
സുജാത തിരഞ്ഞെടുത്ത പ്രിയങ്കരമായ തന്റെ സ്വന്തം പാട്ടുകൾ
നമ്മുടെ അഭിമാന ഭാജനമായ സുജാതക്കു 50- വയസ്സു തികയുന്നു. ഒരു കാലഘട്ടത്തിന്റെ ചലച്ചിത്ര ഗാനങ്ങൾക്കു തന്റെ ശബ്ദം കൊണ്ടു ഭാവ സാന്ദ്രത നൽകിയ ഗായിക...ഭാവുകങ്ങൾ!
1.
ചിത്രം : അഴകിയ രാവണന്‍ [1996] കമൽ
രചന: കൈതപ്രം
സംഗീതം: വിദ്യാസാഗര്‍
പാടിയതു: സുജാത / യേശുദാസ്
പ്രണയ മണി തൂവല്‍ പൊഴിയും പവിഴ മഴ
മഴവില്‍ കുളിരഴകു വിരിഞ്ഞൊരു വര്‍ണ്ണ മഴ
തോരാത്ത മോഹമീ മഴ ഗന്ധര്‍വ ഗാനമീ മഴ (2)
അദ്യാനുരാഗ രാമഴ (പ്രണയ..)
അരികില്‍ വരുമ്പോള്‍ പനിനീര്‍ മഴ
അകലത്തു നിന്നാല്‍ കണ്ണീര്‍ മഴ
മിന്നുന്നതെല്ലാം തെളിനീര്‍ മഴ
പ്രിയ ചുംബനങ്ങള്‍ പൂന്തേന്‍ മഴ
എന്റെ മാറോടു ചേര്‍ന്നു നില്‍ക്കുമ്പോല്‍
ഉള്ളില്‍ ഇളനീര്‍ മഴ (2)
പുതുമഴ ആ..ആ..ആ ( പ്രണയ...)
വിരഹങ്ങളേകീ ചെന്തീ മഴ
അഭിലാഷമാകെ മായാ മഴ
സാന്ത്വനം പെയ്തു കനിവിന്‍ മഴ
മൌനങ്ങള്‍ പാടീ ഒളിനീര്‍ മഴ
പ്രേമ സന്ദേശമോതിയെത്തുന്നു പുലരി മഞ്ഞിന്‍ മഴ (2)
സ്വരമഴ ആ..ആ..ആ..(പ്രണയ..)
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1314
http://www.youtube.com/watch?v=NZYkBXN8Jr0
2.
ചിത്രം: പ്രണയവര്‍ണ്ണങ്ങള്‍ [1998] സിബി മലയില്‍
രചന: സച്ചിദാനന്ദൻ പുഴങ്കര
സംഗീതം: വിദ്യാസാഗർ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
പുലരിതന്‍ ചുംബന കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി
അവളേ പനിനീര്‍ മലരാക്കീ
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
കിളിവന്നു കൊഞ്ചിയ ജാലകവാതില്‍ കളിയായ് ചാരിയതാരേ?
മുടിയിഴ കോതിയ കാറ്റിന്‍ മൊഴിയില്‍ മധുവായ് മാറിയതാരേ?
അവളുടെ മിഴിയില്‍ കരിമഷിയാലെ കനവുകളെഴുതിയതാരേ ?
നിനവുകളെഴുതിയതാരേ അവളെ തരളിതയാക്കിയതാരേ ?
വരമഞ്ഞളാടിയ രാവിന്റെ മാറില്‍ ഒരു മഞ്ഞു തുള്ളിയുറങ്ങീ
നിമി നേരമെന്തിനോ തേങ്ങി നിലാവിന്‍ വിരഹമെന്നാലും മയങ്ങീ
മിഴി പേയ്തു തോര്‍ന്നൊരു സായന്തനത്തില്‍ മഴയായ് ചാരിയതാരെ ?
ദല മര്‍മ്മരം നേര്‍ത്ത ചില്ലകള്‍ക്കുള്ളില്‍ കുയിലായ് മാറിയതാരേ ?
അവളുടെ കവിളില്‍ തുടുവിരലാലെ കവിതകളെഴുതിയതാരേ ? മുകുളിതയാക്കിയതാരേ ?
അവളേ പ്രണയിനിയാക്കിയതാരെ ? (വരമഞ്ഞളാടിയ..)
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=625
http://www.youtube.com/watch?v=7USZdVQZD3A
3.
ചിത്രം: സമ്മർ ഇൻ ബെത്‌ലഹേം
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: ശ്രീനിവാസ് & സുജാത മോഹൻ
എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു
ഉം.. ഉം..
അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ
ഉം.. ഉം..
ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ
ഉം... (എത്രയോ ജന്മമായ് ..
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാർദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറൻ നിലാവിൻ പരാഗം
എന്നെന്നും ഈ മടിയിലെ പൈതലായ്
നീ മൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തു ഞാൻ നിൽക്കവേ (എത്രയോ ജന്മമായ്
പൂവിന്റെ നെഞ്ചിൽ തെന്നൽ മെയ്യും
പൂർണേന്ദു പെയ്യും വസന്തം
മെയ് മാസ രാവിൽ പൂക്കും മുല്ലേ
നീ തന്നു തീരാ സുഗന്ധം
ഈ മഞ്ഞും എൻ മിഴിയിലെ മൌനവും
എൻ മാറിൽ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാൻ (എത്രയോ ജന്മമായ്...
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=877
http://www.youtube.com/watch?v=cAjdpHyDxnM
4.
ചിത്രം: രണ്ടാം ഭാവം
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
പാടിയതു: പി ജയചന്ദ്രൻ & സുജാത മോഹൻ
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം..
കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു..
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു..
പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ..
മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
മാറോടമർത്തി കൊതിച്ചിരുന്നു..
എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=5386
http://www.youtube.com/watch?v=cAjdpHyDxnM
5.
ചിത്രം: ക്രോണിക്ക് ബാച്ചിലർ [ 2003 ] സിദ്ദിക്ക്
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ദീപക് ദേവ്
പാടിയതു: ജയചന്ദ്രൻ & സുജാത
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണമണി മേഘമേ
ഹൃദയ രാഗ ദൂതു പറയാമോ... പ്രണയമധുരം
അവൾക്കായ് പകര്‍ന്നുവരുമോ
കൊഞ്ചും കളിത്തെന്നലേ... നെഞ്ചിന്‍ കിളിക്കൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതി വിടരും കിനാവിന്‍ പരിഭവങ്ങള്‍
ഏകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നുമവള്‍ മാത്രം വന്നില്ലാ
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറി നിന്നൂ ഞാന്‍
ഇന്നുമവന്‍ കാണാന്‍ വന്നില്ലാ
അവള്‍ കാറ്റായ്... മുളയായ് ഞാന്‍
സ്വരനിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നുമകലേ വിതുമ്പുന്നിതാ
(സ്വയംവര ചന്ദ്രികേ)
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയിലഞ്ജനം മാഞ്ഞു
കൈവളകള്‍ പോലും മിണ്ടീലാ
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികളോതിയതെന്താണോ
പൂമിഴികളെന്തേ തോര്‍ന്നീലാ
അനുരാഗം പ്രിയരാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലലപോലെ അലതല്ലി അലയുന്നിതെന്‍ മാനസം
(കൊഞ്ചും കളി തെന്നലേ)
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1776
http://www.youtube.com/watch?v=-wId3WVBhPE
6.
ചിത്രം: പെരുമഴക്കാലം [ 2004 ] കമല്‍
രചന: റഫീക് അഹമ്മദ്
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: എം. ജയചന്ദ്രന്‍
ഏ...ഏ...
ബരസ് ബരസ് ബധ്‌രാ
ആശാ കി ബൂന്ദേം ബന്‌കെ ബരസ്
രാക്കിളിതന്‍ വഴി മറയും
നോവിന്‍ പെരുമഴക്കാലം
കാത്തിരുപ്പിന്‍ തിരി നനയും
ഈറന്‍ പെരുമഴക്കാലം
ഒരു വേനലിന്‍ വിരഹബാഷ്പം
ജലതാളമാര്‍ന്ന മഴക്കാലം
ഒരു തേടലായ് മഴക്കാലം
(രാക്കിളി തന്‍)
പിയാ പിയാ
പിയാ കൊ മിലന്‍ കി ആസ് രെ
കാഗ കാഗ സബ് തന് ഖൈയ്യൊ
ഖാ മോരിയാ...
ഓര്‍മ്മകള്‍തന്‍ ലോലകരങ്ങള്‍
പുണരുകയാണുടല്‍ മുറുകേ
പാതിവഴിയില്‍ പുതറിയ കാറ്റില്‍
വിരലുകള്‍ വേര്‍പിരിയുന്നു
സ്നേഹാര്‍ദ്രമാരോ മൊഴിയുകയാവാം
കാതിലൊരാത്മ സ്വകാര്യം
തേങ്ങലിനേക്കാള്‍ പരിചിതമേതോ
പേരറിയാത്ത വികാരം
(രാക്കിളി തന്‍)
ഏ.....റസിയാ....
നീലരാവിന്‍ താഴ്‌വര നീളെ
നിഴലുകള്‍ വീണിഴയുന്നൂ
ഏതോ നിനവിന്‍ വാതില്‍പ്പടിയില്‍
കാല്‍പെരുമാറ്റം ഉണര്‍ന്നൂ
ആളുന്ന മഴയില്‍ ജാലക വെളിയില്‍
മിന്നലില്‍ ഏതോ സ്വപ്നം
ഈ മഴതോരും പുല്‍കതിരുകളില്‍
നീര്‍മണി വീണു തിളങ്ങും
(രാക്കിളി തന്‍)
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?var=360
http://www.youtube.com/watch?v=QuK93JOd7bE
7.
ചിത്രം: രാത്രിമഴ [2006] ലെനിൻ രാജേന്ദ്രൻ
രചന: കൈതപ്രം, ഓ.എൻ. വി.,സുഗത കുമാരി
സംഗീതം: രമേഷ് നാരായൺ
പാടിയതു: ശ്രീനിവാസ് & സുജാത
ഭാസുരി ഭാസുരി
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ഓ... ഭാസുരി... ഭാസുരി...
ആഷാഢ പൌർണമിയിലീറൻ നിലാവിൽ
നിൻ മുഖം ഏറെ ഇന്നിഷ്ടമായി
നിൻ പ്രണയ ചന്ദ്രൻ വീണു മയങ്ങുന്ന
നീല തടാകമിന്നെന്റെ ഹൃദയം
ഓ.. ഭാസുരി... ഭാസുരി..ഉം..ഉം...
[ഭാസുരി ശ്രുതി പോലെ നി ൻ സ്വരം.... ]
മഴമേഘ കുളിരിൽ മതി മറന്നാടുന്ന
ഹർഷ മയൂരമാണെന്റെ ജന്മം
ആശാ മയൂരമായ് നീ പീലി നീർത്തവെ
ഒരു പീലിയാകുവാൻ എന്തു മോഹം
ഓ.. ഭാസുരി..ഭാസുരി ഉം..ഉം
ഭാസുരി ശ്രുതി പോലെ നിൻ സ്വരം കേൾക്കെ
ഒരുപാടെനിക്കിഷ്ടമായി [2]
അതു ചേർന്നു കേൾക്കും സാന്ദ്ര
മൃദംഗമെൻ ജീവന്റെ ആദി താളം
ആ ആ ഓ..
ഓ... ഭാസുരി... ഭാസുരി...ഭാസുരി...
ഭാസുരി... ഭാസുരി... ഭാസുരി..
ഈ യാ ഭാസുരീ....
click on these links below for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?var=994
http://www.youtube.com/watch?v=xIeVEYqNZec
8.
ചിത്രം: മാളൂട്ടി [ 1990 ] ഭരതൻ
രചന: പഴവിള രമേശൻ
സംഗീതം: ജോൺസൺ
മൌനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ല പൂങ്കാറ്റൊ പൂ നിലാവൊ
പൂനിലാവിൻ തേരിൽ വരും ഗന്ധർവനോ....
മൌനത്തിൻ ഇടനാഴിയിൽ...
ഏതോ രാഗ ഗാനം നിന്നിൽ കൊതി തീർക്കും നാളണഞ്ഞു
നീയരുളും സ്നേഹം ഒരു മാന്തളിരായ് എന്നും തഴുകുന്നു
നീയെന്നും എന്നുള്ളീൽ ഈണം പാടും വീണാ
ഞാനൊരു നാണപ്പൂക്കൂട.. [ മൌനത്തിൻ...
വീണ്ടും നിന്നെ തേടും ഞാനൊരു മലരമ്പിൻ നോവറിഞ്ഞു [2 ]
ഏതിരുളിൻ താരം പ്രിയ സാന്ത്വനമായ് എന്നിൽ തെളിയുന്നു
മുത്താണോ പൂവാണോ സ്വപ്നം തേടും രൂപം
ഞാനൊരു ഓണ പൂത്തുമ്പി... [ മൌനത്തിൻ...
click on these links below for audio and video
http://www.devaragam.net/vbscript/WimpyPlayer.aspx?var=,Malootty_Mounathin_Idanazhiyil.Mp3|
http://www.youtube.com/watch?v=GVoifRD3k3w
9. ഉന്നിടത്തിൽ എന്നെ കൊടുപ്പേൻ... [ തമിഴ്]
“ഏതോ ഒരു പാട്ടിൽ.....
click on these link
http://www.youtube.com/watch?v=Duyr6oMxwg8