
ചിത്രം: ഞാന്‍ ഗന്ധര്‍വ്വന്‍ [1991] പി. പത്മരാജൻ
താരനിര: നിതീഷ് ഭരധ്വാജ്, സോമൻ, സുപർണ്ണ, ഫിലോമിന, ഗണേഷ് കുമാർ
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
1. പാടിയതു: യേശുദാസ്
അ അ അ.... അ അ അ.. അ അ അ അ.. അ അ അ അ ...അ അ
ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവില്‍ വിലോലമേഘമായ്
അഴകിന്‍ പവിഴം പൊഴിയും നിന്നില്‍
അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങള്‍]
സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളും
ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
ചൈത്രവേണുവൂതും അ അ അ അ...അ അ അ
ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങള്‍]
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
സ ഗ ഗ സ ഗ മ പ മ ധ പ മ പ മ
മ ധ നി സ നി ധ ഗ മ ധ നി ധ മ
സ ഗ മ ധ മ ഗ സ നി ധ പ ധ നി സ
പ മ ഗ......
ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍
ഹിമബിന്ദു ചൂടും സമ്മോഹനങ്ങള്‍ പോലെ (2)
വരവല്ലകി തേടും അ അ അ അ... അ അ അ..
വരവല്ലകി തേടും വിരഹാര്‍ദ്രപഞ്ചമങ്ങള്‍
സ്നേഹസാന്ദ്രമാകുമീ വേദിയില്‍... [ദേവാങ്കണങ്ങള്‍]
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
ദേവീ.... ആത്മരാഗമേകാന്‍...
കന്യാവനിയില്‍ ...
സുഖദം... കളഗാനം...
പകരാനണയൂ...
ഗന്ധര്‍വ്വ വീണയാകൂ ...നീ
ദേവീ.....
...
സാഗരങ്ങള്‍ മീട്ടും സോപാനഗീതമായ്
നിറയും നിന്‍ ശ്രുതിയില്‍ എന്‍ ഗാനാലാപം.. (സാഗരങ്ങള്‍)
മദനയാമിനീ.. ഹൃദയ സൗരഭം...
തരളമാം ശലഭങ്ങളായ് നുകരാന്‍ നീ വരൂ മന്ദം..
ദേവീ.....
...
പാര്‍വണങ്ങള്‍ തേടും വനചന്ദ്രകാന്തിയില്‍
സോമം പോല്‍ പകരൂ നിന്‍ രാഗോന്മാദം.. (പാര്‍വണങ്ങള്‍ ...)
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
തളിരിടും.. മനമാകുവാന്‍..
മഴവില്‍ തേരിറങ്ങി ഞാന്‍ ..
ദേവീ.....
ഇവിടെ
വിഡിയോ
3. പാടിയതു: ചിത്ര
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ ...
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളില്‍
കൊടിയേറിയ ചന്ദ്രോത്സവമായ്
പാലപ്പൂവേ നിന്‍ തിരു മംഗല്യ താലി തരൂ
മകരനിലാവേ നീയെന്‍ നീഹാര കോടി തരൂ
മുത്തിന്നുള്ളിലോതുങ്ങും പൂമാരന്‍
കന്നിക്കൈകളിലേകി നവലോകങ്ങള്‍ (2)
ആയിരം സിരകളുണര്‍ന്ന വിലാസ ഭാവമായ്
വിരഹിണീ വിധുവായ്
ഞാനൊഴുകുമ്പോള്‍... താരിളകുമ്പോള്‍...
ഞാനൊഴുകുമ്പോള്‍ താരിളകുമ്പോള്‍
രാവിലുണര്‍ന്ന വിലോലതയില്‍ ഗാന്ധര്‍വവേളയായ് (പാലപ്പൂവേ....)
നീലകാര്‍മുകിലോരം വിളയാടുമ്പോള്‍
മല്ലിപ്പൂമ്പുഴയോരം കളിയാടുമ്പോള്‍ (2)
മാനസം മൃദുല വസന്ത മയൂര നടകളില്‍
തെല്ലിളം തുടിയായ്
പദമണിയുമ്പോള്‍... കാവുണരുമ്പോള്‍ ...
പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ ഗന്ധര്‍വരാഗമായ് (പാലപ്പൂവേ....)
ഇവിടെ
വിഡിയോ
BONUS:
വിഡിയോ