“പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ...
ചിത്രം: ഒരു പെണ്ണിന്റെ കഥ [ 1971 ] കെ.എസ്. സേതുമാധവന്‍
രചന: വയലാർ
സംഗീതം:ദേവരാജൻ
പാടിയതു: പി സുശീല.അമ്പിളി, & പാര്‍ട്ടി
പൂന്തേനരുവീ പൊന്മുടി പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം
ഒരു താഴ്വരയില്‍ ജനിച്ചൂ നമ്മള്‍
ഒരു പൂന്തണലില്‍ വളര്‍ന്നൂ
പൂനിലാവലക്കിയ പുളിയിലക്കരയുള്ള
പുടവയുടുത്തു നടന്നു നമ്മള്‍
പൂക്കളിറുത്തു നടന്നൂ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ
ആഹാ ആഹാ ആഹാഹാഹാ
ഓഹോ ഓഹോ ഒഹോഹൊഹോ (പൂന്തേനരുവീ )
മടിയില്‍ പളുങ്കു കിലുങ്ങീ നീല
മിഴികളില്‍ കനവു തിളങ്ങീ
കാമിനി മണിമാരില്‍ പുളകങ്ങളുണര്‍ത്തുന്ന
കഥകള്‍ പറഞ്ഞു മയങ്ങീ നമ്മള്‍
കവിതകള്‍ പാടി മയങ്ങീ
ഓര്‍മ്മകള്‍ മരിക്കുമോ ഓളങ്ങള്‍ നിലക്കുമോ ( പൂന്തേനരുവീ )
ഇവിടെ
Wednesday, September 23, 2009
മാനത്തെ കൊട്ടാരം [ 1994 ] എം.ജി. ശ്രീകുമാര്‍ & ചിത്ര
“പൂനിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍
ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
ഇവിടെ
ഇവിടെ ചിത്ര
ചിത്രം: മാനത്തെ കൊട്ടാരം [ 1994 ] സുനില്‍
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
പാടിയതു: എം ജി ശ്രീകുമാര്‍ & ചിത്ര
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികള്‍ കോര്‍ക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളില്‍ പതിയെ
വിടര്‍ന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊന്‍ നക്ഷത്രം പൂവിതള്‍കുറി ചാര്‍ത്തുമ്പോള്‍
അരികെ കനവിന്‍ തേരിറങ്ങുമ്പോള്‍
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
ഓരോ വസന്തരാവും പനിനീരണിഞ്ഞു നില്‍ക്കും
ഓരോ നിനവും നിറപറയോടെ നിന്‍ കിളിവാതിലിലണയും (2)
കാല്‍ചിലമ്പു കിലുങ്ങുമ്പോള്‍
കൈവള ചിരി ചിന്നുമ്പോള്‍
കണികണ്ടുണരാന്‍ നീയൊരുങ്ങുമ്പോള്‍
പറയാന്‍ മറന്ന വാക്കുകള്‍
പകരം തരും ലയം പതിയെ പാടാം (പൂനിലാ...)
ഇവിടെ
ഇവിടെ ചിത്ര
അയ്ത്തം [ 1987 ] യേശുദാസ്
“ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലം ഒതുക്കി വിട പറയൂ
ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
പാടിയതു: കെ.ജെ. യേശുദാസ്
ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ.…(2) (ഒരുമിച്ചു..)
കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)
ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...
ചിത്രം: അയിത്തം [ 1987 ] വേണു നാഗവള്ളീ
രചന: ഓ. എന്‍. വി.കുറുപ്പ്
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
പാടിയതു: കെ.ജെ. യേശുദാസ്
ഒരു വാക്കില്‍ ഒരു നോക്കില്‍
…എല്ലാമൊതുക്കി…
വിടപറയൂ… ഇനീ .. …..വിടപറയൂ……
ഒരുമിച്ചു ചേരും നാം … ഇനിയുമെന്നാശിച്ചു….
വിടപറയൂ ഇനീ…വിടപറയൂ.…(2) (ഒരുമിച്ചു..)
കതിര്‍മുഖമാകെത്തുടുത്തൂ…
ബാഷ്പകണികകള്‍ മിഴിയില്‍ത്തുളുമ്പീ
പൊന്നുപോലുരുകുന്ന സായം സന്ധ്യയും…
ഒന്നും പറയാതെ യാത്രയായി…
മൌനത്തിലൊതുങ്ങാത്തഭാവമുണ്ടോ…
ഭാവഗീതമുണ്ടോ…മൊഴികളുണ്ടോ… (ഒരുമിച്ചു..)
ഒടുവിലെ പൂച്ചെണ്ടും നീര്‍ത്തി…
മെല്ലെ വിടപറയുന്നൂ വസന്തം…
ആടും ചിലമ്പില്‍ നിന്നടരും മുത്തിലും…
വാടിക്കൊഴിയും ഇലയ്കും…മൌനം…
മൌനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ…
നാദവും..നാദത്തിന്‍ പൊരുളുമുണ്ടോ..
രാഗവും താളവും ലയവുമുണ്ടോ…
നാദവും ഗീതവും പൊരുളുമുണ്ടോ… [ ഒരുമിച്ചു...
രസതന്ത്രം ( 2006 ) ജോത്സ്ന്യ

“ആറ്റിന്‍ കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചു
ചിത്രം: രസതന്ത്രം [ 2006 ] സത്യന്‍ അന്തിക്കാട്
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയ രാജാ
പാടിയതു: ജ്യോത്സന
നാ..നാനാനാ..
ആറ്റിന്‍ കരയോരത്തെ ചാറ്റല്‍ മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ
മാരിവില്ലു മേഞ്ഞൊരു മണ്‍കുടിലിന്‍ ജാലകം മെല്ലെ മെല്ലെ തുറന്നോ
കാണാതെ കാണാനെന്തു മോഹം
കാണുമ്പോള്‍ ഉള്ളിന്നുള്ളീല്‍ നാണം
മിണ്ടാത്ത ചുണ്ടില്‍ നിന്റെ പാട്ടിന്‍ ഈണം ( ആറ്റിന്‍..)
പാല്‍ പതഞ്ഞു തുളുമ്പുന്ന പാലമരത്തണലത്ത്
പട്ടുമഞ്ചലൊരുക്കുന്നു മാനം ഹേയ്
നീ വരുമ്പോളഴകിന്റെ പീലി മയില്‍ തൂവലാലേ
വീശി വീശി തണുപ്പിക്കും തെന്നല്‍
മുത്തു മൊഴി തത്തേ കുക്കു കുയിലേ
കുപ്പിവള തട്ടി പാട്ടു മൂളേണ്ടേ
ആവാരം പൂ കൊരുത്തു മെനയേണ്ടേ
ആരാരും കാണാന്‍ നാളേ കഴിയേണ്ടെ
കല്യാണ പന്തല്‍ കെട്ടും കാണാം പ്രാവേ ( ആറ്റിന്‍...)
പൂ മെടഞ്ഞ പുല്ലു പായില്‍ വന്നിരുന്നു മുടിയിലേ
മുല്ല മൊട്ടിലുമ്മ വെക്കും മാരന്‍
ഏഴു തിരി വിളക്കിന്റെ കണ്ണു പൊത്തി
മനസ്സിന്റെ ഏലസ്സിലെ മുത്തു കക്കും കള്ളന്‍
മിന്നല്‍ മുകിലിന്റെ പൊന്നിന്‍ വളയായ്
കണ്ണില്‍ മിന്നി തെന്നും കന്നി നിലവായ്
ആവാരം പണ്ടം ചാര്‍ത്തും അഴകാലേ
ആനന്ദ കുമ്മിയാടും കനവാലേ
ഇവിടെ
സ്കൂള്‍ മാസ്റ്റര്‍ ( 1964 ) പി.ബി. ശ്രീനിവാസ്
“നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
ചിത്രം: സ്കൂള്‍ മാസ്റ്റര്‍ [ 1964 ]പുട്ടണ കനഗ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി ബി ശ്രീനിവാസ്
നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദന വിരഹ വേദന ( നിറഞ്ഞ...)
പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലേ (2)
മധുര മാനസ ബന്ധങ്ങള്‍ പകുത്തു മാറ്റരുതേ
അരുതേ പകുത്തു മാറ്റരുതേ ( നിറഞ്ഞ...)
പഞ്ച ഭൂതങ്ങള്‍ തുന്നി തന്നൊരു
പഴയ കുപ്പായങ്ങള്‍ (2)
മരണം ഊരിയെടുത്താലും പിരിഞ്ഞു പോകരുതേ
അരുതേ പിരിഞ്ഞു പോകരുതേ ( നിറഞ്ഞ...)
ചിത്രം: സ്കൂള്‍ മാസ്റ്റര്‍ [ 1964 ]പുട്ടണ കനഗ
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: പി ബി ശ്രീനിവാസ്
നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ
പിരിഞ്ഞു പോണവരേ
വിധിയുടെ കൈകള്‍ക്കറിയില്ലല്ലോ
വിരഹ വേദന വിരഹ വേദന ( നിറഞ്ഞ...)
പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലേ (2)
മധുര മാനസ ബന്ധങ്ങള്‍ പകുത്തു മാറ്റരുതേ
അരുതേ പകുത്തു മാറ്റരുതേ ( നിറഞ്ഞ...)
പഞ്ച ഭൂതങ്ങള്‍ തുന്നി തന്നൊരു
പഴയ കുപ്പായങ്ങള്‍ (2)
മരണം ഊരിയെടുത്താലും പിരിഞ്ഞു പോകരുതേ
അരുതേ പിരിഞ്ഞു പോകരുതേ ( നിറഞ്ഞ...)
രക്തം ( 1981 ) യേശുദാസ്
“സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ ഭൂവിന്‍ നിഴല്‍ മാത്രം
ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...
(സുഖം...)
കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...
(സുഖം...)
സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ
(സുഖം...)
ഇവിടെ
ചിത്രം: രക്തം [ 1981 ] ജോഷി
രചന: ആര്‍ കെ ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
സുഖം ഒരു ഗ്രീഷ്‌മമിറങ്ങിയ-
ഭൂവില്‍ നിഴല്‍ മാത്രം...
മനം അതു തേടി നടന്നൊരു
ഭ്രാന്തന്‍ പ്രതിഭാസം...
(സുഖം...)
കദനങ്ങള്‍തന്‍ കടന്നല്‍ക്കൂട്ടില്‍
വദനം കാട്ടീ എന്‍ മോഹം
നോവിന്‍ പൂവായ് എന്നില്‍ വിടര്‍ന്നു
നയനം തുളുമ്പും സ്വപ്‌നങ്ങള്‍...
(സുഖം...)
സത്യമിവിടെ ശരശയ്യകളില്‍
നിത്യം തല്‌പം തിരയുമ്പോള്‍
മനഃസാക്ഷികളില്‍ പൊയ്‌മുഖം ചാര്‍ത്തി
മനുഷ്യന്‍ മാത്രം ചിരിക്കുന്നു ഹഹഹ
(സുഖം...)
ഇവിടെ
Subscribe to:
Posts (Atom)