Powered By Blogger

Tuesday, August 11, 2009

ഗ്രാമഫോണ്‍ (2003 ) യേശുദാസ്..സുജാത



“നിനക്കെന്റെ മനസിലെ മലരിട്ട വസന്തത്തിന്‍മഴവില്ലു മെനഞ്ഞു തരാം.

ചിത്രം: ഗ്രാമഫോണ്‍ (2003 ) കമല്‍
രചന: ഗിരീഷ് പുതെഞ്ചെരി
സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ് / സുജാത

വിരിക്കുള്ളിലെരിയുന്നനറുതിരി വെളിച്ചത്തീ-
ന്നൊരു ‍തുള്ളി കവര്‍ന്നുതരാം.
ഒരു സ്വര്‍ണ ത്തരിയായ് മാറി
തലചായ്ക്കാന്‍ മോഹിച്ചെത്തി
ഒരു കുമ്പിള്‍ പനിനീരായ് നിന്‍
പാട്ടിലലിഞ്ഞു തുളുമ്പി ഞാന്‍...


നിന്നരികില്‍ നില്‍ക്കുന്നേരം പ്രണയം കൊണ്ടെന്‍ കരള്‍ പിടയും
ഇതളോരത്തിളവേല്‍ തുമ്പില്‍
ശലഭം പോല്‍ ഞാന്‍ മാറീടും
നീ തൊട്ടുണര്‍ത്തുമ്പോള്‍ നക്ഷത്രമാവും ഞാന്‍
നീ ചേര്‍ന്നു നില്‍ക്കുമ്പോള്‍ എല്ലാം മറക്കും ഞാന്‍
പാദസ്സേരങ്ങളണിഞ്ഞു കിനാവിലൊരായിരമായിര്‍മോര്‍മ്മക-
ളാവുക നീ.......

മായപ്പൊന്‍ വെയിലിന്‍ നാളം
മിഴിയായുഴിയും വെണ്‍സന്ധ്യേ
സ്വപ്നത്തിന്‍ വാതില്‍ പടിയില്‍ വന്നു വിളിച്ചു നീ എന്നെ.
പ്രാണന്റെ വെണ്‍പ്രാവായ് പാടുന്നു നീ മെല്ലെ.
സ്നേഹാര്‍ദ്രമായെന്തോ ചൊല്ലുന്നു നീ മെല്ലെ.
പിന്നെയുമെന്റെ കിനാക്കളെയുമ്മ കൊടുത്തു
കൊടുത്തു മയക്കിയുണര്‍ത്തുക നീ.......

ദേവദൂതന്‍ (2000) യേശുദാസ്...പ്രീത

കരളേ നിന്‍ കൈ പിടിച്ചാല്‍
ചിത്രം: ദേവദൂതന്‍
രചന; കൈതപ്രം
സംഗീതം: വിദ്യാസാഗര്‍

പാടിയതു: യേശുദാസ്, പ്രീത

കരളേ നിന്‍ കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ്
ഉള്‍ക്കണ്ണിന്‍ കാഴ്കയില്‍ നീ കുറുകുന്നൊരു വെണ്‍‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)

എന്‍‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും..............................
ഇനി വരും വസന്തരാവില്‍ നിന്‍‌റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാന്‍ ഞാന്‍ വരും.........................
ചിറകുണരാ പെണ്‍പിറാവായ് ഞാ‍നിവിടെ കാത്തുനില്‍ക്കാം
മഴവില്ലിന്‍ പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം
അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ..........................
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാന്‍
കദനപൂര്‍ണ്ണമെന്‍ വാക്കുകള്‍....................
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനില്‍ക്കാം
പോയ് വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ മനം

ധ്രുവം... ( 1993 ) യേശുദാസ്; ചിത്ര

“തുമ്പിപ്പെണ്ണേ വാ വാ. തുമ്പചോട്ടില്‍ വാ വാ

ചിത്രം: ധ്രുവം [1993] ജോഷി
രചന: ഷിബു ചക്രവര്‍ത്തി
സംഗീതം: എസ് പി വെങ്കിടേഷ്

പാടിയതു: കെ ജെ യേശുദാസ്,കെ എസ് ചിത്ര



ആ. ആ‍..
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
(തുമ്പിപ്പെണ്ണേ)

ആ.. ആ..

കനവിനിരുന്നാടീടാനായ് കരളില്‍ പൊന്നൂയല്‍ തീര്‍പ്പൂ
കുറുമൊഴിമുല്ലപ്പൂത്തോപ്പില്‍ അവനേയും കാത്തുഞാന്‍ നിന്നു
പൊന്നും തരിവള മിന്നുപുടവയുമൊന്നും ഇല്ലാഞ്ഞോ
എന്തെന്‍‌പ്രിയതമനൊന്നെന്‍‌മുന്നിലിന്നും വന്നില്ല
പൊന്നും തരിവള മിന്നുപുടവയുമൊന്നും അണിയേണ്ടാ
കള്ളിപ്പെണ്ണേ നീതന്നേയൊരു തങ്കക്കുടമല്ലോ..
കരളില്‍ വിടരും മോഹത്തില്‍ ഒരു പൂമതി പൂന്തേന്‍ മതി
(തുമ്പിപ്പെണ്ണേ)

കനകനിലാവന്റെ കായലില്‍ കടവില്‍ കുടമുല്ലപൂക്കും
പുവനയമിഴിയാളെ കൊണ്ടുപോരാന്‍
പനിമതിപൊന്‍‌തേരും പോകും
പൊന്നും പവിഴക്കല്ലുംകൊണ്ടൊരു പൊന്മാളിക തീര്‍ക്കാം
കന്നിപ്പെണ്ണിനെ മിന്നുംകെട്ടികൊണ്ടെയിരുത്തിക്കാം
കണ്ണീര്‍മഴയില്‍നനഞ്ഞുവിരിഞ്ഞൊരു കന്നിയിളം‌പൂഞാന്‍
ഒന്നും വേണ്ടാ നീയുണ്ടെങ്കില്‍ പൊന്നിന്‍‌കൊടിപോരും
കണ്ണും കരളും കനവുകളും നീയല്ലയോ നിനക്കല്ലയോ
തുമ്പിപ്പെണ്ണെ വാ വാ തു‌മ്പച്ചോട്ടില്‍ വാ വാ (3)
ഇളവെയില്‍ കുങ്കുമ തളികയും കൊണ്ട്
കസവുനൂല്‍ തുന്നിയ പുടവയും കൊണ്ടുനീ വാ..
നീ വാ..
തുമ്പിപ്പെണ്ണേ വാ വാ തുമ്പച്ചോട്ടില്‍ വാ വാ..