സ്വർഗ്ഗമെന്ന കാനനത്തിൽ
ചിത്രം: ചന്ദ്രകാന്തം { 1974} ശ്രീകുമാരൻ തമ്പി
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: എം എസ് വിശ്വനാഥന്‍
പാടിയതു: കെ ജെ യേശുദാസ്
സ്വര്‍ഗ്ഗമെന്ന കാനനത്തില്‍
സ്വര്‍ണ്ണമുഖീ നദിക്കരയില്‍
സ്വപ്നമയീ വാഴുന്നു ഞാന്‍
സുഖമറിയാതെ..സുഖമറിയാതെ..
കല്പന തന്‍ കണ്ണുനീരില്‍
സ്മരണതന്‍ ഗദ്ഗദത്തില്‍
വ്യര്‍ത്ഥമിന്നും പാടുന്നു ഞാന്‍
ശ്രുതിയറിയാതെ..ശ്രുതിയറിയാതെ..
നിത്യരാഗ നന്ദനത്തില്‍ ചിത്രപുഷ്പശയ്യകളില്‍
നിന്നെയോര്‍ത്തു കേഴുന്നു ഞാന്‍ നിദ്രയില്ലാതെ
രാത്രികൾ തന്‍ ശൂന്യതയില്‍ പ്രേമപൂജ ചെയ്തിടുന്നു
സത്യമായ നിന്‍ പ്രഭതന്‍ പൂക്കളില്ലാതെ..
വര്‍ണ്ണ ഗാനമേള തൂവും മാധവത്തിന്‍ പുഷ്പാഞ്ജലി
വല്ലഭനെ കാത്തിരിക്കും വസുന്ധര തന്‍ ബാഷ്പാഞ്ജലി
അന്നു നിന്റെ പൊന്നധരം ചൂടിവന്ന മന്ദഹാസം
ഇന്നു നമ്മളോമനിക്കും നൊമ്പരത്തിന്‍ ആമുഖമോ..
പൊന്‍പുലരി പൂത്തുലയും എന്‍ മകള്‍തന്‍ പുഞ്ചിരിയാല്‍
പുണ്യസന്ധ്യ വന്നുദിക്കും നിന്റെ ലജ്ജാസിന്ദൂരമായ്
പൂവിടരും കവിത പോലെ തേനുതിരും പ്രേമംപോലെ
ഭൂമിയിൽ നാം എന്നിനിയും
ഒന്നു ചേരും ഓമലാളെ...[ സ്വർഗമെന്ന....
ഇവിടെ
വിഡിയോ