Monday, September 27, 2010
സംഗീതം: വിദ്യാസാഗർ
17.
ചിത്രം: രസികൻ [2004] ലാൽ ജോസ്
താരങ്ങൾ: ദിലീപ്, സംവൃത സുനിൽ, ഹരിപ്രിയ,സിദ്ധാർഥ്, ജഗതി, നീനാ കുറുപ്പ്,
സുകുമാരി, മാള, ബിജു മേനോൻ, മച്ചാൻ വർഗീസ്
രചന: ഗിരീഷ് പുത്തഞ്ചേരി
പാടിയതു: ദേവാനന്ദ് & സുജാത
തൊട്ടുരുമ്മിയിരിക്കാൻ കൊതിയായീ നിന്നെ
കട്ടെടുത്തു പറക്കാൻ കൊതിയായീ
മുല്ലമുടിച്ചുരുളിൽ മുകിലായീ ഒന്നു
മൂടിപ്പുതച്ചിരുന്നാൽ മതിയായീ
എന്നാലും എന്നാളും എന്റേതല്ലേ നീ
എന്താണീ കണ്ണിൽ പരിഭവം
മറ്റാരും കാണാക്കൗതുകം (തൊട്ടുരുമ്മി...
കാത്തു നിന്ന മഴ പൂത്തു നിന്ന പുഴയോരം ഓരോ
ന്നോർത്തു പാടുമൊരു പാട്ടു കൊണ്ടു വരവേൽക്കാം നിന്നെ
പാതിചാരിയൊരു വാതിലിന്റെയഴിയോരം നീയാം
നെയ് വിളക്കിന്നൊളി നീർത്തി നിൽക്കുമൊരു സന്ധ്യേ സന്ധ്യേ
മെല്ലെയെന്നെ വിളിച്ചുണർത്തല്ലേ വെയിൽക്കിളി
ഉറങ്ങട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ പനീർത്തുള്ളീ
നനയട്ടെ ഞാൻ
നീയില്ലാതെൻ ഓർമ്മകൾ [ തൊട്ടുരുമ്മി...
ഇത്ര നാളുമൊരു മുത്തു കോർക്കുമിടനെഞ്ചിൽ ഏതോ
തത്ത വന്നു കതിർ കൊത്തിയെന്നതറിയാമോ പൊന്നേ
നീയെറിഞ്ഞ മഴ മിന്നലേറ്റതറിയാതെ ഞാനാ
മാരിവില്ലിലൊളി തേടി വന്നതറിയാമോ പൊന്നേ
മെല്ലെ മുല്ലെ ഒളിച്ചിരിക്കല്ലേ കുയിൽക്കിളീ കുളിരട്ടെ ഞാൻ
എന്നും നിന്റെയടുത്തിരിപ്പില്ലേ മയില്‍പ്പിടേ മയങ്ങട്ടെ ഞാൻ
നീയില്ലാതില്ലെൻ രാത്രികൾ [ തൊട്ടുരുമ്മി...
ഇവിടെ
വിഡിയോ
18.
ചിത്രം: ചാന്തുപൊട്ട് [ 2005 ] ലാൽ ജോസ്
താരങ്ങൾ: ദിലീപ്, ലാൽ, ഇന്ദ്രജിത്, ബിജു മേനോൻ, ഭാവന, ശോഭാ മോഹൻ,
സുകുമാരി, രാജൻ പി. ദേവ്, സലിംകുമാർ,...
രചന: വയലാർ ശരത്ചന്ദ്രവർമ്മ
[1] പാടിയതു: സുജാത മോഹൻ & ഷഹബാസ് അമൻ
ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)
വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
മുമ്പോ നീ തൊട്ടാൽ വാടും
പിന്നാലെ മെല്ലെ കൂടും
പൂവാലൻ മീനിനെ പോലെ
ഇന്നാകെ മാറിപ്പോയി
മുള്ളെല്ലാം വന്നേ പോയ
പുതിയാപ്ല കോരയെപ്പോലെ
ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)
വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
കണ്ണുകളെന്തിനുടക്കി വലിക്കണ
ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
കോളെല്ലാം മായും നേരം
പങ്കായം മെല്ലെ വീശി
നീ നിന്റെ തോണിയിലേറി
പോരാമോ നല്ലൊരു നാളിൽ
ഓമല്‍പ്പൂത്താലിയുമായി
അന്നെന്റെ പൊന്നരയൻ നീ
അന്തി മയങ്ങി വെളുക്കുന്ന സമയത്തു
കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...
ഇവിടെ
വിഡിയോ
[2] പാടിയതു: ജാനകി/ പി. ജയചന്ദ്രൻ
ആഴക്കടലിന്റെ അങ്ങേ കരയിലായ് നേരംവെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ് ഒട്ടികിടക്കുന്ന മുത്തേ
കണ്ണിലാ എണ്ണയൊഴിച്ചുകൊണ്ടെത്രനാള്‍ കാത്തിരുന്നു ഞാനിരുട്ടില്‍
ഇന്നെന്റെ മൺകുടില്‍ മുന്നിലെ തിണ്ണയില്‍ പൊന്നായി മിന്നും വിളക്കേ
(ആഴക്കടലിന്റെ)
അമ്പാടി തന്നിലെ ഉണ്ണിയെപോലെ നീ കൊമ്പനാണെങ്കിലും കണ്ണേ
അമ്മൂമ്മ പൂതിയാലെ കുഞ്ഞു കാതിലായ് രാധയെന്നാദ്യമായ് ചൊല്ലാം
ഇല്ലില്ലാ മുത്തിയെ കണ്ടു മയങ്ങു നീ നല്ല കിനാവുള്ള കണ്ണില്‍
ഇത്തിരി കണ്മഷി മെല്ലെ പുരട്ടുവാന്‍ ഒത്തിരി മോഹിച്ചുപോയി
(ആഴക്കടലിന്റെ)
[ഏലേലോ ..ഏലേലോ ..ഏലേലോ ...ഏലേലോ ...]
വെള്ളവാവുള്ളൊരു രാവിലായ് നീ കൊച്ചുവള്ളം തുഴഞ്ഞൊന്നു പോയാല്‍
വെള്ളിവിതാനിച്ച വെള്ളാരംകല്ലുള്ള കൊട്ടാരമുറ്റത്തു ചെല്ലാം
കടലമ്മയോടു നീ ചോദിക്കുമൊക്കെയും സമ്മാനമായ് തന്നെ വാങ്ങാം
നീ തിരിച്ചിങ്ങോട്ടു പോരേണമെങ്കിലോ തീരത്തു കണ്ണാളു വേണം
നിന്നെ മോഹിച്ച പെണ്ണാളു വേണം
(ആഴക്കടലിന്റെ)
ഇവിടെ
വിഡിയോ
[3] പാടിയതു: വിനീത് ശ്രീനിവാസൻ
ഓമനപ്പുഴ കടപ്പുറത്തിന്നോമനേ പൊന്നോമനേ
ഈ നല്ലമുഖം വാടിയതെന്തിങ്ങനേ ഇങ്ങനേ
(ഓമനപ്പുഴ...)
[ഓ..ഒഒഓ.....]
നീ കരഞ്ഞാല്‍ ഈ കരയിലു പാതിരാ ...
നീ ചിരിച്ചാല്‍ ഈ തുറയ്ക്കു ചാകര....
വെയില്‍ ചായമിടുന്നേ അന്തി മാനമെന്നോണം
നുണക്കുഴി ചേലുള്ള നിന്‍ കവിളിന്‍മേല്‍
അഴകുള്ള താളമേ ഒഴുകുന്നൊരോടമേ
മതി മതി ഈ പിണക്കമെന്റെ ചന്തമേ
(ഓമനപ്പുഴ കടപ്പുറത്തിന്നോമനേ)
നിന്‍ പിറകെ കാമുകന്റെ കണ്ണുകള്‍ ..
നിന്‍ വഴിയില്‍ കാത്തു നിന്ന വണ്ടുകള്‍...
കൊതിയോടെ വരുന്നേ മൂളി പാടി വരുന്നേ
ഇടയ്ക്കിടെ ചുണ്ടത്തൊരുമ്മ തരാനായ്
കടലിന്റെ പൈതലേ കരളിന്റെ കാതലേ
കടമിഴി വീശി മെല്ലെ ഒന്നു നോക്കണേ
(ഓമനപ്പുഴ കടപ്പുറത്തിന്നോമനേ)
ഇവിടെ
19.
ചിത്രം: കൊച്ചി രാജാവ് [2005] ജോണി ആന്റണി
താരങ്ങൾ: ദിലീപ്, ഹരിശ്രീ അസോകൻ, മുഅളി, ജഗതി, കാവ്യാ മ്മാധവൻ, രംഭ,
റിയാസ് ഖാൻ
[1] പാടിയതു: ഉദിത്ത് നാരായൺ
മുന്തിരി പാടം പൂത്തു നില്കണ മുറ്റത്തു കൊണ്ടോവാം
മുത്തു പോലെ നിന്നെ നെഞ്ചില്‍ കാത്തു വച്ചോളാം
പൊട്ടു തൊട്ടെന്‍ പട്ടു നെറ്റിയില്‍ ഉമ്മ വച്ചോളാം
പവിഴ ചുണ്ടിലെ പന നൊന്ഗിലെ പാല്‍ ചുരന്നോളാം
മാ പനി പനി ദ വെതര് ഈസ് സോ സന്നീ
ലെട്സ് തിങ്ക് ഇറ്റ് ഓഫ് ഹനീ
ഇറ്റ്‌സ് കൂളിംഗ് ഡൌണ്‍(മുന്തിരി പാടം)
കാര കാരപ്പഴം കസ്തൂരി മാമ്പഴം
കണ്ണേരോണ്ട് നീ വീഴ്ത്ൂലേ
തുള്ളിക്കൊരു കുടം കല്ലിന്‍ മഴക്കാരെ
എന്നെ വന്നു വിളിക്കൂലേ(2)
കൈക്കുടന്നയില്‍ എന്നെ കോരി കോരി കുടിക്കൂലേ
കാവല്‍ നില്കണ കല്‍ വരമ്പത്ത് കൈത പൂക്കൂലേ
തട്ട് തട്ടിയ പട്ടം കണക്കു ഞാന്‍ പാറി പറക്കുന്നു
കെട്ട് നിന്റെവിരല്‍ തുമ്പിലല്ലെ കുട്ടി കുരുവി പെണ്ണേ
(മുന്തിരി പാടം)
കുട്ടിക്കുറുമ്പിന്റെ കാന്താപരി ചിന്തുമായി
കുഞ്ഞാറ്റക്കിളി കാറ്റ് പോരൂല്ലേ
ഉച്ചമയക്കത്തില്‍ പൂച്ച കുറിഞ്ഞിയെ
മെല്ലെ മാറില്‍ പതുങൂലേ(2)
പൂക്കിടക്കയില്‍ പൂവാലാട്ടി കൂടെ കിടക്കൂലേ
ഹായ്... രാക്കരിക്കിലെ തേന്‍ തുള്ളിയായി തുള്ളി തുളമ്പൂലേ
പാട്ട് കൊണ്ടുള്ള പഞ്ചാര പാലിന്റെ മുതതം നീട്ടൂലേ
നോട്ടം കൊണ്ടെന്നെ കുത്തിയിടല്ലേ തങ്ക ചിരി കരിമ്പേ
ഇവിടെ
വിഡിയോ
[2] പാടിയതു: കാർതിക് & മഞ്ജറി
കിനാവിൻ കിളികളേ നിലാവിൻ വളകളേ
താരാട്ടാൻ തംബുരു മീട്ടാൻ വന്നാലും മൊഴികളേ
ചില്ലാമ്പൽ ചിറകുമായ് കുന്നോളം കുളിരുമായ്
ചേക്കേറാൻ ചന്ദനക്കൂട്ടിൽ വന്നാലും വാർതിങ്കളേ
(കിനാവിൻ..)
നിന്നേക്കണ്ടതു തൊട്ടെന്നുള്ളിലൊരീണം നല്ലീണം
മെല്ലെ മിന്നിയ ദീപംപോലതിൻ നാളം വെൺനാളം
കേൾക്കാത്തൊരു പാട്ടിൻ മധുരം മായാത്തൊരു മഞ്ഞിൻ കുളിര്
ഈറൻമഴ വീഴും സന്ധ്യയിലാരോ ശ്രുതിമീട്ടും
പഞ്ചമ രാഗാഞ്ജലി കേൾക്കുന്നതുപോലെ
ഒരുവട്ടംകൂടി പലവട്ടംകൂടി അറിയാത്തൊരു പൂവിൽ ചാഞ്ചാടാം
(കിനാവിൻ..)
മെല്ലെ മുല്ലകൾ മുറ്റത്തിന്നലെ രാവിൽ പൂമുടി
എല്ലാ മോഹവുമൊന്നായ് പൂത്തതുപോലെ നീ പോലെ
ആരാണതിലീണം പെയ്തത് ചൂടാത്തൊരു ചെണ്ടായ് നിന്നത്
ഓടക്കുഴലൂതും കാറ്റിനു കാവൽ വരിവണ്ടായ് വന്നത്
ഈ മൗനം നീലാംബരിയല്ലേ
ഒരുവട്ടംകൂടി പലവട്ടംകൂടി വിരിയാനൊരു പൂവിൽ ചാഞ്ചാടാം
ഇവിടെ
ഇവിടെ വിരൽ തൊട്ടാൽ...
വിഡിയോ
20.
ചിത്രം: നീലത്താമര [ 2009 ] ലാല്‍ ജോസ്
താരങ്ങൾ: കൈലാസ്, അർച്ചനാ കവി, സംവ്രിതാ സുനിൽ, റിമാ കല്ലിങ്കൽ,
പാർവ്വതി, ശ്രീദേവി ഉണ്ണി, ജയ മേനോൻ...
രചന: വയലാര്‍ ശരത്
[1] പാടിയതു: വി. ശ്രീകുമാര്‍ & ശ്രേയ ഘോഷല്‍
അനുരാഗ വിലോചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ചന്ദ്രനോ തിടുക്കം [2]
പതിനേഴൂന്‍ പൌര്‍ണമി കാണും
അഴകെല്ലാം ഉള്ളൊരു പൂവിനു
അറിയാതിന്നു എന്തെ എന്തെ ദണ്ഡക്കം
പുതു മിനുക്കം ചീറും മയക്കം
അനുരാഗ വിലോചനനായ്
അതിലേറെ മോഹിതനായ്
പടിമേലെ നില്‍ക്കും ച്ന്ദ്രനോ തിടുക്കം
പലനാളായ് താഹെ ഇറ്ങ്ങാന്‍ ഒരു തിടുക്കം...
കളിയും ചിരിയും നിറയും കനവില്‍
ഇളനീര്‍ ഒഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണാം ഉള്ളില്‍ ഉള്ള ഭയമൊ
കനാന്‍ ഈറിയുള്ള രസമൊ
ഒന്നേ വന്നിരുന്നു വെരുതെ പടസ്വില്‍
കാതിരിപ്പൂ വിങ്ങലാലെ
കള്ളമിന്നു മൌനമല്ലേ
മൌനം തീരില്ലേ... (അനുരാഗ....
പുഴയും മഴയും തഴുകും സിരയില്‍
പുലകം പതുഇവായ് നിറയെ
മനസ്സിന്‍ അടയില്‍ വിരിയാന്‍ ഇനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ടു കേട്ടു കഴിയെ
രാവോ യാത്ര പോയി തനിയെ അകലെ
രാക്കടമ്പിന്‍ ഗന്ധമോടെ
രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ... [ അനുരാഗ വിലോചന...
ഇവിടെ
വിഡിയോ
[2] പാടിയതു: കാർത്തിക്ക്
നീലത്താമരേ പുണ്യം ചൂടിയെന്‍
ധന്യമാം തപസ്സില്‍
നീലത്താമരേ ഓളം നീട്ടി നീ
ധ്യാനമാം സരസ്സില്‍
ആവണി നാളില്‍ ഞാന്‍ കണിയേകും കാവടി നീയണിഞ്ഞൂ
ആതിരരാവില്‍ നിന്മിഴിനീരിന്‍
മഞ്ഞില്‍ ഞാന്‍ നനഞ്ഞു
വെണ്‍ സൂര്യനകലെ തേരിലണയെ
മെല്ലെ ഉണരും ചാരുതെ
കണ്‍ പീലി നിരകള്‍ നിന്നെ ഉഴിയാന്‍
ചിന്നി വരവായ് സ്നേഹിതേ
നീലത്താമരേ പുണ്യം ചൂടിയെന്‍
ധന്യമാം തപസ്സില്‍
കുഞ്ഞല പുല്‍കും നല്ലഴകെ നിന്‍
ആ മുഖം ഇന്നെഴുതുമ്പോള്‍ (2)
എന്‍ അകമാകെ ഈറനണിഞ്ഞു
നിന്‍ കഥ ഒന്ന് വിരിഞ്ഞു
വെണ്‍ സൂര്യനകലെ തേരിലണയെ
മെല്ലെ ഉണരും ചാരുതെ
കണ്‍ പീലി നിരകള്‍ നിന്നെ ഉഴിയാന്‍
ചിന്നി വരവായ് സ്നേഹിതേ
നിന്‍ ചിരിയേതോ പൊന്നുഷസ്സായെന്‍
ചുണ്ടിലുരുമ്മി നിന്നു (2)
നിന്‍ വ്യഥയോരോ സന്ധ്യകളായെന്‍
താഴ്വര തന്നിലെരിഞ്ഞൂ
വെണ്‍ സൂര്യനകലെ തേരിലണയെ
മെല്ലെ ഉണരും ചാരുതെ
കണ്‍ പീലി നിരകള്‍ നിന്നെ ഉഴിയാന്‍
ചിന്നി വരവായ് സ്നേഹിതേ
നീലത്താമരേ പുണ്യം ചൂടിയെന്‍
ധന്യമാം തപസ്സില്‍
ഇവിടെ
വിഡിയോ
21.
ചിത്രം: അപൂർവ്വ രാഗം [ 2010] സിബി മലയിൽ
താരങ്ങൾ: നിഷാൻ, അസിഫ് ആലി, നിത്യ, വിനയ്, ജഗതി...
രചന: സന്തൊഷ് വർമ്മ
[1} പാടിയതു: സൌമ്യ
ആതിര രാക്കുളിരിൽ തനിയേ മൂകം
മിഴി വാർക്കും പനിനീർ മലരേ ചൊല്ലൂ
കുഞ്ഞുകിനാത്തിരികൾ പൊലിയും മുൻപേ
തേടിയൊരാൾ തിരികെ വരുമോ വീണ്ടും
(ആതിര രാക്കുളിരിൽ...)
ഇവിടെ
വിഡിയോ
[2] പാടിയതു: ദേവാനന്ദ്, രഞിത്ത് ഗോവിന്ദ്, ബെന്നി ദയാൽ,സിസിലി,
സുചിത്ര, നവീൻ ആനന്ദ്.
നൂലില്ലാപട്ടങ്ങൾ ചിറകിളകി പാറുന്നേൻ
താലോലം കാറ്റത്ത് കരമിളകി പാടുന്നേൻ (2)
ഇവനടവുകളറിയുന്ന കളരി
ഇതിലലിയുവതൊരു സുഖലഹരി
നീലക്കനവുകളുടെ നറുമലരിൽ
മിഴി തിരിയുവതൊരു പുതുപുലരി
(ഇവനടവുകളറിയുന്ന ..)
(നൂലില്ലാ പട്ടങ്ങൾ...)
താമരക്കുരുന്നേ നീളും മനസ്സിൽ
മോഹങ്ങളൊരുപാട് കൊതിച്ചിരുന്നോ
ഓർമ്മയിൽ വെറുതെ ഓമനിച്ചിരുന്നാൽ
കോമളമിഴിപ്പൂക്കൾ നനഞ്ഞിരുന്നു
ഒരു വാക്കിനതോതാൻ വയ്യ
ആരാനും കേട്ടാലോ
കഥ കൂട്ടരറിഞ്ഞു കഴിഞ്ഞാൽ കളിയാക്കി കൊന്നാലോ
വാക്കിനു വേണ്ടിയലഞ്ഞു
ഒരു നൂറു യുഗങ്ങൾ കഴിഞ്ഞു
കരയാകെ പേരുമറിഞ്ഞു
നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു
(നൂലില്ലാ പട്ടങ്ങൾ...)
മോഹിതകുയിലേ നിൻ മുളംകുഴലിൽ
കേൾക്കാത്ത രാഗത്തിൻ മധുരമുണ്ടോ
രാഗങ്ങൾ ചുരത്തും തേനലിഞ്ഞൊഴുകാൻ
കുളിരുന്ന വരിയുള്ള കവിതയുണ്ടോ
ഞാൻ വേണുവിലൂതി വിളിക്കാം
നീ കൂടെ പോരാമോ
ഞാനെന്നെ മറന്നു വരുമ്പോൾ നീ മാറിൽ ചേർക്കാമോ
കൂട്ടിലുരുമ്മിയിരിക്കാം പുളകങ്ങളിൽ മൂടിയുറങ്ങാം
ഒരു കാറ്റല കാതിൽ മൊഴിഞ്ഞു
നാം തമ്മിൽ തമ്മിൽ സ്നേഹിക്കുന്നു
(നൂലില്ലാ പട്ടങ്ങൾ...)
ഇവിടെ
വിഡിയോ
Subscribe to:
Posts (Atom)