“പൊന്നുഷസ്സില്‍ നിന്നും നീരാടുവാന്‍
ചിത്രം: മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: ജയചന്ദ്രന്‍ & ചിത്ര
പൊന്നുഷസ്സില്‍നിന്നും നീരാടുവാന്‍ വരു നീ
സൌന്ദര്യ തീര്‍ഥ കടവില്‍
നഷ്ട സ്മ്രിതികളാം മാരി വില്ലിന്‍
വര്‍ണ്ണപ്പൊട്ടുകള്‍ തേടീ നാം വന്നു.. [ പൊന്നുഷസ്സില്‍ നിന്നും
ഒന്നു പിണങ്ങി ഇണങ്ങും
നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും [2]
പൂങ്കുലക്കതിര്‍ പോലെ ഓരോ പേരറിയാ പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെങ്ങോ
സ്ഥിര ബന്ധുരമീ സ്നേഹ ബന്ധം... [പൊന്നുഷസ്സിന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍ [2]
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ
ഒരു ചെമ്പകം പൂക്കും സുഗന്ധം [2]... [ പൊന്നുഷസ്സില്‍...
ഇവിടെ
Monday, October 12, 2009
മേഘമല്‍ഹര്‍. [ 2001 ] യേശുദാസ് [ചിത്ര]
“ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
ചിത്രം; മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...
ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....
ഇവിടെ
ഇവിടെ
ചിത്രം; മേഘമല്‍ഹര്‍ [ 2001] കമല്‍
രചന: ഓ.എന്‍. വി.
സംഗീതം: രമേഷ് നാരായണ്‍
പാടിയതു: യേശുദാസ്
ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം [2]
ഒരു മഞ്ജു ഹര്ഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകള്‍ ആരേയോര്‍ത്താവാം
അറിയില്ല എനിക്കറിയില്ല
പറയുന്നു സന്ധ്യ തന്‍ മൌനം.... [ ഒരു നറു....
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം
മധുരമായ് ആര്‍ദ്രമായ് പാടി [2]
അറിയാത്ത കന്യ തന്‍ നേര്‍ക്കെഴും
ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം പോലെ..
പുഴ പാടി, തീരത്തെ മുള പാടി
പൂവള്ളി കുടിലിലെ കുയിലുകള്‍ പാടി.. [ ഒരു നറു പുഷ്പമായ്...
ഒരു നിവൃതിയിലീ ഭൂമി തന്‍ മാറില്‍
വീണുരുകും ത്രി സന്ധ്യയും മാഞ്ഞു [2]
നിറുകയില്‍ നാണങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ജരത്തിലെ പക്ഷി...
[ ഒരു നറു പുഷ്പമായ് എന്‍ നേര്‍ക്കു നീളുന്ന
മിഴിമുന ആരുടേതാവാം.....
ഇവിടെ
ഇവിടെ
തോക്കുകള്‍ കഥ പറയുന്നു [ 1968 ] ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ കുടവുമായ്
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [1968 ] കെ.എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)
അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)
ഇവിടെ
ചിത്രം: തോക്കുകള്‍ കഥ പറയുന്നു [1968 ] കെ.എസ്. സേതുമാധവന്‍
രചന: വയലാര്‍
സംഗീതം: ദേവരാജന്‍
പാടിയതു: ജയചന്ദ്രന്‍
പൂവും പ്രസാദവും ഇളനീര്‍ക്കുടവുമായ്
കാവില്‍ തൊഴുതു വരുന്നവളേ
താമര വളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ (പൂവും)
അര്‍ദ്ധനാരീശ്വര പ്രതിമ തന്‍ മുന്നില്‍
അഞ്ജലി കൂപ്പി നീ നില്‍ക്കുമ്പോള്‍
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിക്കുമോര്‍മ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും )
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ.. ( പൂവും..)
ഇവിടെ
മുസ്സാഫിര്‍ [ 2009 ] ശ്വേത

“ ഏകയായ് തേടുന്നു...
ചിത്രം: മുസ്സാഫിര്‍ [2009 ] പ്രൊമോദ് -പപ്പന്‍
രചന: സുനീര്‍ ഹംസ
സംഗീതം: ഔസേപ്പച്ചന്‍
പാടിയതു: ശ്വേത
ഏകയാ തേടുന്നു ഏകയായ്
പാടുന്നു മൌനമായ് വെറുതെ വെറുതെ അലയുന്നു
മഴ നനയും രാവില്‍ നോവുമായ്
ഇണയെ തേടി വഴി അറിയാതെ
അകലെ നിഴലു പോല്‍ തെളിയും എന്നോര്‍മ്മയില്‍
തേടുന്നു ഞാന്‍ ജന്മമേ നിന്‍ പഥിക ഞാനേകയായ് [ ഏകയായ്...
ഒഴുകും കവിളിലെ മിഴിനീര്‍ മാത്രം
എരിവും കനവിനെ മായ്ക്കുമോ[2]
ഒരോരോ ജന്മത്തില്‍ ഞാന്‍ തേടുന്നു തീരം പോലും
തകരും എന്‍ നെഞ്ചിനുള്ളില്‍ മായാ വേദനയായ്..
തിരയുകയായ് തളരുമീ ഇണക്കിളി പോല്‍
വിട പറയുകയാണോയിനിയും നീ ജീവനില്‍.. [ ഏകയായ്...
കുളിരിലുണരും മോഹ വിചാരം മയങ്ങും രാവിനാലറിയുമോ
കത്തുന്നനുരാഗം പോലെ മറയാത്തൊരു ഗീതികയായ്
ഏകാന്ത യാമത്തില്‍ ഞാനകലും രാക്കിളിയായ്
തെളിയുകയായ് വര്‍ണ്ണ രാവിനാല്‍ ഞാന്‍.... [ ഏകയായ്
ഇവിടെ
കലണ്ടര്‍ [ 2009 ] സിസിലി

“ചിറകാര്‍ന്ന മൌനം ചിരിയില്‍ ഒതുങ്ങി
ചിത്രം: കലണ്ടര്‍ [ 2009 ] മഹേഷ്
രചന: അനില്‍ പനച്ചൂരാന്‍
സംഗീതം: അഫ്സല്‍ യൂസുഫ്
പാടിയതു: സിസിലി/ യേശുദാസ്
ചിറകാര്‍ന്ന മോഹം ചിരിയില്‍ ഒതുങ്ങി
മനസ്സമ്മതം നീ നിധിയാലെ ഓതി
കളിവാക്കു ചൊല്ലി കരളിന്റെയുള്ളില്‍
ഒരുപാടു നാളായ് ഇതിയാനുമുണ്ടേ
തിങ്കള്‍ തുളുമ്പും അഴകിന്‍ തടങ്ങളില്‍
വിരലോടിയാല്‍ നീവിടരും കല്‍ഹാരം...[ ചിറകാര്‍ന്ന...
ഹൃദയം കവര്‍ന്നു അഴകുള്ള നാളം
ശാരോന്‍ കിനാവിലെ മാതളം പൂത്തു
പ്രേമം പകര്‍ന്നു അഭിഷേക തൈലം
സീയോന്‍ തടങ്ങളില്‍ സൌരഭ്യമാര്‍ന്നു
എന്‍ ശ്വാസ വേഗം അളകങ്ങളാടി
അധരം കവര്‍ന്നു മാധുര്യ തീര്ത്ഥം..[ ചിറകാര്‍ന്ന
ഫറവോന്റെ തേരില്‍ പെണ്‍കുതിരയെന്നു
ശലൊമോന്റെ ഗീതികള്‍ വാഴ്തുന്നു നിന്നെ
ശരപൊളി മാല്യം അണിയിച്ചു മാറില്‍
അതു നിന്‍ വിരല്പൂ നോവിച്ചു എന്നെ
നിന്നില്‍ ഞാനെന്നെ പകരുന്ന നേരം
അനുരാഗ മന്നാ ഉതിരുന്നു മണ്ണില്‍.. [ ചിറകാര്‍ന്ന...
വിഡിിയോ
ഡോക്ടര്‍.പേഷ്യന്റ്. ( 2009 ) ഹരിഹരന്‍
“മഴ ഞാനറിഞ്ഞിരുന്നില്ല...
ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: രാഫിക്ക് അഹമ്മദ്
സംഗീതം:ബെന്നെറ്റ് വിട്രാഗ്
പാടിയതു; ഹരിഹരന്‍
മഴ ഞാനറിഞ്ഞിരുന്നില്ല
എന്റെ കണ്ണുനീരെന്നുള്ളില്‍ ഉതിരും വരെ
വെയില്‍ ഞാനറിഞ്ഞിരുന്നില്ല
എന്റെ ഉള്ളില്‍ നിന്‍ ചിരി മീട്ടി ഉണരും വരെ... [ മഴ ഞാന്‍...
ഈറന്‍ നിലാവിന്റെ മൌനം
നീ കൊളുത്തും തീരാത്ത ഗാനം
പൂ നിലാവില്‍ നിന്നുമേതോ
പാട്ടു മൂളും കുയിലിന്‍ സ്വകാര്യം
അറിയാതെ നീ ഇനി മൂളും
പാതിരാവിന്റെ ആനന്ദ ഗാനം..
എന്റെ ഉള്ളില്‍ നിന്‍ നിശ്വാസം ഉതിരും വരെ.. [ മഴ ഞാന്‍..
നിമിഷാര്‍ദ്ധ പകലിന്റെ ഗാനം
പാടി എത്തും ശിശിരാഭിലാഷം
പൂക്കുന്ന സുന്ദര നിമിഷം
വഴിയില്‍ ശശാങ്ക പ്രകാശമാരോ
അറിയാതെ ദിനരാത്രമെതോ
പാതി നിശ്വാസ..
എന്റെ ഉള്ളില്‍ നിന്‍ കാല്‍ ചിലമ്പുതിരും വരെ.....
ഇവിടെ
ഡോക്ടര്‍.പേഷ്യന്റ്. ( 2009 ) സ്വേത
“ഈറന്‍ നിലാവില്‍ ഈ മൌനം എന്തെ
ചിത്രം: ഡോക്ടര്‍.പേഷ്യന്റ്. [ 2009 ] വിശ്വനാഥന്‍
രചന: ബെന്നെറ്റ് വിട്രാഗ്
സംഗീതം: ജോഫ്ഫി തരകന്‍
പാടിയതു: സ്വേത
ഈറന്‍ നിലാവില്‍ ഈ മൌനം എന്തേ
എന്നാത്മ ഭാവം അറിയുന്നുവൊ നീ[2]
അറിയുന്നതെല്ലാം അനുരാഗമല്ലേ
പറയാതിരുന്നാല്‍ പ്രിയമേറുകില്ലേ[2] [ ഈറന്‍ നിലാവില്‍
കൊഞ്ചി വന്ന തെന്നലേ
നനവാര്‍ന്ന വാക്കുകള്‍
കുടമുല്ല പോല്‍ കാതിലെന്നും
മധുര നൊമ്പരം..
നീല മണി മുകിലിനും മഞ്ഞണിഞ്ഞ സാനുവും
പുലരും വരെ ചേര്‍ന്നുറങ്ങാന്‍ മോഹമില്ലേ [2]
ഈ സ്വപ്ന വീധികള്‍[2]
നമ്മിലെന്നും എത്ര കൌതുകം..[ ഈറന്‍ നിലാവില്‍..
ഈ വഴി നീ എനിക്കായ് നിന്‍ ജന്മമെന്നും
കുളിരേകിടും കരയായ് മാറുകില്ലേ
മനമറിഞ്ഞ സൂര്യനും ശലീന സന്ധ്യയും
പ്രണയാര്‍ദ്രമാം സ്വര്‍ണ്ണരാഗം ചാര്‍ത്തുകില്ലേ
ഈ സ്നേഹ സുദിനം[2]
നമ്മിലെന്നും എത്ര സുന്ദരം... [ ഈറന്‍ നിലാവില്‍...
ഇവിടെ
Subscribe to:
Posts (Atom)