Powered By Blogger
Showing posts with label കിഴക്കുണരും പക്ഷി 1991 മിന്‍ മിനി സൌപർണ്ണികാമൃത വീചികൾ. Show all posts
Showing posts with label കിഴക്കുണരും പക്ഷി 1991 മിന്‍ മിനി സൌപർണ്ണികാമൃത വീചികൾ. Show all posts

Thursday, December 10, 2009

കിഴക്കുണരും പക്ഷി 1991 മിന്‍ മിനി



സൌപർണ്ണികാമൃത വീചികൾ

ചിത്രം: കിഴക്കുണരും പക്ഷി [ 1991 ] വേണു നാഗവള്ളി
രചന: കെ ജയകുമാർ
സങീതം: രവീന്ദ്രൻ

പാടിയതു: മിന്‍ മിനി



സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
ജഗദംബികേ...... മൂകാംബികേ.....


സൌപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ..
ജഗദംബികേ മൂകാംബികേ
കരിമഷി പടരുമീ കൽ വിളക്കിൽ
കനകാംഗുരമായ് വിരിയേണം
നീ അനന്ത നാളമായ് തെളിയേണം ..

ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
ആകാശമിരുളുന്നൊരപരാഹ്നമായ്
ആരണ്യകങ്ങളിൽ കാലിടറി
കൈവല്യ ദായികേ സർവാർഥ സാധികേ
അമ്മേ..സുര വന്ദിതേ
സൌപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ..

സ്വരദളം പൊഴിയുമീ മൺ വീണയിൽ
താരസ്വരമായ് ഉണരേണം
നീ താരാപഥങ്ങളിൽ നിറയേണം

ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
ഗാനങ്ങൾ ചിറകറ്റ ശലഭങ്ങളായ്
ഗഗനം മഹാ മൌന ഗേഹമായ്
നാദസ്വരൂപിണീ കാവ്യ വിനോദിനീ
ദേവീ ...ഭുവനേശ്വരീ

സൌപർണ്ണികാമൃത വീചികൾ
പാടും നിന്റെ സഹസ്രനാമങ്ങൾ
പ്രാർഥനാ തീർഥമാടും എൻ മനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ
ജഗദംബികേ മൂകാംബികേ
ജഗദംബികേ മൂകാംബികേ...



ഇവിടെ


വിഡിയോ