1.
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാൻ
കിളിമരച്ചോട്ടിലിരുവർ നാം പണ്ടു
തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട്
കരുതി ഞാനെത്ര നാൾ
തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ
പിറകിൽ നിൽക്കുന്നതായ്
കുതറുവാനൊട്ടും ഇട തരാതെന്റെ
മിഴികൾ പൊത്തുന്നതായ്
കനവിലാശിച്ചു ഞാൻ
ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ
കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
വിരലു ചോപ്പിച്ചു ഞാൻ
അരികിൽ നീ വന്നു കവരുമെന്നെന്റെ
കരളിലാശിച്ചു ഞാൻ
ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ
കിളിമരച്ചോട്ടിലിരുവർ നാം പണ്ടു
തളിരിളം പീലിയാൽ
അരുമയായ് തീർത്തൊരരിയ മൺവീട്
കരുതി ഞാനെത്ര നാൾ
കരുതി ഞാനെത്ര നാൾ
https://www.youtube.com/watch?v=8Gj3eiKQzaw
ചിത്രം: ലോഹം ( 2015 ) രഞ്ജിത്ത്
രചന: രാജീവ് നായർ, മനോജ് കുരൂർ
സംഗീതം: ശ്രീ വത്സൻ ജെ നേനോൻ
പാടിയതു: ഷാഅബ്ബാസ് അമൻ & മൈതിലീ
******************
2.
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
വെയിലിൽ നിഴലുപൊൽ മറയും മായയായ് ...
നിഴലായ് ശിലയിലും കുളിരെഴുമുറവകളെഴുതീ...
ഇതുവഴി അകലുമാരോ ....
അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
മായാ മാരീജൻ .. നീയാം പൊൻമാനോ...
ദൂരേ പായാനായ്... കാറ്റോ...
ചുവടുകൾ ഇവനേകീ..
ആ കൈകളാൽ വിൺവീഥിയിൽ
തൂവും വെൺ പ്രാവായ്...
ആനന്ജനം പോൽ തെന്നുമീ...
കണ്ണിൻ സങ്കൽപം...
ആരോ...അവനേതോ ... മായാജാലം...
ആരോ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
ഭൂത കണ്ണാടീ.. രൂപങ്ങൾ തേടീ ..
നാളം നീട്ടാനായ്....
കോണിൽ അതിശയ മണി ദീപം...
ആരോ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
വെകാംബരം കാതോർക്കുമീ...
നിൻ പൊൻ കൂടാരം...
കൺ കേട്ടുമേതോ മന്ത്രമായ് ...
നിന്നോ വേണ്താരം...
അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
വെയിലിൽ നിഴലുപൊൽ മറയും മായയായ് ...
നിഴലായ് ശിലയിലും കുളിരെഴുമുറവകളെഴുതീ...
ഇതുവഴി അകലുമാരോ ....
അവനേതോ ... മായാജാലം...
ആരോ ..... അവനാരോ... കാണും സ്വപ്നം ...
ഒരു കരിമുകിലിനു ചിറകുകൾ അരുളിയ മിന്നലേ...
പുതുമഴ മലരുകൾ വിതറിയ കുറുമൊഴി തെന്നലേ...
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=16447
https://www.youtube.com/watch?v=rloY0y0ruOM
ചിത്രം : ചാർലീ ( 2015 ) മാർട്ടിൻ പ്രക്കാട്ട്
രചന : റഫീഖ് അഹമദ്
സംഗീതം : ഗോപി സുന്ദർ
പാടിയത്: വിജയ് പ്രകാശ്
അഭിനയിച്ചത് : ദുൽഖർ സൽമാൻ, പാർവതി മേനോൻ
*******************************
3.
പുലരികളോ ... സന്ധ്യകളോ...
കനകനിലാ... കതിരുകളോ...
എൻ വിട മലരിൽ ... പൂ മധു കണമായ്..
നിമിഷമോരോ ... (ഐസെ തെരേ ചിന്ത് ..)
ശലഭമായി ... (വസ തെരേ .ദിൽ ..)
ഞാനുണർന്നു ജീവനാകെ ഗാനമായ് ...
ഈ ജീവിതമാം... കുമിളയിൽ മിന്നുമ്പോൾ..
സകലതും പ്രഭാമയം ...
ഈ തന്ത്രികളിൽ ... കേൾക്കാത്ത രാഗങ്ങൾ ...
വിരൽ..മുന തേടവേ ...
മായാ ദ്വീപിൽ.. അത്ഭുത ദീപം തൊട്ടു ...
മിന്നലു പോലെ വരും ജിന്നിനെന്റെ മുന്നിൽ ..
ഈ ചുമരിന്മേൽ ..സായാഹ്ന രശ്മി പോലെ
കടലൊരു വരയാകുന്നുവോ.....
പുലരികളോ ... സന്ധ്യകളോ...
കനകനിലാ കതിരുകളോ...
എൻ വിട മലരിൽ ... പൂ മധു കണമായ്..
നിമിഷമോരോ ... (ഐസെ തെരേ ചിന്ത് ..)
ശലഭമായി ... (വസ തെരേ .ദിൽ ..)
ഞാനുണർന്നു ജീവനാകെ ഗാനമായ് ...
ചിത്രം : ചാർലീ ( 2015 ) മാർട്ടിൻ പ്രക്കാട്ട്
രചന : റഫീഖ് അഹമദ്
സംഗീതം : ഗോപി സുന്ദർ
പാടിയത്: ശക്തിശ്രീ ഗോപാലൻ, മുഹമ്മദ് മഖ്‌ബൂൽ മൻസൂർ
അഭിനയിച്ചത് : പാർവതി മേനോൻ
4.
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും..
കുളിരലയായ്..
മിഴി നനയും നിനവുകളിൽ
പടവുകളിൽ കയറി വരും..
പകലൊളിയായ് ...
ഇന്നേതോരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ...
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും
കുളിരലയായ്..
മിഴി നനയും നിനവുകളിൽ
പടവുകളിൽ കയറി വരും
പകലൊളിയായ് ...
മായാ ശലഭമായ് ചിറകുകൾ വീശി നീ..
തളിരലയിൽ വന്നുവോ മന്ത്രമോതുവാൻ
പാറാകേ അമൃതമുതിരും
ചെറു പൂങ്കാറ്റായ് നീ ഇതിലെ ഇതിലെ ..
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
പുതുമഴയായ് ചിറകടിയായ്
ജനലരികിൽ കുറുകി വരും..
കുളിരലയായ്..
ഇന്നേതോരജ്ഞാത നവ സൗരഭം
എൻ വാതിലിൽ വന്നു കയ്യ് നീട്ടുമോ...
ഇതുവരെ നീ .. കിനാവിൻ ഓരത്തെ പൂവേ ... പൂവേ ...
ഇനിയരികേ .. വിരിഞ്ഞെ നിൽക്കാമോ പൂവേ..
ആഹാ .......പൂവേ ...
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=16448
https://www.youtube.com/watch?v=cnpv6w9v-F4
ചിത്രം : ചാർലീ ( 2015 ) മാർട്ടിൻ പ്രക്കാട്ട്
രചന : റഫീഖ് അഹമദ്
സംഗീതം : ഗോപി സുന്ദർ
പാടിയത്: ശ്രേയ ഘോഷൽ
അഭിനയിച്ചത് : ദുൽഖർ സൽമാൻ, അപർണ ഗോപിനാഥ്
***************************

5.
പ്രിയമുള്ളവനേ......
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ.....
വിരഹവുമെന്തൊരു മധുരം...
മുറിവുകളെന്തൊരു സുഖദം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ.....
വിരഹവുമെന്തൊരു മധുരം...
ഹാ...മുറിവുകളെന്തൊരു സുഖദം...
ഒറ്റയ്ക്കുനിൽക്കേ ഓർക്കാതെ മുന്നിൽ
വന്നു നിന്നില്ലേ....
അക്കരെയ്ക്കേതോ തോണിയിലേറി
പെട്ടെന്നു പോയില്ലേ....
അന്നുരാവിൽ ആ ചിരിയോർത്തെൻ
നോവു് മാഞ്ഞില്ലേ....
വിരഹവുമെന്തൊരു മധുരം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ.....
വിരഹവുമെന്തൊരു മധുരം...
ഹാ...മുറിവുകളെന്തൊരു സുഖദം...
ആ കടവിൽ നീ ഇപ്പൊഴുമെന്നെ
കാത്തു നിൽക്കുകയോ.....
ഒത്തിരി ചൊല്ലാനുള്ളതെല്ലാം
ആ പുഴ ചൊല്ലിയില്ലേ....
എന്റെ പ്രേമം ആ വിരിമാറിൽ
കൊത്തിവെച്ചില്ലേ....
വിരഹവുമെന്തൊരു മധുരം...
പ്രിയമുള്ളവനേ...പ്രിയമുള്ളവനേ.....
വിരഹവുമെന്തൊരു മധുരം...
മുറിവുകളെന്തൊരു സുഖദം...
പ്രിയമുള്ളവനേ......
https://www.youtube.com/watch?v=ARfvj4axEJ8
ചിത്രം : എന്ന് നിന്റെ മൊയ്തീൻ ( 2015 ) ആർ എസ് വിമൽ
രചന: റഫീഖ് അഹമ്മദ്
സംഗീതം : രമേശ് നാരായണൻ
പാടിയത് : മധുശ്രീ നാരായണൻ
അഭിനയിച്ചത് : പൃഥ്വിരാജ്, പാർവ്വതി മേനോൻ
******************************
6.
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയ്
ഓർത്തിരുന്ന് ഓർത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു
കാറ്റിലാടി നാളമായ് നൂല് പോലെ നേർത്തു പോയ് ചിരി മറന്നു പോയി
ഓരോ നേരം തോറും നീളും യാമം തോറും
നിന്റെയോർമ്മയാലെരിഞ്ഞിടുന്നു ഞാൻ
ഒരോരോ മാരിക്കാറും നിന്റെ മൗനം പോലെ
എനിക്കായ് പെയ്യുമെന്ന് കാത്തു ഞാൻ
മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു
തെന്നി തെന്നി കണ്ണിൽ മായും നിന്നെ കാണാൻ
എന്നും എന്നും എന്നും
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..
ഓളം മൂളും പാട്ടിൽ നീങ്ങും തോണിക്കാരാ
നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാൻ
ഇന്നോളം പാടാപൂക്കൾ ഈറൻ മുല്ലക്കാവിൽ
നമുക്കായ് മാത്രമൊന്നു പൂക്കുമോ
തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു
ചിമ്മി ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ
എന്നും എന്നും എന്നും
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു
കാലവും കടന്നു പോയ് വേനലിൽ ദലങ്ങൾ പോൽ വളകളൂർന്നു പോയി..
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=16441
https://www.youtube.com/watch?v=qycMVIrlO5s
ചിത്രം : എന്ന് നിന്റെ മൊയ്തീൻ ( 2015 ) ആർ എസ് വിമൽ
രചന: റഫീഖ് അഹമ്മദ്
സംഗീതം : രമേശ് നാരായണൻ / എം ജയചന്ദ്രൻ
പാടിയത് : ശ്രേയ ഘോഷൽ
അഭിനയിച്ചത് : പൃഥ്വിരാജ്, പാർവ്വതി മേനോൻ