
ചിത്രം: നോട്ടം [2005] ശശി പറവൂര്‍
താരനിര: അരുൺ, നെടുമുടി വേണു, ജഗതി, സംവൃത സുനിൽ, മാർഗ്ഗി, സതി, സജു കൂറ്റനാടു, പി. ശ്രീകുമാർ...
രചന: കൈതപ്രം
സംഗീതം: എം ജയചന്ദ്രൻ
1. പാടിയതു: കെ എസ് ചിത്ര / നിഷാദ്
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
രാവിന്‍ പിന്‍ നിലാമഴയില്‍ ഞാന്‍ മയങ്ങി പോയി
മയങ്ങി പോയി ഞാന്‍ മയങ്ങി പോയി
കളിയണിയറയില്‍ ഞാന്‍ മയങ്ങി പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍ ഞാന്‍
അഴകിന്‍ മിഴാവായ് തുളുമ്പി പോയി
(മയങ്ങി പോയി)
എന്തെ നീയെന്തെ
മയങ്ങുമ്പോള്‍ എന്നെ വിളിച്ചുണര്‍ത്തി
പൊന്നെ ഇന്നെന്നെ
എന്തു നല്‍കാന്‍ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തി
മുകരാനോ പുണരാനോ
വെറുതെ വെറുതെ തഴുകാനാണൊ
(മയങ്ങി പോയി)
ഗ മ പ സ
സ രി നി ധ പ നി
പ ധ മ ഗ സ മ ഗ പാ
ജന്മം ഈ ജന്മം അത്രമേല്‍
നിന്നോടടുത്തു പോയ് ഞാന്‍
ഉള്ളില്‍ എന്നുള്ളില്‍ അത്രമേല്‍
നിന്നോടിണങ്ങി പോയ് ഞാന്‍
അറിയാതെ അറിയാതെ അത്രമേല്‍
പ്രണയാതുരമായി മോഹം
(മയങ്ങി പോയി)
ഇവിടെ
ഇവിടെ
വിഡിയോ
2. പാടിയതു: എം. ജയചന്ദ്രൻ
തെന്നാതികി തെന്ന
തെന്നാതികിതെ തെന്നാതികിതെ
തെന്നാതികിതെ താ തെന്നാ
മെല്ലെ മെല്ലെ മെല്ലെ
മെല്ലെ മെല്ലെയാണീ യാത്ര
നിളയിലൂടൊരു യാത്ര
കനവിലൂടൊരു യാത്ര
മെല്ലെ... മെല്ലെ...
കൂത്തരങ്ങില്‍ കൂടിയാടുമ്പോള്‍
എന്തുമാത്രം ചേര്‍ന്നുവെന്നോ നാം
വേഷമഴിയും നേരമെന്നും
രണ്ടു തോണിയിലായ് നമ്മളൊഴുകുന്നു
മെല്ലെ... മെല്ലെ....
വര്‍ണ്ണജാലകവാതില്‍ നീ തുറന്നു
തെന്നലായ് ഞാന്‍ നിന്‍റെയരികില്‍ വന്നു
വഴിമറഞ്ഞ നിഴലുപോലെ തേങ്ങുമോര്‍മ്മകളില്‍
വെറുതെ നീ നിന്നു (മെല്ലെ മെല്ലെ)
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്/ സുജാത [ രചന: പൊൻകുന്നം ദാമോദരൻ}
പച്ചപനംതത്തേ.......പുന്നാരപൂമുത്തേ
ആഹാ അ അ അ അ അ ആഹാ അ അ അ അ അഹാ......
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ......
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
നീ ഒന്നു വാ പൊന്നഴകേ
തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ..
കൊയ്യുന്ന കൊയ്ത്തരിവളിനു കിക്കിളി പെയ്യുന്ന പാട്ടു പാട്
പച്ചപനംതത്തെ....ഹയ്
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ
പൊന്നിന്‍ കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ
അക്കണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ
അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയെ
പച്ചപനംതത്തെ....ഹയ്
പച്ചപനംതത്തേ പുന്നാര പൂമുത്തെ പുന്നെല്ലിന്‍ പൂംകരളേ
ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
ഒന്നുവാ പൊന്നഴകേ...
ആഹാ അ അ അ അ അ ആഹാ .....
നീ പാട്ടൊന്നു പാടഴകേ..
ഇവിടെ
വിഡിയോ