിരിന് തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന് കുലകള്‍ വെയിലില്‍ ഉലയേ
കുളിരു പെയ്തു നിലാ കുഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി പെയ്യുന്നു തേന്മഴകള് ചിറകിലുയരുമഴകേ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന് കനികള്‍ (കാതോട്)
തളിരിലെ പവിഴം ഉരുകുമീ ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു കരളിന് നിഴലില്‍ ഉറയും
കുളിരു പെയ്തു നിലാ കഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി തേവുന്നൂ തേനലകള്‍, കുതിരും നിലമിതുഴുതൂ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലീ തന്നൂ പൊന്നിന് കനികള്‍ (കാതോട്)
ചിത്രം കാതോട് കാതോരം [1985]
രചന: ഒ.എന്‍.വി. കുറുപ്പ്
സംഗീതം: ഭരതന്
പാടിയതു: ലതിക
ലാ ലാ ലാ ലാ ലാ ആ ആ ആ മന്ത്രം
മ് മ് മ് ലാ ലാ ലാ വിഷുപ്പക്ഷി പോലേ
കാതോട് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കാതോടു് കാതോരം തേന്‍ ചോരുമാ മന്ത്രം
ഈണത്തില്‍ നീ ചൊല്ലി വിഷുപ്പക്ഷി പോലേ
കുറുമൊഴി കുറുകി കുറുകി നീ ഉണരൂ വരിനെല് കതിരിന് തിരിയില്‍
അരിയ പാല്‍മണികള്‍ കുറുകി നെന്മണിതന് കുലകള്‍ വെയിലില്‍ ഉലയേ
കുളിരു പെയ്തു നിലാ കുഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി പെയ്യുന്നു തേന്മഴകള് ചിറകിലുയരുമഴകേ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലി തന്നൂ പൊന്നിന് കനികള്‍ (കാതോട്)
തളിരിലെ പവിഴം ഉരുകുമീ ഇലകള്‍ ഹരിത മണികള്‍ അണിയും
കരളിലെ പവിഴം ഉരുകി വേറെയൊരു കരളിന് നിഴലില്‍ ഉറയും
കുളിരു പെയ്തു നിലാ കഴലു പോലെ ഇനി കുറുമൊഴി ഇതിലേ വാ
ആരോ പാടി തേവുന്നൂ തേനലകള്‍, കുതിരും നിലമിതുഴുതൂ
മണ്ണു് പൊന്നാക്കും മന്ത്രം നീ ചൊല്ലീ തന്നൂ പൊന്നിന് കനികള്‍ (കാതോട്)
പകല്‍..(2006).............. യേശുദാസ്.
"ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന...
ചിത്രം: പകൽ [2006]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ്
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2) [ഇനിയുമെൻ...]
പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ
ചിറകായ് തളർന്നതും ദുഃഖം (2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്
ശക്തിയേകുന്നതും ദുഃഖം(2) [ഇനിയുമെൻ...]
ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം (2)
ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം(2) [ഇനിയുമെൻ...]
ചിത്രം: പകൽ [2006]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജി രാധാകൃഷ്ണൻ
പാടിയതു: കെ ജെ യേശുദാസ്
ഇനിയുമെൻ പാട്ടിലേക്കിറ്റിറ്റുവീഴുന്ന
നിനവിന്റെ രാഗവും ദുഃഖം (2)
ഇതൾവാടി വീഴുമെൻ മനസ്സിന്റെ
പൂവിലേക്കിടറി വീഴുന്നതും ദുഃഖം (2) [ഇനിയുമെൻ...]
പറയാതെ യാത്രപോയ് മറയുന്ന പകലിന്റെ
ചിറകായ് തളർന്നതും ദുഃഖം (2)
ദുഃഖങ്ങളെല്ലാം മറക്കാൻ മനസ്സിന്
ശക്തിയേകുന്നതും ദുഃഖം(2) [ഇനിയുമെൻ...]
ഇടറാതെ ജീവന്റെ ഇടനാഴിയിൽ നിന്നും
തിരിയായെരിഞ്ഞതും ദു:ഖം (2)
ജന്മങ്ങളെല്ലാം എനിക്കായ് മരിക്കുവാൻ
ജാതകം തീർപ്പതും ദുഃഖം(2) [ഇനിയുമെൻ...]
Iniyumen - pakal-K... |
Sunday, July 19, 2009
മനുഷ്യ മൃഗം [1980] യേശുദാസ്
“കസ്തൂരിമാന്മിഴി
ചിത്രം: മനുഷ്യമൃഗം [1980]
രചന: പാപ്പനംകോട് ലക്ഷ്മണന്
സംഗീതം: പി കെ ജോയ്
പാടിയതു: യേശുദാസ്
കസ്തൂരിമാന്മിഴി മലര് ശരമെയ്തു
കല്ഹാരപുഷ്പ്പങ്ങള് പൂമഴപെയ്തു (2)
സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍ (2)
സ്വര്ഗ്ഗീയസ്വരമാധുരീ.. ഗന്ധര്‍വ സ്വരമാധുരീ.. (കസ്തൂരി)
പൂമേനിയാകെ പൊന്‍കിരണം
പൂവായ് വിരിയുമെന്നാത്മഹര്ഷം (2)
നീയെന്നിലോ ഞാന്‍ നിന്നിലോ(2)
ഒന്നായ് ചേരുന്നതീനിമിഷം
സായാഹ്നമേഘം നിന്വിളില്
താരാഗണങ്ങള്നിന് തൂമിഴിയില്‍(2)
പൂന്തിങ്കളോ.. തേന്മ്പിളോ.. (2)
പൊന്നോമല് ചുണ്ടിലെ മന്ദസ്മിതം..
ചിത്രം: മനുഷ്യമൃഗം [1980]
രചന: പാപ്പനംകോട് ലക്ഷ്മണന്
സംഗീതം: പി കെ ജോയ്
പാടിയതു: യേശുദാസ്
കസ്തൂരിമാന്മിഴി മലര് ശരമെയ്തു
കല്ഹാരപുഷ്പ്പങ്ങള് പൂമഴപെയ്തു (2)
സ്വപ്നങ്ങളുണരും ഉന്മാദലഹരിയില്‍ (2)
സ്വര്ഗ്ഗീയസ്വരമാധുരീ.. ഗന്ധര്‍വ സ്വരമാധുരീ.. (കസ്തൂരി)
പൂമേനിയാകെ പൊന്‍കിരണം
പൂവായ് വിരിയുമെന്നാത്മഹര്ഷം (2)
നീയെന്നിലോ ഞാന്‍ നിന്നിലോ(2)
ഒന്നായ് ചേരുന്നതീനിമിഷം
സായാഹ്നമേഘം നിന്വിളില്
താരാഗണങ്ങള്നിന് തൂമിഴിയില്‍(2)
പൂന്തിങ്കളോ.. തേന്മ്പിളോ.. (2)
പൊന്നോമല് ചുണ്ടിലെ മന്ദസ്മിതം..
കല്‍ക്കട്ടാ ന്യുസ് (2008)ചിത്ര
“എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി
ചിത്രം: കല്‍ക്കട്ടാന്യൂസ് [2008]...ബ്ലെസ്സി
രചന: വയലാര്‍ ശരചന്ദ്ര വര്‍മ്മ
സംഗീതം: ജ്യോതി മിശ്ര
പാടിയതു: മധു ബാലകൃഷ്ണന് , ചിത്ര
എങ്ങു നിന്നു വന്ന പഞ്ചവര്‍ണ്ണക്കിളി നീയോ ആ..
എങ്ങു നിന്ന പഞ്ചവര്‍ണ്ണ ക്കിളി നീയോ
എന്നുമെന്റെയെന്നു ചൊല്ലുവാനോ ഇഷ്ടമേറെ
നീയെന്‍ മുളംതണ്ടില്‍ ചുംബിച്ചിരുന്നു പണ്ടേ
മൌന സ്വരമായ് ജന്മങ്ങളില് മോഹം കൈ നീട്ടുന്നു വീണ്ടും
തങ്കക്കിനാവിലൊളിച്ചിരുന്നു
കന്നിത്തിരി തെളിക്കാനായ്
നെഞ്ചോരം നാളം തേടിയോ ( എങ്ങു,,,)
നിസനിസഗസ നിസനിസഗസാ
നിസഗമപാ നിസ ഗമപാ
ഗമപനിസാ സനിധപാമ സനിധപാമ
രീമാധനീനി പാമപാസാ
ഒന്നൊന്നുമേ മൊഴിയാതെ നീ
ചായുന്നുവോ പ്രേമ തല്പങ്ങളില് (2)
സ്നേഹം നിറം കൊണ്ട നേരങ്ങളില്‍
നീ കണ്മുന്നിലിന്നോ നിന്നേ സ്വയം
പൂവാടിയാണെന്ന പോലെ
വെള്ളിച്ചിലങ്ക തുള്ളിത്തുളുമ്പി
കൊഞ്ചിക്കുണുങ്ങി വരുമ്പോള്‍
ഞാനേതോ താളം മീട്ടിയോ
ഇന്നെന്നുമേ മനതാരിലായി
ഊറുന്നുവോ നല്ല തേന്‍ തുള്ളികള്‍ (2)
നീയെന്നിളം ശ്വാസമേല്‍ക്കുന്ന പോല്‍
തൂമഞ്ഞായി മാറില്‍ ചേരുന്ന പോല്‍
നീലാംബരി രാഗമോടേ...
കന്നിസ്വരങ്ങള്‍ എണ്ണി നിറഞ്ഞു
പുല്ലാങ്കുഴല്‍ വിളിക്കുമ്പോള്‍
പുല്കീ നിന് ഈറന്‍ കൈ വിരല്‍ ( എങ്ങു..
ഇവിടെ
ഇവിടെ ചിത്ര
Saturday, July 18, 2009
ചമയം [1980] ചിത്ര
രാജഹംസമേ, മഴവില്‍ കുടിലില്‍
ചിത്രം: ചമയം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്സണ്
പാടിയതു: ചിത്ര
രാജ ഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന് ഓ....രാജ ഹംസമേ
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന് (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന് വരുമോ പറയൂ ( രാജഹംസമേ...)
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..
ചിത്രം: ചമയം
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്സണ്
പാടിയതു: ചിത്ര
രാജ ഹംസമേ മഴവില്‍ കുടിലില്‍
സ്നേഹ ദൂതുമായ് വരുമോ
സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ
എവിടെയെന്റെ സ്നേഹ ഗായകന് ഓ....രാജ ഹംസമേ
ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം
നിറമിഴിയോടെ കണ്ടുവോ തോഴന് (2)
എന്റെ ആത്മ രാഗം കേട്ടു നിന്നുവോ
വരുമെന്നൊരു കുറിമാനം തന്നുവോ
നാഥന് വരുമോ പറയൂ ( രാജഹംസമേ...)
എന്റെ സ്നേഹവാനവും ജീവന ഗാനവും
ബന്ധനമാകുമെങ്കിലും നിന്നില്‍ (2)
നിമിഷ മേഘമായ് ഞാന്‍ പെയ്തു തോര്‍ന്നിടാം
നൂറായിരം ഇതളായ് നീ വിടരുവാന്‍
ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..
തുലാ വര്‍ഷം..(1976).....യേശുദാസ് / ജാനകി
“യമുനേ നീ ഒഴുകൂ; യാമിനീ യദുവംശ മോഹിനീ
ചിത്രം: തുലാവർഷം [1976]
രചന: വയലാര്‍
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ് , എസ് ജാനകി
യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)
കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആാ...ആ.... (യമുനേ)
മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ
ചിത്രം: തുലാവർഷം [1976]
രചന: വയലാര്‍
സംഗീതം: സലിൽ ചൌധരി
പാടിയതു: കെ ജെ യേശുദാസ് , എസ് ജാനകി
യമുനേ നീയൊഴുകൂ യാമിനീ യദുവംശമോഹിനീ
ധനുമാസപൂവിനു പോകും യാമം
ഇതിലെ നീയൊഴുകൂ (യമുനേ)
കുളിർത്തെന്നൽ നിന്റെ നേർത്ത മുണ്ടുലച്ചിടുമ്പോൾ
കവിളത്തു മലർക്കുടങ്ങൾ ചുവന്നു വിടർന്നിടുമ്പോൾ
തുളുമ്പുന്ന സോമരസത്തിൻ തളിർക്കുപിൾ നീട്ടിക്കൊണ്ടീ
തേർ തെളിയ്ക്കും പൌർണ്ണമാസി
പഞ്ചശരൻ പൂക്കൾ നുള്ളും കാവിൽ
അന്തഃപുരവാതിൽ തുറക്കു നീ(2)
വിലാസിനീ സ്വപ്നവിഹാരിണീ ആ...ആാ...ആ.... (യമുനേ)
മദം കൊണ്ട് നിന്റെ ലജ്ജ പൂവണിഞ്ഞിടുമ്പോൾ
മദനന്റെ ശരനഖങ്ങൾ മനസ്സു പൊതിഞ്ഞീടുമ്പോൾ
വികാരങ്ങൾ വന്നണയുമ്പോൾ വീണമീട്ടുമസ്ഥികളോടെ
തീരഭൂവിൽ കാത്തിരിക്കും
അഷ്ടപദിപ്പാട്ടൊഴുകും രാവിൽ അല്ലിത്തളിർ മഞ്ചം വിരിക്കൂ നീ (2)
മനോഹരീ സ്വർഗ്ഗമനോഹരീ
മായ (1972) ജയചന്ദ്രന്
“സന്ധ്യക്കെന്തിനു സിന്ദൂരം
ചിത്രം: മായ [1972]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി
പാടിയതു: ജയചന്ദ്രന്
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)
മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)
ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന് ഭാവഗന്ധം
( സന്ധ്യ..
ചിത്രം: മായ [1972]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ദക്ഷിണാമൂര്‍ത്തി
പാടിയതു: ജയചന്ദ്രന്
സന്ധ്യയ്ക്കെന്തിനു സിന്ദൂരം
ചന്ദ്രികക്കെന്തിനു വൈഡൂര്യം
കാട്ടാറിന്നെന്തിനു പാദസരം
എന്‍ കണ്മണിക്കെന്തിനാഭരണം
(സന്ധ്യ...)
മായികമാകും മന്ദസ്മിതത്തിന്റെ
മാറ്ററിയുന്നവരുണ്ടോ (2)
തങ്കമേ..തങ്കമേ നിന്മേനി കണ്ടാല്‍ കൊതിക്കാത്ത
തങ്കവും വൈരവുമുണ്ടോ
(സന്ധ്യ..)
ഭൂമിയില്‍ സ്വര്‍ഗ്ഗത്തില്‍ സ്വപ്നം വിതയ്ക്കുന്നു
കാമുകനായ വസന്തം (2)
എന്നെ കാവ്യ ഗന്ധര്‍വനാക്കുന്നു സുന്ദരീ (2)
നിന് ഭാവഗന്ധം
( സന്ധ്യ..
തോക്കുകള്‍ കഥ പറയുന്നു.. [1968] യേശുദാസ്
“പ്രേമിച്ചു പ്രേമിച്ച് നിന്നെ ഞാനൊരു
ചിത്രം: തോക്കുകള്‍ കഥ പറയുന്നു
രചന: വയലാര്‍
സങീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )
ആയിരമുമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന് പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലിതിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു
ചിത്രം: തോക്കുകള്‍ കഥ പറയുന്നു
രചന: വയലാര്‍
സങീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )
ആയിരമുമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന് പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലിതിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു
കമലദളം [1992] യേശുദാസ് / ചിത്ര
“പ്രേമോദാരനായ് അണയൂ നാഥാ...
ചിത്രം: കമലദളം [1992]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ/ചിത്ര കെ എസ്
പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘ രാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂകുമഴകില്‍(2)
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാലീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍(2)
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍(2)
(പ്രേമോദാരനായ്)
ചിത്രം: കമലദളം [1992]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ/ചിത്ര കെ എസ്
പ്രേമോദാരനായ് അണയൂ നാഥാ (2)
പനിനിലാവലയിലൊഴുകുമീ
അനഘ രാസരാത്രി ലയപൂര്‍ണ്ണമായിതാ
പ്രേമോദാരനായ് അണയൂ നാഥാ
ഹംസദൂതിലുണരും നള ഹൃദയതാളമോടെ
ദമയന്തിയാടുമാലോല നടനവേഗങ്ങള്‍ തൂകുമഴകില്‍(2)
കളിവിളക്കിന്റെ തങ്കനാളങ്ങള്‍ പൂത്തുനില്‍ക്കുന്നിതാ(2)
തിരയിളക്കുന്ന മഞ്ജുവേഷങ്ങള്‍ നൃത്തമാടുന്നിതാ(2)
(പ്രേമോദാരനായ്)
ദേവലോകമുണരും നീ രാഗമാകുമെങ്കില്‍
കാളിന്ദിപോലുമാലീലരാഗമോലുന്ന ചേലിലൊഴുകും
ഗോപവൃന്ദങ്ങള്‍ നടനമാടുമീ ശ്യാമതീരങ്ങളില്‍(2)
വര്‍ണ്ണമേഘങ്ങള്‍ പീലിനീര്‍ത്തുമീ സ്നേഹവാടങ്ങളില്‍(2)
(പ്രേമോദാരനായ്)
തെക്കന്‍ കാറ്റു [1973] .... ബ്രഹ്മാനന്ദന്
‘പ്രിയമുള്ളവല്ലേ നിനക്കു വേണ്ടി....
ചിത്രം: തെക്കന്‍ കാറ്റു [1973]
രചന: പി. ഭാസ്കരന്
സംഗീതം: ഏ.റ്റി. ഉമ്മര്‍
പ്രിയമുള്ളവലേ നിനക്കു വേണ്ടി പിന്നെയും
നവ പുഷ്പോപഹാരം ഒരുക്കീ
ഒരുക്കീ ഞാന്‍ നിനക്കു വേണ്ടി മാത്രം....
ശാരദപുഷ്പ വനതില്‍ വിരിഞ്ഞൊരു
ശതാവരി മലര് പോലെ
വിശുദ്ധയായ് വിടര്‍ന്നു നീ എന്റെ വികാര
രാജാങ്കണത്തില്‍....
പാലൊളി ചബ്ദ്രനും പാതിരാ കാറ്റും
പതുങ്ങി നില്പൂ ചാരെ
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥ കേക്കാന്‍...
ചിത്രം: തെക്കന്‍ കാറ്റു [1973]
രചന: പി. ഭാസ്കരന്
സംഗീതം: ഏ.റ്റി. ഉമ്മര്‍
പ്രിയമുള്ളവലേ നിനക്കു വേണ്ടി പിന്നെയും
നവ പുഷ്പോപഹാരം ഒരുക്കീ
ഒരുക്കീ ഞാന്‍ നിനക്കു വേണ്ടി മാത്രം....
ശാരദപുഷ്പ വനതില്‍ വിരിഞ്ഞൊരു
ശതാവരി മലര് പോലെ
വിശുദ്ധയായ് വിടര്‍ന്നു നീ എന്റെ വികാര
രാജാങ്കണത്തില്‍....
പാലൊളി ചബ്ദ്രനും പാതിരാ കാറ്റും
പതുങ്ങി നില്പൂ ചാരെ
ഹൃദയവും ഹൃദയവും തമ്മില്‍
പറയും കഥ കേക്കാന്‍...
വൈശാലി (1988) ചിത്ര
“ഇന്ദുപുഷ്പം ചൂടിനില്ക്കും രാത്രി....
ചിത്രം: വൈശാലി[1988]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു ചിത്ര കെ എസ്
ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാര്‍ത്തിയ രാത്രി (2)
കഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിന് വിപഞ്ചിക തൊട്ടുണര്‍ത്തി
ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങള്‍ കുറിച്ചു
പൊന്നൂലില് കോര്‍ത്തീയരയില്‍ അണിയിക്കട്ടെ
ആ.........................................[ഏലസ്സില്‍]
മാമുനിയെ മാന്‍ കിടാവായ് മാറ്റും മന്ത്രം
നി സ രി മ രി സ നി സ രി മ രി സ രി
രി മ പ നി പ മ രി മ പ നി പ മ പ
മ പ നി സ നി പ മ പ നി സ നി രി സ നി സ.......
മാമുനിയെ മാന്‍കിടാവായ് മാറ്റും മന്ത്രം
താമരക്കണ്മുനകളാല് പകര്‍ത്തി വയ്ക്കൂ [ഇന്ദുപുഷ്പം]
ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ് നീ പടരൂ
ആ............................ [ഏതൊരുഗ്ര]
പൂവല്ല പൂനിലാവിന് കിരണമല്ല
അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ അ അ.......
പൂവല്ല പൂനിലാവിന് കിരണമല്ല
നിന് തൂമിഴികള്‍ അനംഗന്റെ പ്രിയബാണങ്ങള് [ഇന്ദുപുഷ്പം]
ചിത്രം: വൈശാലി[1988]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
പാടിയതു ചിത്ര കെ എസ്
ഇന്ദുപുഷ്പം ചൂടി നില്ക്കും രാത്രി
ചന്ദനപ്പൂമ്പുടവ ചാര്‍ത്തിയ രാത്രി (2)
കഞ്ചബാണ ദൂതിയായ് നിന്നരികിലെത്തി
ചഞ്ചലേ നിന് വിപഞ്ചിക തൊട്ടുണര്‍ത്തി
ഏലസ്സില്‍ അനംഗത്തിരുമന്ത്രങ്ങള്‍ കുറിച്ചു
പൊന്നൂലില് കോര്‍ത്തീയരയില്‍ അണിയിക്കട്ടെ
ആ.........................................[ഏലസ്സില്‍]
മാമുനിയെ മാന്‍ കിടാവായ് മാറ്റും മന്ത്രം
നി സ രി മ രി സ നി സ രി മ രി സ രി
രി മ പ നി പ മ രി മ പ നി പ മ പ
മ പ നി സ നി പ മ പ നി സ നി രി സ നി സ.......
മാമുനിയെ മാന്‍കിടാവായ് മാറ്റും മന്ത്രം
താമരക്കണ്മുനകളാല് പകര്‍ത്തി വയ്ക്കൂ [ഇന്ദുപുഷ്പം]
ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ
കുളിരേകുന്നൊരഗ്നിയായ് നീ പടരൂ
ആ............................ [ഏതൊരുഗ്ര]
പൂവല്ല പൂനിലാവിന് കിരണമല്ല
അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ
അ അ അ അ അ അ അ അ അ അ അ അ അ അ അ.......
പൂവല്ല പൂനിലാവിന് കിരണമല്ല
നിന് തൂമിഴികള്‍ അനംഗന്റെ പ്രിയബാണങ്ങള് [ഇന്ദുപുഷ്പം]
Friday, July 17, 2009
അച്ചാണി (1972] യേശുദാസ്
‘എന്റെ സ്വപ്നത്തിൻ താമര പൊയ്കകയില്‍
ചിത്രം: അച്ചാണി [1972)
രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
എന്റെ സ്വപ്നത്തിന് താമരപൊയ്കയില്
വന്നിറങ്ങിയ രൂപവതീ
നീല താമര മിഴികള്‍ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു
എന്റെ ഭാവനാരസലവനത്തില്‍
വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്ക്കുവാനായ് ഒരുങ്ങിനിന്നു
പ്രേമചിന്തതന് ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്
നിന്റെ നര്‍ത്തനം കാണാനൊരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും ..
ചിത്രം: അച്ചാണി [1972)
രചന: പി. ഭാസ്കരൻ
സംഗീതം: ദേവരാജൻ
പാടിയതു: യേശുദാസ്
എന്റെ സ്വപ്നത്തിന് താമരപൊയ്കയില്
വന്നിറങ്ങിയ രൂപവതീ
നീല താമര മിഴികള്‍ തുറന്നു
നിന്നെ നോക്കിനിന്നു ചൈത്രം
നിന്റെ നീരാട്ടു കണ്ടുനിന്നു
എന്റെ ഭാവനാരസലവനത്തില്‍
വന്നുചേര്ന്നൊരു വനമോഹിനി
വര്ണ്ണസുന്ദരമാം താലങ്ങളേന്തി
വന്യപുഷ്പജാലം നിരയായ് നിന്നെ
വരവേല്ക്കുവാനായ് ഒരുങ്ങിനിന്നു
പ്രേമചിന്തതന് ദേവനന്ദനത്തിലെ
പൂമരങ്ങള്‍ പൂത്തരാവില്
നിന്റെ നര്‍ത്തനം കാണാനൊരുങ്ങി
നിന്നെ കാത്തുനിന്നു ചാരേ
നീലാകാശവും താരകളും ..
പട്ടാളം (2003) (ലാല്‍ ജോസ്..)....യേശുദാസ്
“ ആരൊരാള്‍ പുലര് മഴയില്‍ ആര്‍ദ്രമാം....
ചിത്രം: പട്ടാളം ( 2003 ) ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാ സാഗര്‍
പാടിയതു: സുജാത
ആരൊരാള്‍ പുലര് മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് എന്മനസിന് ജാലകം തിരയുകയായ്
പ്രണയം ഒരു തീനാളം , അലിയു നീ ആവോളം
പീലി വിടരും നീല മുകിലേ...
രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ
പുലരും വരെ വര വീണയില്‍ ശ്രുതി മീട്ടി ഞാന്‍
ആരോ വരുമെന്നീ രാപ്പാടി പാടുമ്പോള്‍
അഴി വാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്ക്കും ദീപമേ എരിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരി....
പൂവിന്റെ പൊന്‍ താളില്‍ ഞാന്‍ ചേര്‍ത്ത വേദങ്ങള്‍
പ്രിയമോടെ വന്നെതിര് പാടുമെന് കുയിലാണു നീ
മാറത്തു ഞാന്‍ ചാര്‍ത്തും പൂണൂലു പോലെന്നെ
പുണരുന്നു നിന് തളിര് മെയ്യിലേ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങി എന്‍ നെഞ്ചിലേ നിലാശംഖില്‍
കുങ്കുമം കുതിര്‍ത്ത നിന് ചുണ്ടിലേ ഇളം കൂമ്പില്‍
വിളിക്കാതെ വന്നു ചേര്‍ന്ന കൂട്ടുകാരാ.....
ചിത്രം: പട്ടാളം ( 2003 ) ലാല്‍ ജോസ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാ സാഗര്‍
പാടിയതു: സുജാത
ആരൊരാള്‍ പുലര് മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായ്
ആദ്യമായ് എന്മനസിന് ജാലകം തിരയുകയായ്
പ്രണയം ഒരു തീനാളം , അലിയു നീ ആവോളം
പീലി വിടരും നീല മുകിലേ...
രാവേറെ ആയിട്ടും തീരെ ഉറങ്ങാതെ
പുലരും വരെ വര വീണയില്‍ ശ്രുതി മീട്ടി ഞാന്‍
ആരോ വരുമെന്നീ രാപ്പാടി പാടുമ്പോള്‍
അഴി വാതിലില്‍ മിഴി ചേര്‍ത്തു ഞാന്‍ തളരുന്നുവോ
കാവലായ് സ്വയം നില്ക്കും ദീപമേ എരിഞ്ഞാലും
വിളിക്കാതെ വന്ന കൂട്ടുകാരി....
പൂവിന്റെ പൊന്‍ താളില്‍ ഞാന്‍ ചേര്‍ത്ത വേദങ്ങള്‍
പ്രിയമോടെ വന്നെതിര് പാടുമെന് കുയിലാണു നീ
മാറത്തു ഞാന്‍ ചാര്‍ത്തും പൂണൂലു പോലെന്നെ
പുണരുന്നു നിന് തളിര് മെയ്യിലേ കുളിര്‍മുല്ലകള്‍
മന്ത്രമായ് മയങ്ങി എന്‍ നെഞ്ചിലേ നിലാശംഖില്‍
കുങ്കുമം കുതിര്‍ത്ത നിന് ചുണ്ടിലേ ഇളം കൂമ്പില്‍
വിളിക്കാതെ വന്നു ചേര്‍ന്ന കൂട്ടുകാരാ.....
പാവം പാവം രാജകുമാരന് [1990] യേശുദാസ്
"പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ....
ചിത്രം: പാവം പാവം രാജകുമാരന്[1990]
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന് നീല കലികയില്‍ ഏക ദീപം നീ...
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന് മുകുളങ്ങളില്‍ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന് മുകുളങ്ങളില്‍ അമൃതകണം വീണു...
ചിത്രം: പാവം പാവം രാജകുമാരന്[1990]
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
പാതിമെയ് മറഞ്ഞതെന്തേ സൌഭാഗ്യ താരമേ...
രാവിന് നീല കലികയില്‍ ഏക ദീപം നീ...
അറിയാതുണര്‍ന്നു കതിരാര്‍ന്ന ശീലുകള്‍....
കളമൈനകള്‍ രാപ്പന്തലില്‍ പാടി ശുഭരാത്രി..
ഏതോ കുഴലില്‍ തെളിയും സ്വരജതി പോലെ...
എഴുതാ കനവിന് മുകുളങ്ങളില്‍ അമൃതകണം വീണു...
(പാതിമെയ് മറഞ്ഞതെന്തേ)
കനകാംബരങ്ങള്‍ പകരുന്നു കൌതുകം...
നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി പോലെ...
ആയിരം കൈകളാല്‍ അലകളതെഴുതുന്ന രാവില്‍
എഴുതാ കനവിന് മുകുളങ്ങളില്‍ അമൃതകണം വീണു...
ഒരു മെയ് മാസ പുലരിയില്‍. {1987}.. യേശുദാസ് / ചിത്ര
“ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശി
ചിത്രം : ഒരു മെയ് മാസ പുലരിയില്‍1987
രചന: പി. ഭാസ്കരന്
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് / ചിത്ര
ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള് ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)
ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)
വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം
(ഇരു ഹൃദയങ്ങളില്‍..)
ചിത്രം : ഒരു മെയ് മാസ പുലരിയില്‍1987
രചന: പി. ഭാസ്കരന്
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് / ചിത്ര
ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍
ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ
ഇണയരയന്നങ്ങള്‍ ഓ.. ഓ...
കൊക്കുകള്‍ ചേര്‍ത്തു
ചിറകുകള് ചേര്‍ത്തു
കോമള കൂജന ഗാനമുതിര്‍ത്തു
(ഇരു ഹൃദയങ്ങളില്‍..)
ഓരോ നിമിഷവും ഓരോ.. നിമിഷവും
ഓരോ മദിരാ ചഷകം ഓരോ
ഓരോ ദിവസവും ഓരോ.. ദിവസവും
ഓരോ പുഷ്പ വിമാനം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു ദാഹം എന്തൊരു വേഗം
എന്തൊരു മധുരം എന്തൊരുന്മാദം
(ഇരു ഹൃദയങ്ങളില്‍..)
വിണ്ണില്‍ നീളെ പറന്നു പാറി
പ്രണയ കപോതങ്ങള്‍
തമ്മില്‍ പുല്കി കേളികളാടി
തരുന്ന മരാളങ്ങള്‍
ഒരേ വികാരം ഒരേ വിചാരം
ഒരേ വികാരം ഒരേ വിചാരം
കുറെ മദാലസ ലാസ്യ വിലാസം
(ഇരു ഹൃദയങ്ങളില്‍..)
ബെന്‍ ജോണ്സണ്...[2005].. യേശുദാസ്
“ഇനിയും മിഴികള്‍ നിറയരുതേ....
ചിത്രം: ബെന്‍ ജോണ്സണ്[2005]
രചന; കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയതു: യേശുദാസ് �
ഉം..ഉം..ഉം.. ഓ..ഓ..ഓ..
ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ
നിന് ഏഴു നിറമുള്ള ചിരിയഴക്
നിന് ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ... ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ അലിയും
നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ
എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ
പുളകം പകരും പൂങ്കനവായ് കൂടെ ഞാനില്ലെ
നേരം സായം സന്ധ്യ തുഴയാന്‍ രാതോണി അഴകേ...
എന്തിനി വേണം..വെറുതെ കരയാതെ.. ഉം..ഉം..ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അമ്പിളിയേന്തും പൊന്മാനേ ഓടി പോകാതെ
കുമ്പിള് നിറയും വെണ്ണിലവേ താഴേ പൊഴിയാതെ
പനിമഴ നനയും തേന്‍ കനവേ..മണ്ണില്‍ തൂവാതെ
എന്തേ താമസമെന്തേ കിളിയെ പൊന്‍ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ ഉം ഉം ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ നിന് ഏഴു നിറമുള്ള ചിരിയഴക്
നിന് ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ...
ചിത്രം: ബെന്‍ ജോണ്സണ്[2005]
രചന; കൈതപ്രം
സംഗീതം: ദീപക് ദേവ്
പാടിയതു: യേശുദാസ് �
ഉം..ഉം..ഉം.. ഓ..ഓ..ഓ..
ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ
നിന് ഏഴു നിറമുള്ള ചിരിയഴക്
നിന് ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ... ഇനിയും മിഴികള്‍ നിറയരുതേ
ഇനിയും വെറുതെ പിണങ്ങരുതേ അലിയും
നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
എന്തിനു വേറൊരു പാലാഴി പാട്ടായി നീയില്ലെ
എന്തിനു വേറൊരു പൂക്കാലം കൂട്ടായി നീയില്ലെ
പുളകം പകരും പൂങ്കനവായ് കൂടെ ഞാനില്ലെ
നേരം സായം സന്ധ്യ തുഴയാന്‍ രാതോണി അഴകേ...
എന്തിനി വേണം..വെറുതെ കരയാതെ.. ഉം..ഉം..ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അമ്പിളിയേന്തും പൊന്മാനേ ഓടി പോകാതെ
കുമ്പിള് നിറയും വെണ്ണിലവേ താഴേ പൊഴിയാതെ
പനിമഴ നനയും തേന്‍ കനവേ..മണ്ണില്‍ തൂവാതെ
എന്തേ താമസമെന്തേ കിളിയെ പൊന്‍ കിളിയേ
എന്തേ മൗനമിതെന്തേ എന്തേ മിണ്ടാതെ ഉം ഉം ഉം
ഇനിയും മിഴികള്‍ നിറയരുതേ ഇനിയും വെറുതെ പിണങ്ങരുതേ
അലിയും നിനവിന് പരിഭവങ്ങള്‍ മഴവില്‍ മുന കൊണ്ടെഴുതരുതേ
ഇന്നലെകള്‍ കരിയില പോലെ മാഞ്ഞു പോകും
ഓര്‍മകളില്‍ മായരുതേ മറയരുതേ നിന് ഏഴു നിറമുള്ള ചിരിയഴക്
നിന് ജീവിതം തളിരിടാന്‍.. ഓ... തണലായി ഞാന്‍ ഇനി വരാം..ഓ...
ഞാന്‍ ഗന്ധര്വ്വന് യേശുദാസ്
“ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകേ....
ചിത്രം: ഞാന്‍ ഗന്ധര്വ്വന്
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ് കെ ജെ
അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന് പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങള്‍]
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]
ചിത്രം: ഞാന്‍ ഗന്ധര്വ്വന്
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ് കെ ജെ
അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന് പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങള്‍]
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]
Thursday, July 16, 2009
അഭിമന്യു...(1991) യേശുദാസ്
‘കണ്ടു ഞാന്‍ മിഴികളില്‍
ചിത്രം: അഭിമന്യു[1991]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: എം ജി ശ്രീകുമാര്‍
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന് ഹൃദയം
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന് നൊമ്പരം
ഗോപുരപ്പൊന്കൊടിയില് അമ്പലപ്രാവിന് മനം
പാടുന്നൊരരാധനാമന്ത്രംപോലെ....
(കേട്ടു ഞാന്‍)
പാദങ്ങള്‍ പുണരുന്ന ശൃംഗാരനൂപുരവും
കൈയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും
വേളിക്കൊരുങ്ങുവാനെന് കിനാവില്
അനുവാദം തേടുകയല്ലേ....
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
(കണ്ടു ഞാന്‍)
വാലിട്ടു കണ്ണെഴുതി വെള്ളോട്ടുവളയണിഞ്ഞ്
ഒരു നാള് നീയെന്‍ അന്തര്ജ്ജനമാകും
കണ്മണിത്തിങ്കളേ നിന് കളങ്കം
കാശ്മീര കുങ്കുമമാകും....
നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും
(കണ്ടു ഞാന്‍
ചിത്രം: അഭിമന്യു[1991]
രചന: കൈതപ്രം
സംഗീതം: രവീന്ദ്രന്
പാടിയതു: എം ജി ശ്രീകുമാര്‍
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന് ഹൃദയം
കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന് നൊമ്പരം
ഗോപുരപ്പൊന്കൊടിയില് അമ്പലപ്രാവിന് മനം
പാടുന്നൊരരാധനാമന്ത്രംപോലെ....
(കേട്ടു ഞാന്‍)
പാദങ്ങള്‍ പുണരുന്ന ശൃംഗാരനൂപുരവും
കൈയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും
വേളിക്കൊരുങ്ങുവാനെന് കിനാവില്
അനുവാദം തേടുകയല്ലേ....
എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ
(കണ്ടു ഞാന്‍)
വാലിട്ടു കണ്ണെഴുതി വെള്ളോട്ടുവളയണിഞ്ഞ്
ഒരു നാള് നീയെന്‍ അന്തര്ജ്ജനമാകും
കണ്മണിത്തിങ്കളേ നിന് കളങ്കം
കാശ്മീര കുങ്കുമമാകും....
നീ സുമംഗലയാകും ദീര്‍ഘസുമംഗലയാകും
(കണ്ടു ഞാന്‍
യുവജനോല്‍സവം (1986)...യേശുദാസ്
"ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ
ചിത്രം: യുവജനോത്സവം 1986
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്മുകില് മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
(ഇന്നുമെന്റെ)
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്പണംപോല്
നിന് പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള്‍ നിന്നധരം തേടിവരും
(ഇന്നുമെന്റെ)
ഈവഴിയിലിഴകള് നെയ്യും സാന്ധ്യനിലാശോഭകളില്
ഞാലിപ്പൂവന് വാഴപ്പൂക്കള് തേന്പാളിയുയര്ത്തിടുമ്പോള്
നീയരികിലില്ലയെങ്കില് എന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ
ചിത്രം: യുവജനോത്സവം 1986
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: രവീന്ദ്രന്
പാടിയതു: യേശുദാസ് കെ ജെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു (2)
ഈറന്മുകില് മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
(ഇന്നുമെന്റെ)
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കുന്ന പൊന്പണംപോല്
നിന് പ്രണയപ്പൂവണിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്നനുരാഗ പൂത്തുമ്പികള്‍ നിന്നധരം തേടിവരും
(ഇന്നുമെന്റെ)
ഈവഴിയിലിഴകള് നെയ്യും സാന്ധ്യനിലാശോഭകളില്
ഞാലിപ്പൂവന് വാഴപ്പൂക്കള് തേന്പാളിയുയര്ത്തിടുമ്പോള്
നീയരികിലില്ലയെങ്കില് എന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
(ഇന്നുമെന്റെ
പൂന്തേന്‍ അരുവി ...[1974].... യേശുദാസ്
“ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്
ചിത്രം: പൂന്തേനരുവി 1974
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം എം കെ അര്ജ്ജുനന്
പാടിയതു: യേശുദാസ്
ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...
നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന് പ്രിയതോഴന് മുങ്ങി...
പിരിയും മുന്‍പേ നിന് പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന് കണ്മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന് മഞ്ചലെനിക്കായ്
ചിത്രം: പൂന്തേനരുവി 1974
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം എം കെ അര്ജ്ജുനന്
പാടിയതു: യേശുദാസ്
ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...
നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന് പ്രിയതോഴന് മുങ്ങി...
പിരിയും മുന്‍പേ നിന് പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന് കണ്മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന് മഞ്ചലെനിക്കായ്
പൂന്തേനരുവി
'ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്......
ചിത്രം: പൂന്തേനരുവി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്ജ്ജുനന്
പാടിയതു: യേശുദാസ്
ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...
നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന് പ്രിയതോഴന് മുങ്ങി...
പിരിയും മുന്‍പേ നിന് പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന് കണ്മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന് മഞ്ചലെനിക്കായ്
ചിത്രം: പൂന്തേനരുവി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം കെ അര്ജ്ജുനന്
പാടിയതു: യേശുദാസ്
ഒരു സ്വപ്നത്തിന് മഞ്ചലെനിയ്ക്കായ്
ഒരുക്കുമോ നീ ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി..
ഓര്‍മ്മ പടര്‍ത്തും ചില്ലയിലെന്നെ വിടര്‍ത്തുമോ നീ
ഒരിയ്ക്കല്‍കൂടി ഒരിയ്ക്കല്‍കൂടി...
നിറങ്ങള്‍ മങ്ങി നിഴലുകള്‍ തിങ്ങി
നിലയറ്റാശകള്‍ തേങ്ങി..
നിതാന്ത ദു:ഖക്കടലില്‍ ചുഴിയില്‍
നിന് പ്രിയതോഴന് മുങ്ങി...
പിരിയും മുന്‍പേ നിന് പുഞ്ചിരിയുടെ
മധുരംപകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന്)
ഒരു കൊച്ചഴിയായ് മമ മിഴിനീരിന്
കടലില്‍ നീയൊന്നുയരൂ..
വിഷാദ ഹൃദയത്തിരകളില്‍ ഉയരും
വിശ്വാസംപോലുണരൂ
പിരിയും മുന്‍പേ നിന് കണ്മുനയുടെ
കവിത പകരൂ ഒരിയ്ക്കല്‍ കൂടി...
(ഒരു സ്വപ്നത്തിന് മഞ്ചലെനിക്കായ്
Wednesday, July 15, 2009
ഒരേ കടല്‍ 2007..... സ്വേത...
“യമുന വെറുതെ രാപ്പാടുന്നു....
ചിത്രം ഒരേ കടല്‍2007
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചന്
പാടിയതു: ശ്വേത
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
നന്ദനം നറുചന്ദനം ശൌരേ കൃഷ്ണാ..
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
വിരഹവധുവാമൊരുവള്‍ പാടീ വിധുരമാമൊരു ഗീതം
ഒരു മൌനസംഗീതം
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
നന്ദലാലാ... മനസ്സിലുരുകും വെണ്ണ തന്നു
മയില്‍ക്കിടാവിന്‍ പീലി തന്നു നന്ദലാലാ
ഇനിയെന്തു നല്കാന് എന്തു ചൊല്ലാന്‍
ഒന്നു കാണാന്‍ അരികെ വരുമോ നന്ദലാലാ
യമുന വെറുതെ രാപ്പാടുന്നു
യാദവം ഹരിമാധവം ഹൃദയഗാനം
നന്ദലാലാ ഉദയരഥമോ വന്നു ചേര്‍ന്നു
ഊരിലാകെ വെയില് പരന്നു നീ വന്നീലാ
ഒരു നോവുപാട്ടിന്‍ ശ്രുതിയുമായി
യമുന മാത്രം വീണ്ടുമൊഴുകും നന്ദലാലാ
(യമുന വെറുതെ
|
ഒരേ കടല്‍. [2007] ജയശ്രീ
“പ്രണയ സന്ധ്യയൊരു വിണ് സൂര്യന്റെ...
ചിത്രം: ഒരേ കടല്‍ [2007]
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: ബോംബേ ജയശ്രീ
പ്രണയ സന്ധ്യയൊരു വിണ്‍സൂര്യന്റെ വിരഹമറിയുന്നുവോ
വെറുതെ നെഞ്ചിലൊരു വാര്‍തിങ്കള്‍ തിരിയുമെരിയുന്നുവോ
പുലര്‍നിലാവിന്റെ യമുനയില്‍ ചന്ദ്രകാന്തമലയുന്നുവോ
കനവിലായിരം കനകമേഘം കനലുരയ്ക്കുന്നുവോ (പ്രണയ..)
പാട്ടില്‍ എന്‍ പാട്ടില്‍ സ്വര പത്മരാഗങ്ങള്‍ തേടി
നോക്കില്‍ എന്‍ നോക്കില്‍ മണിമയില്‍ പീലികള്‍ ചൂടി
അനുരാഗിലമായ തപസ്സില്‍ ജലജീവാഞ്ജലിയായി
ഒരു ജലരാശിയിലൊരുവരമണിയാന്
മൊഴിയായ് വരാം ഞാന്‍ (പ്രണയ..)
കിനാവിന്റെ കാണാദ്വീപ് അമാവാസിരാവില്‍
നിലാക്കാറാമെന് ജന്മം കണ്ടില്ല നീ
ആകാശം മൂടുമ്പോള്‍ മുറിവേല്‍ക്കുന്നൊരു മനസ്സോടെ
മഴ നനഞ്ഞ പോലെ ശലഭം പോലെ
തിരികേ യാത്രയായ്
|
ഉള്‍കടല്‍ (1979) പി. ജയചന്ദ്രന് /സെല്‍മ
“ശരദിന്ദു മലര്‍ദീപനാളം നീട്ടി...
ചിത്രം: ഉള്‍ക്കടല്‍ [1979]
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്
പാടിയതു: പി ജയചന്ദ്രന് ,സെല്‍മ ജോര്‍ജ്
ശരദിന്ദു മലര്‍ദീപ നാളം നീട്ടി സുരഭിലയാമങ്ങള്‍ ശ്രുതി മീട്ടി..(2)
ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന് കടവിലേക്കോ..
മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു..
അറിയാത്തൊരിടയന്റെ വേണുഗാനം
അകലേ നിന്നെത്തുന്ന വേണുഗാനം..
ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും
പ്രണയ സന്ദേശം അകന്നു പോകെ..
ഹരിനീള കംബള ചുരുള്‍ നിവര്‍ത്തീ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
വരവേല്‍ക്കും സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)
ഇനിയും പകല്‍ക്കിളി പാടിയെത്തും
ഇനിയും ത്രിസന്ധ്യ പൂ ചൂടി നില്ക്കും
ഇനിയും നമ്മള് നടന്നു പാടും
വഴിയില്‍ വസന്ത മലര് കിളികള്‍
കുരവയും പാട്ടുമായ് കൂടെയെത്തും
ചിറകാര്‍ന്ന സ്വപ്നങ്ങള്‍ നിങ്ങളാരോ
(ശരദിന്ദു മലര്‍ദീപ നാളം നീട്ടി ...)
സൂസി... യേശുദാസ്
“നിത്യകാമുകീ ഞാന്‍ നിന് മടിയിലേ ചിത്ര വിപഞ്ചിക....
ചിത്രം സൂസി
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
നിത്യകാമുകീ ഞാന്‍ നിന് മടിയിലെ
ചിത്രവിപഞ്ചികയാകാന്‍ കൊതിച്ചു
ആ മൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാന്‍ കൊതിച്ചു
ആശകള്‍ സങ്കല്പ്പ ചക്രവാളത്തിലെ-
യാലോല വാസന്ത മേഘങ്ങള്‍
അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്
ഹൃദയമാം പുല്‍ക്കൊടി കൈനീട്ടി
കൈനീട്ടി... വെറുതെ കൈനീട്ടി
[നിത്യകാമുകീ]
ആശകള്‍ വാസര സ്വപ്നമാം പൊയ്കയി-
ലാരോ വരയ്ക്കുന്ന ചിത്രങ്ങള്‍
അവയുടെ കൈയിലെ പാനപാത്രത്തിലെ
അമൃതിനു ദാഹിച്ചു കൈനീട്ടി
കൈനീട്ടി... വെറുതെ കൈനീട്ടി
[നിത്യ
കൊട്ടാരം വില്‍ക്കാനുണ്ട് [1975]..പി. സുശീല (യേശുദാസ്.)
“ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും...
ചിത്രം: കൊട്ടാരം വില്‍ക്കാനുണ്ട് [1975]
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ് (പി.സുശീല)
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന് തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന് തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ..മാനസ സരസ്സുകളുണ്ടോ..
സ്വപ്നങ്ങളുണ്ടോ..പുഷ്പങ്ങളുണ്ടോ..സ്വരണ്ണമരാളങ്ങളുണ്ടോ..
വസുന്ധരേ..വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന് തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ..
സന്ധ്യകളുണ്ടോ..ചന്ദ്രികയുണ്ടോ..ഗന്ധര്‍വ്വഗീതമുണ്ടോ..
വസുന്ധരേ..വസുന്ധന്തരേ..കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ..
ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..ഇന്ദ്രധനുസ്സിന് തൂവല്‍ കൊഴിയും തീരം..
ഈ മനോഹര തീരത്തു തരുമോ..ഇനിയൊരു ജന്മം കൂടി..
എനിക്കിനിയൊരു ജന്മം കൂടി...
കുപ്പി വള [1965]...എ.എം. രാജ...പി. സുശീല
“കണ്മണി നീയെന്‍ കരം പിടിച്ചാല്‍...
ചിത്രം: കുപ്പിവള (1965)
രചന: പി ഭാസ്കരന്
സംഗീതം: ബാബുരാജ്
പാടിയതു: എ എം രാജ & പി സുശീല
ഖദീജാ ... ഉം....
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ
കാണാനുള്ളത് കരളില്‍ പകരാന്‍ (2)
ഞാനുണ്ടല്ലോ ചാരെ കണ്ണായ്
ഞാനുണ്ടല്ലോ ചാരെ
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ
കുപ്പിത്തരിവള കിലുക്കി ഞാനീ (2)
ഖല്ബില് മുട്ടി വിളിച്ചാലോ
വാര്മഴവില്ലിന് വളകളണിഞ്ഞൊരു
വസന്തമെന്തെന്നറിയും ഞാന്‍
തൂ വസന്തമെന്തെന്നറിയും ഞാന്‍
കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ (2)
കളിചിരി നാദം കേള്‍പ്പിച്ചാല്‍
സുന്ദരരാവില്‍ നൃത്തം ചെയ്യും
ചന്ദ്രികയെന്തെന്നറിയും ഞാന്‍
വെണ് ചന്ദ്രികയെന്തെന്നറിയും ഞാന്‍
കണ്മണി നീയെന്‍ കരം പിടിച്ചാല്‍
കണ്ണുകളെന്തിനു വേറെ
എനിക്കു കണ്ണുകളെന്തിനു വേറെ
അര നാഴിക നേരം [1971] യേശുദാസ്
"അനുപമേ അഴകേ...
ചിത്രം: അരനാഴികനേരം [1970]
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
അനുപമേ അഴകേ
അല്ലിക്കുടങ്ങളിലമൃതുമായ് നില്ക്കും
അജന്താ ശില്പമേ
അലങ്കരിക്കൂ എന്നന്തപുരം അലങ്കരിക്കൂ നീ
(അനുപമേ...)
നിത്യ താരുണ്യമെ നീയെന്റെ രാത്രികള്‍
നൃത്തം കൊണ്ട് നിറയ്ക്കൂ ഉന്മാദ
നൃത്തം കൊണ്ട് നിറയ്ക്കൂ
മനസ്സില്‍ മധുമയ മന്ദഹാസങ്ങളാല്‍
മണിപ്രവാളങ്ങള്‍ പതിയ്ക്കൂ
പതിയ്ക്കൂ ....പതിയ്ക്കൂ....
[അനുപമേ..]
സ്വര്‍ഗ്ഗ ലാവണ്യമേ നീയെന്റെ വീഥികള്‍
പുഷ്പം കൊണ്ടു നിറയ്കൂ അനുരാഗ
പുഷ്പം കൊണ്ടു നിറയ്കൂ
വിടരും കവിളിലെ മുഗ്ദ്ധമാം ലജ്ജയാല്‍
വിവാഹ മാല്യങ്ങള്‍ കൊരുക്കൂ
കൊരുക്കൂ...കൊരുക്കൂ..
[അനുപമേ..]
തോക്കുകള്‍ കഥ പറയുന്നു. [1968]...യേശുദാസ്
'പാരിജാതം തിരുമിഴി തുറന്നൂ
ചിത്രം:തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്
പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടര്‍ന്നു
നീലോല്പലമിഴി നീലോല്പലമിഴി
നീമാത്രമെന്തിനുറങ്ങി
മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന് താഴ്വരയില്
നിത്യകാമുകി........ നിത്യകാമുകി
നില്പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്ക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)
നിന്റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്പ്പൂ ഞാനീ
വികാര സരസ്സിന് കരയില്‍
എഴുന്നേല്ക്കൂ സഖീ, എഴുന്നേല്ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)
ചിത്രം:തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
പാടിയതു: കെ.ജെ.യേശുദാസ്
പാരിജാതം തിരുമിഴി തുറന്നു
പവിഴ മുന്തിരി പൂത്തു വിടര്‍ന്നു
നീലോല്പലമിഴി നീലോല്പലമിഴി
നീമാത്രമെന്തിനുറങ്ങി
മൂടല്‍ മഞ്ഞു മുലക്കച്ചകെട്ടിയ
മുത്തണിക്കുന്നിന് താഴ്വരയില്
നിത്യകാമുകി........ നിത്യകാമുകി
നില്പ്പൂ ഞാനീ
നിശാനികുഞ്ജത്തിന്നരികില്‍
എഴുന്നേല്ക്കൂ സഖീ, എഴുന്നേക്കൂ
ഏകാന്ത ജാലകം തുറക്കൂ.
(പാരിജാതം)
നിന്റെ സ്വപ്നമദാലസനിദ്രയില്‍
നിന്നെയുണര്‍ത്തും ഗാനവുമായ്
വിശ്വമോഹിനീ,.....വിശ്വമോഹിനി
നില്പ്പൂ ഞാനീ
വികാര സരസ്സിന് കരയില്‍
എഴുന്നേല്ക്കൂ സഖീ, എഴുന്നേല്ക്കൂ
ഏകാന്ത ജാലകം-തുറക്കൂ
(പാരിജാതം...)
Tuesday, July 14, 2009
തിരമാല [1953] കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി. നായര്‍
“ഹെ! കളിയോടമേ പോയാലും നീ സഖീ
ചിത്രം: തിരമാല 1975
രചന: പി. ഭാസ്കരന്
സംഗീതം ; വിമല്‍കുമാര്‍
പാടിയതു: കെ. അബ്ദുള്‍ ഖാദര്‍ / ശാന്താ പി.നായര്‍
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
തവസ്വര്ഗ്ഗ സംഗീതം വിദൂരം സഖീ
സ്വപ്നങ്ങളാല് മോഹനം
ഈ മധുമാസ രജനിയാള്‍ മറയും മുന്‍പേ
അണയാം വിദൂരതീരം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
ഓ...ഓ....
ഹേ സുരതാരമേ തൂവുക നീ സഖി
താമര മാലകള്‍ ജലമാകവെ
ഹേ ചുടു വീചികേ മീട്ടുക നീ സഖി
പ്രേമത്തിന് കോമള മണിവീണകള്‍
ഇനി വിസ്മരിച്ചീടാം വിശാലം ജഗം
ദു:ഖങ്ങളാല്‍ ദാരുണം
മനമലര്‍വല്ലിക്കുടിലിലെ പൂങ്കുയിലേ
അരുളൂ മുരളീരവം
ഹേ കളിയോടമേ പോയാലും നീ സഖീ
ശ്യാമള വാനത്തില്‍ ശശിലേഖ പോല്‍
അവളുടെ രാവുകള്‍ [1978].. എസ്.ജാനകി
“രാകേന്ദുകിരണങ്ങള്‍
ചിത്രം:: അവളുടെ രാവുകള്‍
രചന: ബിച്ചു തിരുമല
സംഗീതം: എ.ടി.ഉമ്മര്‍
പാടിയത്: എസ്. ജാനകി
രാകേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല
രജനീകദംബങ്ങള്‍ മിഴിചിമ്മിയില്ലാ
മദനോത്സവങ്ങള്‍ക്ക് നിറമാല ചാര്‍ത്തി
മനവും തനുവും മരുഭൂമിയായി
നിദ്രാവിഹീനങ്ങളല്ലോ എന്നും-
അവളുടെ രാവുകള്‍(രാകേന്ദു....)
ആലംബമില്ലാത്ത നാളില്‍
അവള് പോലുമറിയാത്ത നേരം
കാലം വന്നാ കന്നിപ്പൂവിന്‍
കരളിന്നുള്ളില്‍ കളിയമ്പെയ്തു
രാവിന് നെഞ്ചില്‍ കോലം തുള്ളും
രോമാഞ്ചമായവള്‍ മാറി (രാകേന്ദു... )
ആരോരുമറിയാതെ പാവം
ആരേയോ ധ്യാനിച്ചു മോഹം
കാലം വന്നാ പൂജാബിംബം
കാണിക്കയായ് കാഴ്ചവച്ചു
നിര്‍മ്മാല്യം കൊണ്ടാരാധിക്കാന്‍
ആകാതെയവള്‍ നിന്നു (രാകേന്ദു...)
പിക് നിക്..[1975] യേശുദാസ്...വാണി ജയറാം
“വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
ചിത്രം : പിക്ക് നിക് [1975]
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം.കെ. അര്ജുനന്
പാടിയതു: യേശുദാസ് / വാണി ജയറാം
വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി
വൈശാഖ രാത്രിയൊരുങ്ങും
മന്ദസ്മിതമാം ചന്ദ്രിക ചൂടീ
വനമല്ലിക നീ ഒരുങ്ങും
(വാല്‍ക്കണ്ണെഴുതി)
മന്ദാര പൂവിന് മണമുണ്ട് പറക്കും
മാലേയ കുളിർ കാറ്റില്‍
വന്ദനമാല തന് നിഴലില്‍ നീയൊരു
ചന്ദന ലത പോൽ നില്ക്കും
വാര്മുകില് വാതില്‍ തുറക്കും
വാര്‍തിങ്കള്‍ നിന്നു ചിരിക്കും
(വാല്‍ക്കണ്ണെഴുതി)
നിൻ പാട്ടിലൂറും തൂവാര മധുവും
നീഹാരാര്‍ദ്ര നിലാവും
നമ്മുടെ രജനി മദകരമാക്കും
ഞാന്‍ ഒരു മലര്‍ക്കൊടിയാകും
വാര്മുകില് വാതിലടക്കും
വാര്‍തിങ്കള്‍ നാണിച്ചൊളിയ്ക്കും
(വാല്‍ക്കണ്ണെഴുതി)
നീലി സാലി [1960] മെഹബൂബ് / ഏ.പി. കോമള
“നീയല്ലാതാരുണ്ടെന്നുടെ പ്രണയപുഴയില്‍....
ചിത്രം : നീലി സാലി [1960]
രചന: പി.ഭാസ്കരന്
സംഗീതം: കെ. രാഘവന്
പാടിയതു: മെഹബൂബ് / ഏ.പി. കോമള
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാ
ചിത്രം : നീലി സാലി [1960]
രചന: പി.ഭാസ്കരന്
സംഗീതം: കെ. രാഘവന്
പാടിയതു: മെഹബൂബ് / ഏ.പി. കോമള
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാന്‍
ഞാന്‍ വളര്‍ത്തിയ ഖല്‍ബിലെ മോഹം
പോത്തുപോലെ വളര്‍ന്നല്ലോ ഞാന്‍
കാത്തുകാത്തു കുഴഞ്ഞല്ലോ
കത്തുമടക്കിത്തന്നില്ലല്ലോ കടപ്പുറത്ത് വന്നില്ലല്ലോ
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ ചിറകെട്ടാന്‍
നീയല്ലാതാരുണ്ടെന്നുടെ കുടിലില്‍ ഒരുനാള്‍ കുടിവയ്ക്കാന്‍
ഞാന്‍ പഠിച്ചൊരു സിനിമാപ്പാട്ടുകള്‍
പോലുമിന്നുമറന്നല്ലോ ഞാന്‍
നൂലുപോലെ മെലിഞ്ഞല്ലോ
ചന്തയിലിന്നലെ വന്നില്ലല്ലോ രണ്ടുവാക്കുപറഞ്ഞില്ലല്ലോ
നീയല്ലാതാരുണ്ടിങ്ങനെ നിത്യം നിത്യം കത്തെഴുതാന്‍
നീയല്ലാതാരുണ്ടിങ്ങനെ നീലിപ്പെണ്ണൊടു കഥപറയാ
Monday, July 13, 2009
ഇതു ഞങ്ങളുടെ കഥ.[1982]..എസ്. ജാനകി.
“
സ്വര്‍ണ്ണ മുകിലേ, സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ?
ചിത്രം: ഇതു ഞങ്ങളുടെ കഥ. [ 1982.] പി. ജി. വിശ്വംഭരന്
രചന: പി ഭാസ്കരന്
സംഗീതം; ജോണ്സണ്
പാടിയതു: എസ് ജാനകി.
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേറ്റി
വിണ്ണിന് വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?
വര്‍ഷസന്ധ്യാ മാരിവില്ലിന്
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....
വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണ മുകിലേ, സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ?
ചിത്രം: ഇതു ഞങ്ങളുടെ കഥ. [ 1982.] പി. ജി. വിശ്വംഭരന്
രചന: പി ഭാസ്കരന്
സംഗീതം; ജോണ്സണ്
പാടിയതു: എസ് ജാനകി.
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേറ്റി
വിണ്ണിന് വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?
വര്‍ഷസന്ധ്യാ മാരിവില്ലിന്
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....
വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......
പൊന്മുടി..[1982] എസ്. ജാനകി
“ദൂരെ നീറുന്നൊരോര്‍മ്മയായ്....
ചിത്രം: പൊന്മുടി [1982]
രചന: ബാലു കിരിയത്.
സംഗീതം: ജിതിന് ശ്യാം
പാടിയതു: എസ് . ജാനകി
ദൂരെ നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....
നൊവും മനസ്സുമായ് നിന് വഴിത്താരക്ല് ഇന്നും
തിരയുന്നു. ഞാന്‍ തിരയുന്നു.
കത്തി എരിഞ്ഞൊരു ചിറകില്‍ ചൂടാന്‍
തൂവല്‍ തേടുകയാണൊരു കുരുവി
സുന്ദര നിമിഷ സുഖങ്ങളിലലിയാന്
നിത്യ മനോഹര തീരത്തണയാം
താമസമെന്തേ അരികില്‍ വരുവാന്‍
വരുകില്‍ കുളിരാം ചാരേ പ്രിയനേ...
നൊന്തു പിടഞ്ഞൊരു പൂവിന് ഹൃദയ്യം
പുതിയ പ്രഭാത കതിരുകള്‍ തേടി
ആടുകയ്യയെന് മാനസ മയിലായ്
നാഥാ നിന് പരിലാളനമേല്ക്കാന്
ഇനിയും മിഴികള്‍ തേടുവതാരെ
വരുകീ കുളിരാം ചാരേ പ്രിയനേ....
ചിത്രം: പൊന്മുടി [1982]
രചന: ബാലു കിരിയത്.
സംഗീതം: ജിതിന് ശ്യാം
പാടിയതു: എസ് . ജാനകി
ദൂരെ നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....
നൊവും മനസ്സുമായ് നിന് വഴിത്താരക്ല് ഇന്നും
തിരയുന്നു. ഞാന്‍ തിരയുന്നു.
കത്തി എരിഞ്ഞൊരു ചിറകില്‍ ചൂടാന്‍
തൂവല്‍ തേടുകയാണൊരു കുരുവി
സുന്ദര നിമിഷ സുഖങ്ങളിലലിയാന്
നിത്യ മനോഹര തീരത്തണയാം
താമസമെന്തേ അരികില്‍ വരുവാന്‍
വരുകില്‍ കുളിരാം ചാരേ പ്രിയനേ...
നൊന്തു പിടഞ്ഞൊരു പൂവിന് ഹൃദയ്യം
പുതിയ പ്രഭാത കതിരുകള്‍ തേടി
ആടുകയ്യയെന് മാനസ മയിലായ്
നാഥാ നിന് പരിലാളനമേല്ക്കാന്
ഇനിയും മിഴികള്‍ തേടുവതാരെ
വരുകീ കുളിരാം ചാരേ പ്രിയനേ....
കളിയില്‍ അല്പം കാര്യം. (1984) യേശുദാസ്
“മനതാരില്‍ എന്നും പൊന്‍ കിനാവും കൊണ്ടു....
ചിത്രം: കളിയില്‍ അല്പം കാര്യം [1984]
രചന: സത്യന് അന്തിക്കാട്
സംഗീതം: രവീന്ദ്രന്
പാടിയതു: കെ.ജെ.യേശുദാസ്
മനതാരിലെന്നും പൊന്‍ കിനാവും കൊണ്ടുവാ.. (2)
ഹൃദയേശ്വരീ മമജീവനില്‍… പ്രിയരാഗമായ്…വാ…(മനതാരിലെന്നും)
ഹിമബിന്ദു ഹാരം ചൂടി… പുലരിപ്പൊന്‍ ചായം പൂശി….
ലാസ്യവതിയായ്… ദേവി വരുമോ..ഏകാന്ത ധ്യാനം തീര്‍ക്കാന്‍..
കളകളാരവം കേള്‍ക്കുന്നു.. കനകനൂപുരം കാണുന്നൂ…
ഹൃദയം പിടയും…പുതുലഹരിയില്‍…മിഴികള്‍ തിരയും തവ വദനം…(മനതാരിലെന്നും)
അമലേ നിന് രൂപം കാണാന്‍ അഭിലാഷമെന്നില്‍ നിറയേ…
പാദചലനം..കേട്ടകുളിരില്‍..ആലോലമാടീ മോഹം…
ഇനിയുമെന്നെനീ..പിരിയല്ലേ…ഇനിയൊരിക്കലും പോകല്ലേ…
മൃദുലം മൃദുലം തവ നടനം…മധുരം..മധുരം… മധുവചനം….(മനതാരിലെന്നും
തംബുരു (1983) എസ്. ജാനകി.
“എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ....
ചിത്രം: നസീമ [1983]
രചന: പി. ഭാസ്കരന്
സംഗീതം: ദേവ രാജന്
പാടിയതു: എസ്. ജാനകി.
എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്പന്ദന ഗാനമൊന്നും കേട്ടില്ലല്ലോ...
(എന്നിട്ടും...)
അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തും വന്നു...
ജീവന്റെ ജീവനില്‍ സ്വപ്നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)
നിന് സ്വേദം അകറ്റാനെന് സുന്ദരസങ്കല്പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും
വിധുരയാമെന്നുടെ നെടുവീര്പ്പിന് ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)
യക്ഷി [1968] പി. ലീല]
“സ്വര്‍ണ്ണ ചാമരം വീശി എത്തുന്ന...
ചിത്രം: യക്ഷി 1968
രചന: വയലാര്‍
സംഗീതം; ദേവരാജന്‍
പാടിയതു; പി. ലീല
സ്വര്‍ണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗ സീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
ഹര്‍ഷ ലോലനായ് നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയില്‍
വന്നു പൂവിടുമായിരുന്നു ഞാന്‍
എന്നുമീ പര്‍ണ്ണശാലയില്‍
താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കില്‍ ഞാന്‍
മൂകമാം നിന് മനോരഥത്തിലെ
മോഹമായിരുന്നെങ്കില്‍ ഞാന്‍
നൃത്ത ലോലനായ് നിത്യവും നിന്റെ
മുഗ്ദ സങ്കല്‍പമാകവെ
വന്നു ചാര്‍ത്തിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ പ്രേമ സൗരഭം ...
ഗായകാ നിന് വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
ഗായികേ നിന് വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കില്‍ ഞാന്‍
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കില്‍ ഞാന്‍
കല്പനകള് ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രികള്‍
വന്നു ചൂടിയ്ക്കുമായിരുന്നു ഞാന്‍
എന്നിലെ രാഗ മാലിക
(സ്വര്‍ണ്ണ ചാമരം..)
ഇരട്ട കുട്ടികളുടെ അഛന്..[1997] യേശുദാസ്
“എത്രനേരമായ് ഞാന്‍ കാത്തുകാത്തു...
ചിത്രം: ഇരട്ടക്കുട്ടികളുടെ അച്ഛന് [1997] സത്യന് അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോണ്സണ്
പാടിയതു: യേശുദാസ്
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
വിണ്മാളികയില് വാഴുമ്പോഴും
ആമ്പലിനോടുനീ ഇണങ്ങിയില്ലേ
ചന്ദ്രികയോളം വളരുമ്പോഴും..
രമണന്റെകൂടെ ഇറങ്ങിയില്ലേ..
വാര്‍മുകിലിന്‍.. പൂങ്കുടിലില്‍...
മിണ്ടാതെ നീ ഓളിഞ്ഞതെന്തേ..
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വെറുതേ ഇനിയും പരിഭവരാവിന്‍
മുഖപടമോടെ മറയരുതേ..
വൃശ്ചികകാറ്റിന്‍ കുളിരും ചൂടി
ഈ മുഗ്ദരാവിന്‍ ഉറക്കമായോ
എഴുന്നേല്ക്കൂ... ആത്മസഖീ...
എതിരേല്ക്കാന് ഞാന്‍ അരികിലില്ലേ
പിണങ്ങരുതേ അരുതേ അരുതേ
പുലരാറായ് തോഴീ........
എത്രനേരമായ് ഞാന്‍ കാത്തുകാത്തുനില്‍പ്പൂ..
ഒന്നിങ്ങു നോക്കുമോ വാര്‍ത്തിങ്കളേ....
സിന്ദൂര രേഖ..[1995] യേശുദാസ്/ ചിത്ര
എന്റെ സിന്ദൂര രേഖയിലെങ്ങോ....
ചിത്രം : സിന്ദൂര രേഖ. [1995}
രചന : കൈതപ്രം
സംഗീതം: ശരത്.
പാടിയത്: യേശുദാസ്/ ചിത്ര.
എന്റെ സിന്ദൂര രേഖയിലെങ്ങോ
ഒരു ജീവന്റെ സ്നേഹ വിലാപം
പിടയുന്നു മായാ വേണുവില്‍
പ്രിയ സന്ധ്യ കേഴും നൊമ്പരം
ദൂരെ...ദൂരെ..
എന്റെ എകാന്ത ചന്ദ്രന് അലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
കരയുവാന്‍ കണ്ണുനീരും മറുവാക്കുമില്ല
കര്മമങ്ങള് കൈ മറിഞ്ഞ കനല് ആണു ഞാന്‍.
മോഹങ്ങളേ.. എന്റെ ഏകാന്ത ചന്ദ്രന് അലിഞ്ഞു...
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഇന്നെന്റെ ജീവ രാഗം നീയല്ലയോ
നീയില്ലയെങ്കിലുണ്ടോ വന ചന്ദ്രനും
പൂന്തെന്നലും നീലാമ്പലും
ദൂരെ...ദൂരെ
കാലമേ നീ വീണ്ടുമെന്നെ കൈ ഏല്ക്കുകില്ലേ
പാടാന്‍ മറന്നു പൊയ ഗന്ധര്‍വനെ
ഈ മണ് വീണയില്‍
എന്റെ ഏകാത ചന്ദ്രനലഞ്ഞു
ഒരു നീലാമ്പല്‍ വീണു മയങ്ങി
ഏതാണു പൊന്‍ വസന്തം അറിവീല ഞാന്‍
ഉയിരില്‍ തലോടി വന്ന വന മാലിനി
എങ്ങാണു നീ, ആരാണു നീ
...
എന്റെ സിന്ദൂര രേഖയിലെങ്ങോ....
തോക്കുകള്‍ കഥ പറയുന്നു. [1968]...യേശുദാസ്
“പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവ സ്ത്രീയാക്കും
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )
ആയിരം ഉമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന് പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലി തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു)
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [ 1968 ] കെ. എസ്. സേതുമാധവന്
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയത്: യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും (പ്രേമിച്ചു )
ആയിരം ഉമ്മകള്‍ കൊണ്ട് നിന്നെയൊരോമനപൂവാക്കും
ഞാനതിന് പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്യമണിമുത്താക്കും (പ്രേമിച്ചു )
ആലിംഗനത്തില്‍ മൂടി നിന്നെയൊരാലോല രോമാഞ്ചമാക്കും
ഞാനതില്‍ പീലി തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും (പ്രേമിച്ചു)
കാളിയ മര്‍ദനം..(1982) യേശുദാസ്
“പ്രേമവതി നിന് മിഴികളിലെന്...
ചിത്രം:കാളിയ മര്‍ദനം [ 1982 ] ജെ. വില്ല്യംസ്
രചന: പൂവച്ചല്‍ കാദര്‍
സംഗീതം: കെ. ജെ. ജൊയ്
പാടിയതു: യേശുദാസ്.
പ്രേമവ തീ നിന് വഴിയിലെന്‍
ഗദ്ഗദങ്ങള്‍ പൂവിടുന്നു.
കാണുകില്ലേ നീ എന്‍ നെഞ്ചില്‍ കൂടൊഴിയാതെ
നൊമ്പരങ്ങള്‍ മാത്രമേകി എങ്ങു പോയീ നീ?
ഓര്‍മ്മകള്‍ തന് വീഥികളില്‍
നീ വിരിച്ച മോഹ സൂനങ്ങള്‍
നീ ഉതിര്‍ത്ത പ്രേമ ഗാനങ്ങള്‍
മുന്നില്‍ നിന്റെ മൂക ഭാവങ്ങള്‍....
എന്‍ മനസ്സിന് താളുകളില്‍
നീ വരച്ച രാഗ ചിത്രങ്ങള്‍
നീ രചിച്ച പ്രേമ കാവ്യങ്ങള്‍
എന്നില്‍ നിന്നു മാഞ്ഞ വര്‍ണങ്ങള്‍...(പ്രേമവതീ
ചിത്രം:കാളിയ മര്‍ദനം [ 1982 ] ജെ. വില്ല്യംസ്
രചന: പൂവച്ചല്‍ കാദര്‍
സംഗീതം: കെ. ജെ. ജൊയ്
പാടിയതു: യേശുദാസ്.
പ്രേമവ തീ നിന് വഴിയിലെന്‍
ഗദ്ഗദങ്ങള്‍ പൂവിടുന്നു.
കാണുകില്ലേ നീ എന്‍ നെഞ്ചില്‍ കൂടൊഴിയാതെ
നൊമ്പരങ്ങള്‍ മാത്രമേകി എങ്ങു പോയീ നീ?
ഓര്‍മ്മകള്‍ തന് വീഥികളില്‍
നീ വിരിച്ച മോഹ സൂനങ്ങള്‍
നീ ഉതിര്‍ത്ത പ്രേമ ഗാനങ്ങള്‍
മുന്നില്‍ നിന്റെ മൂക ഭാവങ്ങള്‍....
എന്‍ മനസ്സിന് താളുകളില്‍
നീ വരച്ച രാഗ ചിത്രങ്ങള്‍
നീ രചിച്ച പ്രേമ കാവ്യങ്ങള്‍
എന്നില്‍ നിന്നു മാഞ്ഞ വര്‍ണങ്ങള്‍...(പ്രേമവതീ
ഡെയിസി..[1988] ..യേശുദാസ്
“ഓര്‍മ്മ തന് വാസന്ത....
ചിത്ര, : ഡെയിസി
രചന: പി ഭാസ്ക്കരന്‍
സംഗീതം: ശ്യാം
പാടിയതു: യേശുദാസ് കെ ജെ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സി ഡെയ്സി ഡെയ്സി
നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം
വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍
(ഓര്‍മ്മതന്‍)
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സി ഡെയ്സി ഡെയ്സി
(ഓര്‍മ്മതന്‍)
Sunday, July 12, 2009
അനുഭൂതികളുടെ നിമിഷം [1978]..എസ്. ജാനകി
എവിടെയോ മോഹത്തിന് മയില്‍ പീലികള്‍
ചിത്രം: അനുഭൂതികളുടെ നിമിഷം [ 1978 ] പി. ചന്ദ്രകുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: എസ് ജാനകി
ഉം..ഉം..ഉം..
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്ര നാള് കരയുമീ കളിവീട്ടില്‍
ജീവിതമാകുമീ കളിവീട്ടില്‍
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
യാത്രക്കിടയില്‍ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയില്‍ ചുംബനം പൂത്തു
ആലിംഗനത്തില്‍ പടികള്‍ പടര്‍ന്നൂ
ആശകളവയില്‍ പൂക്കളായ് വിടര്‍ന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
പ്രാര്‍ഥന കേട്ടു പ്രാണനുണര്ന്നൂ
ഹൃദയ സ്പന്ദം സ്വരമായലിഞ്ഞൂ
കാരുണ്യത്തിന് പൂജാമുറിയില്‍
തങ്ക വിളക്കായ് പ്രണയം ജ്വലിച്ചു
ണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
ചിത്രം: അനുഭൂതികളുടെ നിമിഷം [ 1978 ] പി. ചന്ദ്രകുമാര്‍
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: ഏ.റ്റി. ഉമ്മര്‍
പാടിയതു: എസ് ജാനകി
ഉം..ഉം..ഉം..
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
എല്ലാം കളഞ്ഞു വഴിയും മറന്നു
എത്ര നാള് കരയുമീ കളിവീട്ടില്‍
ജീവിതമാകുമീ കളിവീട്ടില്‍
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
യാത്രക്കിടയില്‍ കണ്ടു ചിരിച്ചൂ
ചിരിയുടെ ചില്ലയില്‍ ചുംബനം പൂത്തു
ആലിംഗനത്തില്‍ പടികള്‍ പടര്‍ന്നൂ
ആശകളവയില്‍ പൂക്കളായ് വിടര്‍ന്നൂ
കൊഴിയും പൂക്കളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
പ്രാര്‍ഥന കേട്ടു പ്രാണനുണര്ന്നൂ
ഹൃദയ സ്പന്ദം സ്വരമായലിഞ്ഞൂ
കാരുണ്യത്തിന് പൂജാമുറിയില്‍
തങ്ക വിളക്കായ് പ്രണയം ജ്വലിച്ചു
ണയും തിരികളെ പോലെ
കരയും ശിശുക്കളെ പോലെ
പിരിയാം ഇനി വേര്‍പിരിയാം
എവിടെയാ മോഹത്തിന് മയില്പീലികള്
എവിടെയാ സ്വപ്നത്തിന് വളപ്പൊട്ടുകള്‍
കടലമ്മ [1963]...പി. സുശീല
“ഏതു കടലിലോ ഏതു കരയിലോ
ചിത്രം: കടലമ്മ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി സുശീല
ഏതു കടലിലോ ഏതു കരയിലോ
എവിടെയായിരിക്കും തോഴന്
ഒരു പോളക്കണ്ണടച്ചൊന്നു മയങ്ങിയിട്ടൊ
രുപാടു നാളായി,ഒരു പാടു നാളായി
ഒരു കാറ്റു വീശുമ്പോള്‍ ഒരു മിന്നല്‍ കാണുമ്പോള്‍
അറിയാതെ പിടയുന്നു ഞാന്‍
തോഴാ അറിയാതെ പിടയുന്നു ഞാന്‍
(ഏതു കടലിലോ...)
ഇടവപ്പാതിയിലിളകി മറിയും
കടലില്‍ പോയവനേ കടലില്‍ പോയവനേ
ഒരു കൊച്ചു പെണ്ണിനെ സ്നേഹിച്ചു
പോയതിനകലേണ്ടി വന്നവനേ
പവിഴദ്വീപിലെ പൊന്മുത്തും കൊണ്ടു നീ
പോരാറായില്ലേ നീ പോരാറായില്ലേ
സ്വന്തം ശാരിക..[1984.] യേശുദാസ് /ജാനകി
“
ആദ്യ ചുംബനത്തില്‍...
ചിത്രം : സ്വന്തം ശാരിക [1984]
രചന: പി ഭാസ്കരന്
സംഗീതം: കണ്ണൂര്‍ രാജന്
പാട്യതു: യേശുദാസ്/ ജാനകി.
ആദ്യ ചുംബനത്തില്‍ എന്റെ അമൃത ചുംബനത്തില്‍
ഒഴുകി ആത്മാവില്‍ ദിവ്യ പ്രേമ സംഗീതം
പല്ലവി ഞാനായ് സഖീ, അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയ സ്പന്ദനം നവ താളമായാ ഗീതയില്‍
പുതിയ രാഗ ഭാവ ലയങ്ങള്‍ പുളകമായി ജീവനില്‍
മദകരമാമൊരു മധുരിമ തന് മധു ലഹരിയില്‍ മുഴുകി നാം
കാല വീഥിയില്‍ പൂത്തു നിന്നൊരു
സ്വപ്ന തരുവിന്‍ ഛായയില്‍ നീല വാനില്‍ നിന്നിറങ്ങിയ
ദേവനന്ദന ശാരിക ഇണയുമൊത്തു കൂടു കെട്ടി
മൃദുപവനിലൊഴുകുന്നു അവരുടെ സുരഗീതം.
ഈ മരുഭൂവില്‍ പൂമരമെവിടെ, കുയിലേ കൂടെവിടെ?
നിഴലേകാനെന്‍ പാഴ് തടി മാത്രം
വിഫലം സ്വപ്നം കാണുന്നു.
മേലേ കനല് മഴ തൂവും താഴെ കാനല്‍ നീര് മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം.
ആദ്യ ചുംബനത്തില്‍...
ചിത്രം : സ്വന്തം ശാരിക [1984]
രചന: പി ഭാസ്കരന്
സംഗീതം: കണ്ണൂര്‍ രാജന്
പാട്യതു: യേശുദാസ്/ ജാനകി.
ആദ്യ ചുംബനത്തില്‍ എന്റെ അമൃത ചുംബനത്തില്‍
ഒഴുകി ആത്മാവില്‍ ദിവ്യ പ്രേമ സംഗീതം
പല്ലവി ഞാനായ് സഖീ, അനുപല്ലവി നീ കാമിനീ
രണ്ടു ഹൃദയ സ്പന്ദനം നവ താളമായാ ഗീതയില്‍
പുതിയ രാഗ ഭാവ ലയങ്ങള്‍ പുളകമായി ജീവനില്‍
മദകരമാമൊരു മധുരിമ തന് മധു ലഹരിയില്‍ മുഴുകി നാം
കാല വീഥിയില്‍ പൂത്തു നിന്നൊരു
സ്വപ്ന തരുവിന്‍ ഛായയില്‍ നീല വാനില്‍ നിന്നിറങ്ങിയ
ദേവനന്ദന ശാരിക ഇണയുമൊത്തു കൂടു കെട്ടി
മൃദുപവനിലൊഴുകുന്നു അവരുടെ സുരഗീതം.
ഈ മരുഭൂവില്‍ പൂമരമെവിടെ, കുയിലേ കൂടെവിടെ?
നിഴലേകാനെന്‍ പാഴ് തടി മാത്രം
വിഫലം സ്വപ്നം കാണുന്നു.
മേലേ കനല് മഴ തൂവും താഴെ കാനല്‍ നീര് മാത്രം
തണലില്ലാത്തൊരു മണല്‍ മാത്രം.
കാറ്റു വന്നു വിളിച്ചപ്പോള്‍.(അച്ഛനും മകനും 1957)ചിത്ര..[ശ്യാമള]
“കാറ്റേ നീ വീശരുതിപ്പോള്‍...
ചിത്രം: കാറ്റു വന്നു വിളിച്ചപ്പോള്‍...(അച്ഛനും മകനും .. 1957)
രചന: ഓ.എന്‍.വി. കുറുപ്പ്?/ തിരുനല്ലൂര്‍ കരുണാാകരന്‍
സംഗീതം: എം.ജി. രാധാകൃഷ്ണന്/ വിമല്‍കുമാര്‍
പാടിയതു: കെ.എസ്. ചിത്ര/ശ്യാമള
കാറ്റേ നീ വീശരുതിപ്പോൾ; കാറേ നീ പെയ്യരുതിപ്പോൾ
ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ... (2)
നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ
കാണാമാ തോണി പതുക്കെ ആലോലം പോകുന്നകലെ
മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുമ്പേ
നേരത്തേ... നേരത്തേ സന്ധ്യ മയങ്ങും നേരത്തേ പോരുകയില്ലേ... [ കാറ്റേ നീ വീശരുതിപ്പോള്‍...]
ആടും ജലറാണികളിന്നും ചൂടും തനി മുത്തും വാരി
ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ
ചേമന്തി പൂമണമേറ്റു മൂവന്തി മയങ്ങും നേരം
സ്നേഹത്തിൻ മുന്തിരി നീരും
ദേഹത്തിന് ചൂടും നല്‍കാം ...
സിന്ദൂരം ..(1976)... യേശുദാസ്
“ഒരു നിമിഷം തരൂ....
ചിത്രം: സിന്ദൂരം (1976)
രചന: സത്യന് അന്തിക്കാട്
സംഗീതം: എ ടി ഉമ്മര്‍
പാടിയതു: യേശുദാസ് കെ ജെ
ഒരു നിമിഷം തരൂ നിന്നിലലിയാൻ
ഒരു യുഗം തരൂ നിന്നെയറിയാൻ
നീ സ്വർഗ്ഗരാഗം ഞാൻ രാഗമേഘം (2)
നീലാംബരത്തിലെ നീരദകന്യകൾ
നിൻനീലമിഴികണ്ടു മുഖം കുനിച്ചു (നീലാംബരത്തിലെ)
ആ നീലമിഴികളിൽ ഒരു നവസ്വപ്നമായ്
നിർമ്മലേ എന്നനുരാഗം തളിർത്തുവെങ്കിൽ
(ഒരു നിമിഷം)
നീർമുത്തു ചൂടിയ ചെമ്പനീർമൊട്ടുകൾ
നിൻ ചെഞ്ചൊടികണ്ടു തളർന്നുനിന്നു (നീർമുത്തു ചൂടിയ)
ആ ചെഞ്ചൊടികളിൽ ഒരു മൌനഗീതമായ്
ഓമലേ എൻമോഹം ഉണർന്നുവെങ്കിൽ
(ഒരു നിമിഷം)
ഏതോ ഒരു സ്വപ്നം. (1978) യേശുദാസ്.
ഒരു മുഖം മാത്രം കണ്ണില്‍....
ചിത്രം: ഏതോ ഒരു സ്വപ്നം (1978)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: സലിൽ ചൗധരി
പാടിയതു: യേശുദാസ്
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്വരയില്
നിന്റെ മൌന വാത്മീകങ്ങള്‍ തകര്‍ന്നു വീണു
വിരഹത്തില്‍ വീണപാടി വിധിയാരറിഞ്ഞു
മുഖം മൂടി അണിഞ്ഞിട്ടും
മിഴിച്ചെപ്പിന്‍ മുത്തുകളെ
മറക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം)
തപസിലെ മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്ജന്മ സങ്കല്‍പ്പങ്ങള്‍ ഉണര്ന്നുവല്ലോ
കദനത്തിന്‍ കുയില്‍ പാടി കഥയാരറിഞ്ഞു
മദം കൊള്ളും തിരകളെ
മനസിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം...)
ചിത്രം: ഏതോ ഒരു സ്വപ്നം (1978)
രചന:ശ്രീകുമാരന്‍ തമ്പി
സംഗീതം: സലിൽ ചൗധരി
പാടിയതു: യേശുദാസ്
ഒരു മുഖം മാത്രം കണ്ണില്‍
ഒരു സ്വരം മാത്രം കാതില്‍
ഉറങ്ങുവാന്‍ കഴിഞ്ഞില്ലല്ലോ
നിറം ചാര്‍ത്തും ഓര്‍മ്മതന്‍ താഴ്വരയില്
നിന്റെ മൌന വാത്മീകങ്ങള്‍ തകര്‍ന്നു വീണു
വിരഹത്തില്‍ വീണപാടി വിധിയാരറിഞ്ഞു
മുഖം മൂടി അണിഞ്ഞിട്ടും
മിഴിച്ചെപ്പിന്‍ മുത്തുകളെ
മറക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം)
തപസിലെ മോഹങ്ങള്‍ തളിര്‍ത്തുവല്ലോ
പുനര്ജന്മ സങ്കല്‍പ്പങ്ങള്‍ ഉണര്ന്നുവല്ലോ
കദനത്തിന്‍ കുയില്‍ പാടി കഥയാരറിഞ്ഞു
മദം കൊള്ളും തിരകളെ
മനസിന്റെ താളങ്ങളെ
മയക്കുവാന്‍ കഴിഞ്ഞില്ലല്ലോ
(ഒരു മുഖം മാത്രം...)
|
Saturday, July 11, 2009
പരീക്ഷ. (1967) യേശുദാസ്.

ഒരുപുഷ്പം മാത്രമെന്‍ ഹൃദയത്തില്‍...
ചിത്രം: പരീക്ഷ (1967)
രചന: പി. ഭാസ്കരന്
സംഗീതം: എം.എസ്. ബാബുരാജ്
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെന്‍.. ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍ (ഒരു പുഷ്പം..)
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢം എന്നുടെ, യാരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ.. സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന് പുഷ്പതിന്
തല്പമങ്ങു, ഞാന്‍ വിരിക്കാം
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്പായല്ലൊ,
മമസഖീ, നീയെന്നു വന്നു ചേരും?
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ,
മമസഖീ, നീയെന്നു വന്നുചേരും? (ഒരു പുഷ്പം...)
ഇവിടെ
വിഡിയോ
വിഷം (1981) യേശുദാസ്
നിന്നെ എന്‍ സ്വന്തമാക്കും ഞാന്‍....
ചിത്രം: വിഷം...[1981]
രചന: പൂവച്ചല്‍ ഖാദര്‍
സംഗീതം: രഘുകുമാര്‍
പാടിയതു: യേശുദാസ്
നിന്നെ എന്‍ സ്വന്തം ആക്കും ഞാന്‍
പിന്നെ ഈ നാണം മാറ്റും ഞാന്‍
നിന് കവിളിന് പൂക്കള്‍ നുള്ളാന്‍
എനിക്കിന്നെന്താവേശം
എന്‍ പ്രിയ വേളിപ്പെന്നേ....
നിറ കതിര് താലം നീട്ടി അഴകില്‍
വഴികള്‍ കുരവകള്‍ നീളേ തൂകി
പനിനീര് കിളികള്‍
മംഗല്യത്തിന് മന്ത്രം നല്കി നിന് ഹൃദയം
എന്‍ പ്രിയ വേളിപ്പെണ്ണേ...
മിഴികളില്‍ സ്വപ്നം ചാര്‍ത്തി
അരികില്‍ അണയും
ഒരു സുഖ രാഗം പോലെ
മനസ്സില്‍ നിറയും
താരുണ്യമേ എന്നില്‍ പകരൂ നിന് മധുരം
എന്‍ പ്രിയ വേളിപ്പെണ്ണേ... ( നിന്നെ എന്‍ സ്വന്തം ആകും ഞാന്‍...
മൂടുപടം [1963].. തളിരിട്ട കിനാക്കള്‍...
തളിരിട്ട കിനാക്കള്‍തന്‍...
ചിത്രം: മൂടുപടം
രചന: പി.ഭാസ്ക്കരന്‍
സംഗീതം: എം.എസ്.ബാബുരാജ്
പാടിയതു: എസ്.ജാനകി
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന് എന്റെ വിരുന്നു കാരന്..
പൂനുള്ളി പൂനുള്ളി കൈവിരല്‍ കുഴഞ്ഞല്ലോ..
പൂക്കാരി മലരിനി ആര്‍ക്കുവേണ്ടി..
മധുര പ്രതീക്ഷ തന് മണിദീപം കൊളുത്തിയ..
മാനസ പൂജയിനി ആര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന് എന്റെ വിരുന്നു കാരന്..
ഭാവനയമുനതന് തീരത്തു നീ തീര്‍ത്ത..
കോവിലിന് നടത്തുറന്നതാര്ക്കു വേണ്ടി..
സങ്കല്പ്പമണി വീണാ സംഗീതം നീയുന്ന്
സാധകം ചെയ്തിടുന്നതാര്‍ക്കുവേണ്ടി..
തളിരിട്ടകിനാക്കള്‍തന്‍ താമര മാല വാങ്ങാന്‍..
വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരന് എന്റെ വിരുന്നു കാരന്..
Subscribe to:
Posts (Atom)