
ചിത്രം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് [1997] കമൽ
അഭിനേതാക്കൾ: ജയറാം. മഞ്ജു വാര്യർ,ബാലചന്ദ്ര മേനോൻ,വിനയ പ്രസാദ്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ

1. പാടിയതു: കെ ജെ യേശുദാസ് / ചിത്ര
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം (2)
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം (പിന്നെയും...
പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം (2)
താനെ തുറക്കുന്ന ജാലകച്ചില്ലില്‍
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം (പിന്നെയും...
തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം (2)
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം (പിന്നെയും...)
[1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ലഭിച്ച ഗാനം]
ഇവിടെ
വിഡിയോ
വിഡിയോ

2. പാടിയതു: ചിത്ര& യേശുദാസ്
കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശർൽക്കാല മുകിൽ പോലെ
ഏകാന്തമീ പൂംചിപ്പിയിൽ ( കാത്തിരിപ്പൂ...)
പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകൽ കോകിലം
കാറ്റിൽ വിരൽത്തുമ്പു ചാർത്തി
അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ ( കാത്തിരിപ്പൂ...)
രാവിൻ നിഴൽ വീണ കോണിൽ
പൂക്കാൻ തുടങ്ങീ നീർമാതളം
താനേ തുളുമ്പും കിനാവിൽ
താരാട്ടു മൂളി പുലർതാരകം
ഒരു പൂത്തളിരമ്പിളിയായ്
ഇതൾ നീർത്തുമൊരോർമ്മകളിൽ
ലോലമാം ഹൃദയമേ പോരുമോ നീ... ( കാത്തിരിപ്പൂ..)
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ് / ദലീമ
മഞ്ഞുമാസപക്ഷീ..
മണിത്തൂവൽ കൂടുണ്ടോ..
മൗനംപൂക്കും നെഞ്ചിൻ
മുളംതണ്ടിൽ പാട്ടുണ്ടോ..
എന്തിനീ ചുണ്ടിലെ ചെമ്പനീർ
മലർചെണ്ടുകൾ വാടുന്നു..
എന്നു നീ മാമരഛായയിൽ
മഴപ്പൂക്കളായ് പെയ്യുന്നു..
ദൂരെ നിലാക്കുളിർ താഴ്വാരം
മാടിവിളിക്കുമ്പോൾ..
മാനത്തെ മാരിവിൽക്കൂടാരം
മഞ്ഞിലൊരുങ്ങുമ്പോൾ..
കാണാച്ചെപ്പിൽ മിന്നും മുത്തായ്
പീലിക്കൊമ്പിൽ പൂവൽച്ചിന്തായ്
പൂക്കാത്തതെന്തേ നീ...
(മഞ്ഞുമാസപക്ഷീ)
പൊൻവളക്കൈകളാൽ പൂന്തിങ്കൾ
മെല്ലെ തലോടുമ്പോൾ..
വാസനത്തെന്നലായ് വാസന്തം
വാതിലിൽ മുട്ടുമ്പോൾ..
ആരോ മൂളും ഈണം പോലെ ..
എന്നോ കാണും സ്വപ്നം പോലെ..
തേടുവതാരേ നീ....
ഇവിടെ

4. പാടിയതു: യേശുദാസ്
സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
ഏകാന്തദീപം എരിയാത്തിരിയായ്..
താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
മുറിവേറ്റുവീണു പകലാംശലഭം..
അന്തിവാനിലൊരു കുങ്കുമസൂര്യൻ
ആർദ്രസാഗരം തിരയുന്നു..
ക്ലാവുമൂടുമൊരു ചേങ്കിലപോലെ
ചന്ദ്രബിംബവും തെളിയുന്നു
കാറ്റുലയ്ക്കും കൽവിളക്കിൽ
കാർമുകിലിൻ കരിപടർന്നു..
പാടിവരും രാക്കിളിതൻ
പാട്ടുകളിൽ ശ്രുതിഇടഞ്ഞു...
(സാന്ദ്രമാം സന്ധ്യതൻ)
നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
ഹോമകുണ്ഡമായ് പുകയുമ്പോൾ..
പാതിമാഞ്ഞൊരു പ്രണയവസന്തം
ശാപവേനലിൽ പിടയുമ്പോൾ..
ഒരുമിഴിയിൽ താപവുമായ്
മറുമിഴിയിൽ ശോകവുമായ്..
കളിയരങ്ങിൽ തളർന്നിരിക്കും
തരളിതമാം കിളിമനസ്സേ...
(സാന്ദ്രമാം സന്ധ്യതൻ)
ഇവിടെ
5. പാടിയതു: എം.ജി. ശ്രീകുമാർ & സുജാത
വിണ്ണിലെ പൊയ്കയിൽ വന്നിറങ്ങിയ പൗർണ്ണമി
മോഹമാം മുല്ലയിൽ പൂ ചൊരിഞ്ഞൊരു യാമിനീ
ചിരി മലരിതൾ നുള്ളുവാൻ
കുളിർ മധുമൊഴി കേൾക്കാൻ
പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ (വിണ്ണിലെ..)
മൂടൽമഞ്ഞിനാൽ മണി
പ്പുടവകൾ ഞൊറിയുമി പുലർവനിയിൽ
കുഞ്ഞു പൂക്കളാൽ അതിൽ
കസവണിക്കരയിടുമരുവികളിൽ
പകല്‍പ്പക്ഷിയായ് പാടുവാൻ നേരമായ്
മുളം കൂട്ടിന്നുള്ളിൽ പാടുവാൻ മോഹമായ്
ഇളമാവിൻ തണൽ തേടും കുളിർ കാറ്റേ ആ... (വിണ്ണിലെ..)
ഇന്നു രാത്രിയിൽ എന്റെ
കനവുകൾ മെനയുമീ മുകിൽക്കുടിലിൽ
താരദീപമായ് മെല്ലെത്തിരിയെരിഞ്ഞുണരുമെൻ
കുളിർ മനസ്സേ
വിരൽത്തുമ്പു തേടും വീണയായ് മാറുമോ
തുളുമ്പും കിനാവിൻ തൂവലായ് പുൽകുമോ
നറുതിങ്കൾ കല ചൂടും കലമാനേ (വിണ്ണിലെ...)
ഇവിടെ
ഒന്നു കൂടി:
ഇവിടെ
ബോണസ്:
ഓർമ്മിക്കൂ! വിഡിയോ [ കളിയാട്ടം]