Saturday, November 7, 2009
നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ] ചിത്ര
കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ചിത്രം: നക്ഷത്രങ്ങള്‍ പറയാതിരുന്നതു [ 2001 ]സി.എസ്. സുധേഷ്
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാര
പാടിയതു: ചിത്ര
കുക്കൂ കുക്കൂ കുയിലേ എന്റെ കൈ നോക്കുമോ
ആരും കാണാതെന്നോടൊരു കാര്യമോതുമോ?
അവന്‍ ആരെന്നു ചൊല്ലുമോ നീ ചൊല്ലുമോ
അനുരാഗ രാജയോഗമൊന്നു നീ ഓതുമോ നീ പാടുമോ...
കണ്ണുകള്‍ കഥ പറഞ്ഞാല്‍ എന്തു തോന്നുമോ
പാതി മറഞ്ഞെന്നെ കണ്ടാല്‍ എന്തു തോന്നുമോ
മുന്നില്‍ നിന്നു പുഞ്ചിരിച്ചാല്‍ എന്തു തോന്നുമോ
മെല്ലെ ഒന്നു ചേര്ന്നു നിന്നാല്‍ എന്തു തോന്നുമോ
അവന്‍ ഒന്നു മിണ്ടുമെങ്കില്‍ കൊതി തീരുമെന്റെ മോഹം
സുഖ മഴയെ ഞാന്‍ രോമാഞ്ചമാകും...
ജാതി മല്ലി പൂവേ നീയൊരു ചെണ്ടു നല്‍കുമോ
മഴവില്‍ തോഴീ നീ ഒരു കോടി നല്‍കുമോ
നാലു മണി കാറ്റെ നീ ഒരു ചെമ്പട മേളം നല്‍കുമോ
പൊന്മാന തുമ്പീ നീയൊരു താലി നല്‍കുമോ
ഒരു മന്ത്ര കോടി വേണം കണിമുല്ലപ്പന്തല്‍ വേണം
സ്വരരാഗ ധാര വേണം മലര്‍ മോഹ ശയ്യ വേണം
ഇനി എന്റെ രാവുകളില്‍ ചന്ദ്രിക വേണം...
ഇവിടെ
നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] യേശുദാസ്
പവിഴം പോല്‍ പവിഴാധരം പോല്‍.....
ചിത്രം; നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ [ 1986 ] പത്മരാജന്‍
രചന: ഓ എന്‍ വി കുറുപ്പ്
സംഗീതം: ജോണ്‍സണ്‍
പാടിയതു: കെ ജെ യേശുദാസ്
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
മാതളങ്ങള്‍ തളിര്‍ ചൂടിയില്ലേ
കതിര്‍ പാല്‍ മണികള്‍ കനമാര്‍ന്നതില്ലേ
മദ കൂജനമാര്‍ന്നിണപ്രാക്കളില്ലേ.... (മാതളങ്ങള്‍..)
പുലര്‍ വേളകളില്‍ വയലേലകളില്‍
കണി കണ്ടു വരാം കുളിര്‍ ചൂടി വരാം
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
നിന്നനുരാഗമിതെന്‍ സിരയില്‍
സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിന്‍ കുളിര്‍മാറില്‍ സഖീ (നിന്നനുരാഗ .. )
തരളാര്‍ദ്രമിതാ തല ചായ്കുകയായ്
വരൂ സുന്ദരി എന്‍ മലര്‍ ശയ്യയിതില്‍
പവിഴം പോല്‍ പവിഴാധരം പോല്‍
പനിനീര്‍ പൊന്മുകുളം പോല്‍
പുതു ശോഭയെഴും നിറമുന്തിരി നിന്‍
മുഖ സൗരഭമോ പകരുന്നൂ (പവിഴം പോല്‍...)
പവിഴം പോല്‍ പവിഴാധരം പോല്‍....
പനിനീര്‍... പൊന്മുകുളം പോല്‍......
ഇവിടെ
ഒരു കഥ ഒരു നുണക്കഥ [ 1986 ] ചിത്ര
അറിയാതെ അറിയാതെ
ചിത്രം: ഒരു കഥ ഒരു നുണകഥ [ 1986 ] മോഹന്‍
സംഗീതം: ജോണ്‍സണ്‍
രചന: എം ഡി രാജേന്ദ്രന്‍
പാടിയതു: കെ എസ് ചിത്ര
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ
ഒഴുകിന്വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകള്‍ മധുരം വിളമ്പുന്ന യാമം
ഒരുമുളം കാടിന്റെ രോമഹര്‍ഷങ്ങളില്‍
പ്രണയം തുടിയ്ക്കുന്നയാമം
പ്രണയം തുടിയ്ക്കുന്നയാമം...
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ കവിതയായ്‌വന്നു തുളുമ്പീ..
പദചലനങ്ങളില്‍ പരിരംഭണങ്ങളില്‍
പാടേമറന്നു ഞാന്‍ നിന്നൂ
അയഥാര്‍ഥ മായിക ഗോപുരസീമകള്‍
ആശകള്‍ താനേതുറന്നൂ
ആശകള്‍ താനേതുറന്നൂ
അറിയാതെ അറിയാതെ എന്നിലെയെന്നില്‍നീ
എന്നിലെയെന്നില്‍ നീ
കവിതയായ്‌വന്നു തുളുമ്പീ
അനുഭൂതിധന്യമാം ശാദ്വലഭൂമിയില്‍ നവനീതചന്ദ്രികപൊങ്ങീ...[അറിയാതെ...
ഇവിടെ
----------------------------------
നമ്മള്‍ തമ്മില്‍ ( 2003 ) യേശുദാസ് / ചിത്ര
ഉയിരേ ഉറങ്ങിയില്ലേ/ പ്രിയനേ ഉറങിയില്ലേ
ചിത്രം: നമ്മൾ തമ്മിൽ [ 2003 ] വിജി തമ്പി
രചന: കൈതപ്രം
സംഗീതം: മോഹന്‍ സിതാരാ
പാടിയതു: യേശുദാസ്
ഉയിരേ [ പ്രിയനേ]ഉറങ്ങിയില്ലേ വെറുതേ പിണങ്ങിയല്ലേ (2)
പുലരേ കരഞ്ഞുവല്ലേ ഹൃദയം മുറിഞ്ഞുവല്ലേ..
[ഉയിരേ]
നിന്റെ ഹൃദയസരോദിലെ നോവുമീണം ഞാനല്ലേ...(2)
നിന്റെ പ്രണയ നിലാവിലെ നേർത്ത മിഴിനീർ ഞാനല്ലേ..
പതിയേ ഒരുമ്മനൽകാം അരികേ ഇരുന്നുപാടാം
[ഉയിരേ]
നിന്റെ വേദന പങ്കിടാം കൂടെയെന്നും ഞാനില്ലേ.. (2)
നിന്റെ നെഞ്ചിലെ വേനലിൽ സ്‌നേഹമഴയായ് പെയ്യില്ലേ...
അകലേ പറന്നു പോവാം ഹൃദയം തുറന്നു പാടാം...
[ഉയിരേ]
ഇവിടെ
Subscribe to:
Posts (Atom)