
മല്ലികെ മല്ലികേ ചെണ്ടു മല്ലികേ
ചിത്രം: ഉത്തരാ സ്വയംവരം [ 2009 ] രമകാന്ത് സര്‍ജു
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: എം ജയചന്ദ്രൻ
പാടിയതു: വിജയ് യേശുദാസ് & ചിന്മയി
മല്ലികേ മല്ലികേ ചെണ്ടു മല്ലികേ
നിന്റെ കണ്ണിൽ വന്നു കണ്ണെറിഞ്ഞതാരാണ്
മഞ്ഞിളം കുന്നിലെ മാന്തോപ്പിൽ മെല്ലെ
കൊഞ്ചി കൊഞ്ചി പറന്നതിന്നാരണ്
നറുനിലാവിന്നഴകേ
നിറസന്ധ്യയായ് നീ പോരുമോ (മല്ലികേ...)
തളിരിളം കൂട്ടിലെ മണിവെയിൽ കിളിയേ
പൊഴിയുമീ മാമ്പഴം എനിക്കു നീ തരുമോ
മുടിയിഴകളിലുരുകണ മുകിലിലെ
തുടുമഴമുകുളമിതിനി പ്രണയമായ്
ഒരു ഹരിത വനശലഭമായ് പവിഴ (മല്ലികേ...)
വളകളിൽ താളമായ് തെളിയുമീ മൊഴികൾ
തഴുകുമീ തൂവലായ് തരളമായ് പൊതിയാൻ
അല ഞൊറിയിരുമരുവികൾ പകരുമോ
തുരുതുരെയൊരു കുളിരിലെ മർമ്മരം
ഒരു ശിശിര ജലസംഗമം പവിഴ (മല്ലികേ...)
ഇവിടെ
വിഡിയോ