മനസൊരു മാന്ത്രിക കുതിരയായ് മാറുന്നു
ചിത്രം: മേള [ 1980 ] കെ.ജി. ജോര്ജ്
ര്‍ക്കചന: മുല്ലനെഴി
സംഗീതം: എം.ബി. ശ്രീനിവാസന്‍
പാടിയതു: യേശുദാസ്
മനസ്സൊരു മാന്ത്രിക കുതിരയായ് മാറുന്നു
മനുഷ്യന്‍ കാണാത്ത പാതകളില്‍. [2 ]
കടിഞ്ഞാണ്‍ ഇല്ലാതെ
കാലുകളില്ലാതെ
തളിരും തണലും തേടി.[2]..{ മനസ്സൊരു....
കാലമേ നിന്‍ കാലടിക്കീഴില്‍
കണ്ണുനീര്‍ പുഷ്പങ്ങള്‍.. ആ.. ആ ..കണ്ണുനീര്‍ പുഷ്പങ്ങള്‍ [2]
കാതോര്‍ത്തു കാതോര്‍ത്തു നിന്നു
ജീവിതതാളങ്ങള്‍ ഏറ്റുവാങ്ങാന്‍.. [ മനസ്സൊരു.
മോഹമേ നിന്നാരോഹണങ്ങളില്‍
ആരിലും രോമാഞ്ചങള്‍ ...രോമാഞ്ചങ്ങള്‍
അവരോഹണങ്ങളില്‍ ചിറകുകള്‍ എരിയുന്ന
ആത്മാവിന്‍ വേദനങ്കള്‍... [മനസ്സൊരു...
ഇവിടെ
Tuesday, November 10, 2009
വീണ പൂവു ( 1983 ) യേശുദാസ്

നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം
ചിത്രം: വീണപൂവ് [ 1983 ] അമ്പിളി
രച്ന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വിദ്യാധരന്‍
പാടിയതു: യേശുദാസ് കെ ജെ
നഷ്ട സ്വര്‍ഗങ്ങളേ നിങ്ങളെനിക്കൊരു
ദുഖസിംഹാസനം നല്‍കീ
തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്നസിംഹാസനം നല്‍കീ...
മനസ്സില്‍ പീലി വിടര്‍ത്തിനിന്നാടിയ
മായാമയൂരമിന്നെവിടെ
കല്‍പ്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാല്‍ അഭിഷേകമാടിയ
ആഷാഡ്ഡപൂജാരിയെവിടെ
അകന്നേ പോയ് മുകില്‍ അലിഞ്ഞേ പോയ്
അനുരാഗ മാരിവില്‍ മറഞ്ഞേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
കരളാല്‍ അവളെന്‍ കണ്ണീരു കോരി
കണ്ണിലെന്‍ സ്വപ്നങ്ങള്‍ എഴുതീ
ചുണ്ടിലെന്‍ സുന്ദര കവനങ്ങള്‍ തിരുകീ
ഒഴിഞ്ഞൊരാ വീഥിയില്‍ പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
വീണ പൂവായവള്‍ പിന്നെ
അകന്നേ പോയ് നിഴല്‍ അകന്നേ പോയ്
അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്
(നഷ്ട സ്വര്‍ഗങ്ങളേ)
വീഡിയൊ
ഇവിടെ
വാല്‍കണ്ണാടി [ 2002 ] യേശുദസ് & സുജാത

മണിക്കുയിലെ.. മണിക്കുയിലെ..
ചിത്രം: വാല്‍കണ്ണാടി [2002] അനില്‍ ബാബു
രചന: എം. രമേശന്‍ നായര്‍
സംഗീതം: എം. ജയചന്ദ്രന്‍
പാടിയതു: യേശുദാസ് & സുജാത
മണിക്കുയിലെ മണിക്കുയിലെ മാരി ക്കാവില്‍ പൊരൂലെ
മൌനരാഗം മൂളൂലെ
നിറമഴയില്‍ ചിരി മഴയില്‍
നീയും ഞാനും നനയൂലെ
നീലക്കണ്ണും നിറയൂലെ
ചെറു താലി അണിഞ്ഞില്ലേ മിനു മിന്നണ മിന്നല്ലെ
ചിന്നരി വാതില്‍ മെല്ലെയടഞ്ഞൂ
നല്ലിരവില്‍ തന്നെ. [ മണിക്കുയിലെ....
മുന്തിരി മുത്തല്ലെ മണി മുത്തിനു ചെപ്പില്ലേ
ചെപ്പു കിലുക്കില്ലേഅതില്‍ ഇഷ്ടം കൂടൂല്ലേ
കരിവള മെല്ലെ മൊഴിഞതല്ലെ
കണിമലരല്ലെ കരളല്ലെ
അണിമണി ചുണ്ടില്ലലെ അഴകുള്ള പൂവിലെ
ആരും കാണാ ചന്തം കാണാന്‍
ഒരുതരി ആശയില്ലെ... [ മണിക്കുയിലെ..
നെഞ്ചിലൊരാളില്ലെ
കിളി കൊഞ്ചണ മൊഴിയില്ലെ
ചഞ്ചല മിഴിയിലെ മലര്‍ മഞ്ചമൊരുങ്ങിയില്ലെ
കൊലുസ്സിന്റെ താളം വിളിച്ചതല്ലെ
തനിച്ചൊന്നു കാണാന്‍ കൊതിച്ചില്ലെ
ഇടവഴി കാട്ടിലെ ഇലഞ്ഞി തന്‍ ചോട്ടിലെ
ഇക്കിലി മൊട്ടു നുള്ളിയെടുക്കാന്‍
ഇന്നുമൊരാശയില്ലെ.. [ മണിക്കുയിലെ
വീഡിയൊ
ചെമ്പട [ 2009 ] നജീം അര്‍ഷാദ്

എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
ചിത്രം: ചെമ്പട { 2009] റോബിന്‍ തിരുമല
രചന: റോബിന്‍ തിരുമല/ പ്രകാശ് മാരാര്‍
സംഗീതം മുസാഫിര്‍
പാടിയത്: നജീം അര്‍ഷാദ്
എന്റെ പ്രണയത്തിന്‍ താജ് മഹലില്‍
വന്നു ചേര്‍ന്നൊരു വനശലഭമേ
എന്റെ യമുനതന്‍ തീരങ്ങളില്‍ (2)
അറിയാതെ കേഴുന്ന വേഴാമ്പലേ…
(എന്റെ പ്രണയത്തിന്‍.. )
ദൂരെ കാര്‍മേഘക്കീഴില്‍ പീലിനീര്‍ത്തുന്ന കാറ്റില്‍
ഒരു മാരിവില്‍ പൂവായ് വിരിയും(ദൂരെ…)
നീ നിലാമഴയില്‍ ഈ ഷാജഹാന്‍ നനയും
നീ മൂളുന്നരാഗത്തില്‍ ഞാന്‍ ഒഴുകും
കഥയറിയാതെ പാടുന്ന ഗന്ധര്‍വ്വനാകും
എന്റെ പ്രണയത്തിന്‍……എന്റെ പ്രണയത്തിന്‍…
എന്റെ പ്രണയത്തിന്‍… …എന്റെ പ്രണയത്തിന്‍…
ആ ….നന്ദനംതം..ആാആാ...ആനന്ദനം…
ധിരനന…ധിരനന…ധിരനാനാാാ..
വെണ്ണക്കല്ലിന്റെ കൂട്ടില്‍ ഹൃത്തില്‍ പ്രേമത്തിന്‍ മുന്നില്‍
ഒരു പട്ടിന്റെ പൂമെത്ത തീര്‍ക്കാന്‍…(വെണ്ണ..)
പ്രാണപ്രിയേ നിനക്കാകും മാതളപ്പൂങ്കിളിരായ്
നീ വിരല്‍തൊട്ടാല്‍ തേങ്ങുന്ന സാരംഗിയായ്
കഥയറിയാതെ പാടുന്ന പൂങ്കുയിലായ്…
(എന്റെ പ്രണയത്തിന്‍.. )
വിഡിയോ
ഇവിടെ
സീതാകല്യാണം [ 2006 ] സുജാത & ദിനേഷ്

ദൂരെ ദൂരെ വാനില്‍ നീ
ചിത്രം: സീതാകല്യാണം [ 2006 } റ്റി.കെ. രാജീവ്കുമാര്‍
രചന: ബി. ആര്‍. പ്രസാദ്
സംഗീതം: ശ്രിനിവാസ്
പാടിയതു: സുജാത & ദിനേഷ്
ദൂരെ ദൂരെ വാനില്‍ നീ
മിന്നല്‍ പൊന്നായ് ഉതിരവെ
ഏതോ മേഘം പോലെ ഞാന്‍
നിന്നില്‍ തന്നെ അണയവേ
നീ പറയാന്‍ വൈകിയോ...
രാ മഴ പോലാശകള്‍
ദൂരെ ദൂരെ വാനില്‍ ഞാന്‍....
നെയ് മണക്കും വാകിനുള്ളില്‍
ദീപം പോലെ നീ എരിയവെ
മണ്ണിനുള്ളില്‍ സ്വര്‍ണം പൂക്കും
മഞള്‍ മുത്തായ് ഞക്കന്‍ തപസ്സിലായ് [2 ]
ദൂരെ ദൂരെ....
മെയ്യൊളിക്കും ചെപ്പിനുള്ളില്‍
കസ്തൂരിയായ് അലിയവെ
നന്മൊഴിയായ് പെറ്യ്തില്ലല്ലൊ
തേന്‍ നുണഞ്ഞൊരു മുഖം ഞാന്‍ [2 ]
ദൂരെ ദൂരെ............[2]
വിഡിയൊ
ഉള്ളടക്കം [ 1991 ] ചിത്ര [ യേശുദാസ്]

പാതിരാ മഴയേതോ
ചിത്രം: ഉള്ളടക്കം [ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു:കെ എസ് ചിത്ര [ യേശുദാസ്]
പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍നിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴ ഏതോ ഹംസഗീതം പാടി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
പിന്നില്‍ ഉലയും വ്യാമോഹ ജ്വാല ആളുകയായ്
*എന്റെ ലോകം - നീ മറന്നോ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
*ഏകയായ് നീ - പോയതെവിടെ (൨)
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍നിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . . . . . . . . . . . . . . . . . . . .
വിഡിയോ
ഇവിടെ
ജാതകം [ 1989 ] യേശുദാസ്

പുളിയിലകരയോളം
ചിത്രം ജാതകം [ 1989 ] സുരേഷ് ഉണ്ണിത്താന്‍
രചന: ഒ.എന്‍.വി.കുറുപ്പ്
സംഗീതം ആര്‍.സോമശേഖരന്‍
പാടിയതു: കെ.ജെ.യേശുദാസ്
പുളിയിലക്കരയോലും പുടവചുറ്റി
കുളുര്‍ ചന്ദന തൊടുകുറി ചാര്‍ത്തി…
നാഗഫണത്തിരുമുടിയില്‍
പത്മരാഗ മനോഞ്ജമാം പൂ…തിരുകീ
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
പട്ടുടുത്തെത്തുന്ന പൌര്‍ണ്ണമിയായ്
എന്നെ തൊട്ടുണര്‍ത്തും പുലര്‍ വേളയായ്
മായാത്ത സൌവര്‍ണ്ണ സന്ധ്യയായ്
നീയെന്‍ മാറില്‍ മാലേയസുഗന്ധമായീ…
സുസ്മിതേ നീ വന്നൂൂൂ…ഞാന്‍ വിസ്മിത നേത്രനായ് നിന്നൂ (പുളിയില…)
മെല്ലെയുതിരും വളകിലുക്കം പിന്നെ
വെള്ളിക്കൊലുസിന്‍ മണികിലുക്കം
തേകിപ്പകര്‍ന്നപ്പോള്‍ തേന്മൊഴികള്‍
നീയെന്‍ ഏകാന്തതയുടെ ഗീതമായീ…
സുസ്മിതേ നീ വന്നൂൂൂ …ഞാന്‍ വിസ്മയലോലനായ് നിന്നൂ (പുളിയില…)
വിഡിയോ
ഇവിടെ
പൂക്കാലം വരവായി ( 1991 ) വേണുഗോപാല്‍/ ചിത്ര

ഏതോ വാര്‍മുകിലിന്‍
ചിത്രം: പൂക്കാലം വരവായി [ 1991 ] കമല്‍
രചന: കൈതപ്രം
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: വേണുഗോപാല്‍ / ചിത്ര
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ (2)
ഓമലേ .. ജീവനിൽ അമൃതേകാനായ് വീണ്ടും
എന്നിൽ ഏതോ ഓർമ്മകൾ നിലാവിൻ മുത്തേ നീ വന്നൂ
( ഏതോ വാർമുകിലിൻ )
നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ (2)
മഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞൂ വാസന്തം പോലെ
തെളിയും എന്‍ ജന്മപുണ്യം പോൽ ..
( ഏതോ വാർമുകിലിൻ )
നിന്നിലും ചുണ്ടിൽ അണയും പൊൻമുളം കുഴലിൽ (2)
ആർദ്രമാം ഒരു ശ്രീരാഗം കേൾപ്പൂ
പദമഞ്ഞിടും മോഹങ്ങൾ പോലെ
അലിയും എൻ ജീവ മന്ത്രം പോൽ ..
( ഏതോ വാർമുകിലിൻ )
വിഡിയോ
ഇവിടെ
Subscribe to:
Posts (Atom)