
ചിത്രം: ഇതു ഞങ്ങളുടെ കഥ [1982] പി.ജീ.വിശ്വംഭരൻ
താരനിര: മുകേഷ്, തിക്കുറിശ്ശി, ശ്രീനാഥ്, ജഗതി, ശാന്തികൃഷ്ണ, അനിത, ശാന്തകുമാരി..
രചന: പി. ഭാസ്കരൻ
സംഗീതം: ജോൺസൺ
1. പാടിയതു: പി. ജയചന്ദ്രൻ & ജെ.എം. രാജു
എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിന്‍ കടങ്കഥ
ജീവിത വിചിത്ര ചിത്രശാലയില്‍
ദൈവം കാട്ടും തിരക്കഥ
(എന്റെ...)
നടീനടന്മാര്‍ നാമല്ലോ
ആസ്വാദകരും നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോര്‍ നാമല്ലോ
(എന്റെ...)
സമയമാണതിന്‍ സംവിധായകന്‍
ഛായാഗ്രഹണം സൂര്യന്‍
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ സംഭവപരമ്പര
(എന്റെ...)
ഒടുക്കമെന്തെന്ന് ആര്‍ക്കറിയാം
ശുഭാന്ത്യമോ അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോള്‍ ചൊല്ലാം
(എന്റെ...)
ഇവിടെ
2. പാടിയതു: യേശുദാസ്
കുമ്മിയടിക്കുവിന്‍ കൂട്ടുകാരേ
കുമ്മിയടിക്കുവിന്‍ നാട്ടുകാരേ
പൊന്നിന്‍ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും കുമ്മിയടി
(കുമ്മി...)
മാവേലിക്കും പൂക്കളം...
മാതേവനും പൂക്കളം (മാവേലി)
മലയാളക്കരയാകെ വര്‍ണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുമ്പി തുള്ളിക്കാന്‍ പൂവേ പൊലി പൂവേ
(മാവേലി...)
കാലത്തേ നീരാടി
പൊന്നോണക്കോടി ചുറ്റി
കല്യാണദീപങ്ങള്‍ കൊളുത്തിവച്ച്
പൊന്നോണം കൊള്ളണം നൈവേദ്യമുണ്ണണം
തൃക്കാക്കരയപ്പനെ വരവേല്‌ക്കണം
(മാവേലി...)
എല്ലാര്‍ക്കും പൊന്നോണം
എല്ലാര്‍ക്കും ഉല്ലാസം
എങ്ങെങ്ങും സംഗീതനൃത്തോത്സവം
പൊട്ടിപ്പൊട്ടിച്ചിരിക്കണം
താളത്തില്‍ കൊട്ടിക്കൊട്ടി കളിക്കണം
കളിക്കണം കൂട്ടുകാരേ...
(മാവേലി...)
ഇവിടെ
3. പാടിയതു: യേശുദാസ്
We are young
The night is young
Wish you happy new year
Happy happy happy new year
നവവര്‍ഷത്തിന്‍ രജനി
നര്‍ത്തനശാലയില്‍ വന്നു
കനകച്ചിലങ്ക കെട്ടി
കയ്യാല്‍ താളം കൊട്ടി
അഹാ കയ്യാല്‍ താളം കൊട്ടി
നവവര്‍ഷത്തിന്‍ രജനി ലലാ
(We are young)
വിലാസലോലുപയായി അവള്‍
വിണ്ണില്‍ നിന്നും വന്നു...
മന്ദസ്‌മേരവുമായി അവള്‍
മദിരാപാത്രം തന്നു...
നവവര്‍ഷത്തിന്‍ രജനി ലലാ
(We are young)
കഴിഞ്ഞ വര്‍ഷം വാടി അത്
കാലക്കടലില്‍ വീണു...
പ്രഭാതഗോപുരനടയില്‍ വന്നു
നവീനസുന്ദര വര്‍ഷം (നവ...)
(We are young)
4. പാടിയതു: എസ്. ജാനകി
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ നീയും
സ്വപ്നം കാണാറുണ്ടോ?
കണ്ണുനീര്‍ക്കുടം തലയിലേന്തി
വിണ്ണിന്‍ വീഥിയില്‍ നടക്കുമ്പോള്‍
സ്വര്‍ണ്ണച്ചിറകുകള്‍ ചുരുക്കിയൊതുക്കി
വസന്തരാത്രി മയങ്ങുമ്പോള്‍
സ്വര്‍ണ്ണമുകിലേ സ്വര്‍ണ്ണമുകിലേ
സ്വപ്നം കാണാറുണ്ടോ?
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.... എന്നെപ്പോലെ....
സ്വര്‍ണ്ണമുകിലേ....
വര്‍ഷസന്ധ്യാ.....ആ.....
വര്‍ഷസന്ധ്യാ മാരിവില്ലിന്‍
വരണമാല്യം തീര്‍ക്കുമ്പോള്‍
മൂകവേദന.. എന്തിനായ് നീ
മൂടിവയ്പൂ ജീവനില്‍ ജീവനില്‍
സ്വര്‍ണ്ണമുകിലേ......
സ്വര്‍ണ്ണമുകിലേ......
ഇവിടെ
5. പാടിയതു: പി. സുശീല
“ അമ്പാടി കണ്ണ കാർവർണ്ണ...
ഇവിടെ .