.jpg)
1.
ഓ ഓ ഓ ഓ.
ഓ ഓ ഓഓഹോ
അഞ്ചിതള്‍ പൂ പൂക്കുംപോല്‍ വിണ്ണില്‍
പൊന്നുഷസ്സിന്‍ താരം വന്നുപോയി
ആത്മസൗവര്‍ണ്ണ നാളങ്ങളായി
ഭാഗ്യ ദേവാംഗരാഗങ്ങളായി
നീളും നിശാ വനവീഥിയില്‍
മിന്നിമിന്നി വിരിയും
ഓ ഓ ഓ ഓ
നിരിസാ നിരിസാ
ആ നാ നാ ന നാ നാ
ആ നാ നാ ന നാ നാ
നാ നാ
പോയ്‌മറഞ്ഞൂ നോവുകള്‍ തന്‍
മൂകനൊമ്പരങ്ങള്‍
പൂത്തുണർന്നൂ വീണ്ടും നമ്മില്‍
മോഹവാരിജങ്ങള്‍
ഏതോ കിനാവില്‍ ഓണം വന്നെത്തും
ഓര്‍ക്കാതെ പോരും വരൾക്കാലം
പിന്നിടാം ദൂരങ്ങളാല്‍
ദൂരങ്ങളാല്‍
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഹോ
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=15202
http://www.youtube.com/watch?v=cHuc5TgUg24
ചിത്രം: ലക്കി സ്റ്റാർ [2013]
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രതീഷ് വേഗ
പാടിയതു: ഹരിചരൺ
.............................
2.
ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗീ... നിൻ മാറിനിന്നുയർന്നു (2)
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി .. എന്തേ മറന്നു പോയോ
എന്റെ സാരംഗീ ... എന്തേ മറന്നു പോയോ
(ആരുടെ നഷ്ടപ്രണയത്തിൽ... )
മൂകത നീലനീരാളം നിവർത്തതിൽ
ഭൂമി മയങ്ങുമീ രാവിൽ (2)
ആരുടെ നിശ്ശബ്ദസ്നേഹനിലാവായ് നീ
ചാരെ ഒരുപിടി പൂചൊരിഞ്ഞു
ഓർക്കുമ്പോഴേക്കുമീ ജീവനേയാനന്ദ -
മൂർച്ഛയിയിലാഴ്ത്തുന്നു നിൻ സ്നേഹം
( ആരുടെ നഷ്ടപ്രണയത്തിൽ .. )
പൂക്കളും, മാരിനീർമുത്തുകളും, മഞ്ഞും
പോക്കുവെയിൽപ്പൊന്നുമായി
ഓരോ ഋതുവും തൊഴുതുപോകേ
സഖീ ...
ആരുടെ നഷ്ടപ്രണയത്തിൽ തേങ്ങലെൻ
സാരംഗിയിൽ ... നിൻ മാറിനിന്നുയർന്നു
എൻ പ്രിയ സാരംഗീ.. നിൻ മാറിൻ നിന്നുയർന്നു
പാടാൻ കൊതിച്ചൊരു രാഗം
അമീർകല്യാണി .. എന്തേ മറന്നു പോയോ
എന്തേ മറന്നൂ നീ... (2)
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14340http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=13572,13573
http://www.youtube.com/watch?v=cfJ510iOZjI
ചിത്രം: ഫാദേഴ്സ് ഡേ [2012]
ഗാനരചന: ഒ എൻ വി കുറുപ്പ്
സംഗീതം: എം ജി ശ്രീകുമാർ
പാടിയതു: ഹരിഹരൻ
..........................
3.
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ... മിഴിനീരിൽ തെളിവാനിൻ കനവായ് നീ
മൊഴി തോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ്...)
മിണ്ടി കൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്
ജന്മ ജന്മ തീരം പുൽകും മന്ദാകിനി നീ
പ്രപഞ്ചങ്ങളാകെ നിറഞ്ഞിടുന്നേ
മനതാരിൽ കതിരായ് നീ വിരിയേണം
ഒരു താരാട്ടായെന്നുള്ളിൽ ചായു നീ
(അമൃതമായ്.....)
തെന്നിത്തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ (2)
വെഞ്ചാമരക്കൈയ്യാൽ എന്റെ കണ്ണീരാറ്റാൻ വാ
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ
പ്രഭാതങ്ങൾ പോലെ ഉണർത്തീടുമമ്മേ
വഴിയോരം തണലായി നിറയേണം
വെയിലാളുന്ന നോവെന്നിൽ മായ്ക്കും നീ
(അമൃതമായ്...)
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=13572,13573
http://www.youtube.com/watch?v=JWVaVpWWjxw
ചിത്രം: സ്നേഹവീടു [2011]
ഗാനരചയിതാവു്: റഫീക്ക് അഹമ്മദ്
സംഗീതം: ഇളയരാജ
...............
3.
ഹൃദയസഖീ സ്നേഹമയീ
ആത്മസഖീ അനുരാഗമയീ
എന്തിനു നിന്‍ നൊമ്പരം ഇനിയും
എന്തിനു നിന്‍ നോവുകള്‍ ഇനിയും
എന്നും നിന്‍ തുണയായി നിഴലായി
നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ (ഹൃദയസഖീ സ്നേഹമയീ..)
നീ ഉറങ്ങുമോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ
നീ ഉണര്‍ന്നു നോക്കുമ്പോലും നിന്റെ കൂടെ ഉണ്ടല്ലോ
കസ്തുരി മാനെ തേടുന്നതാരെ നീ
നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ
ഓമലേ കണ്‍ തുറക്കു എന്‍ ഓമലേ കണ്‍ തുറക്കു.. (ഹൃദയസഖീ സ്നേഹമയീ..)
ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നെ
കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ
ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍
ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍
നിന്നെ ഞാന്‍ കാത്തു നില്പൂ
നിന്നെ ഞാന്‍ കാത്തു നില്പൂ.(ഹൃദയസഖീ സ്നേഹമയീ..)
copy & paste the links below on your browser for audio and video
http://www.sangeethouse.com/jukebox.php?songid=33625,33626
http://www.youtube.com/watch?v=Ci8GZH-4-SY
ചിത്രം/ആൽബം: വെള്ളിത്തിര
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: അൽഫോൺസ് ജോസഫ്
ആലാപനം: ഹരിഹരൻ
................
4.
വെൺ തിങ്കൾ കലയുടെ കയ്യൊപ്പു
വെൺമേഘം വാങ്ങിയ കയ്യൊപ്പു
ആത്മാവിൽ ചേർത്തൊരു കയ്യൊപ്പു
ആകാശം നിറയും കയ്യൊപ്പു...
കാലങ്ങളായ് നീ എഴുതാതെ സൂക്ഷിച്ച
മനസ്സിൽ വരച്ച കയ്യൊപ്പു
ജന്മത്തിൻ സ്വന്ത കയ്യൊപ്പു....
copy & paste the links below on your browser for audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=1251
ചിത്രം: കയ്യൊപ്പു [2007]
രചന: റഫീക്ക് അഹ മ്മദ്
സംഗീതം: വിദ്യാസാഗർ
...................
5..
മൺ വീണയിൽ ഇളവേൽക്കൂ
ആഹാ ഹാ ഓ ഹാ....
പ നി സ രി ഗ ഗ രി
ഗ ഗ രി ഗ ഗ രി ഗ മ പ മ
ഗഗ രിഗ ഗ രി ഗ രി സ നി രി
ആ ആ....
എൻ നെഞ്ചിലെ ജലശംഖിൽ
രാവിൻ വിൺ ഗംഗയായി നീ നിറയൂ (2)
മൗനങ്ങളെ സ്വരമായ് വന്നെൻ
മൺ വീണയിൽ ഇളവേൽക്കു മെല്ലെ
എൻ നെഞ്ചിലെ ജലംഖിൽ രാവിൻ
വിൺ ഗംഗയായി നീ നിറയൂ
ധീരന ധീരാ ധീരെ നനാ...
നിനക്കായി മാത്രം നിറച്ചു ഞാനെൻ
നിത്യ നിലാവിൻ മധുപാത്രം(2)
സ്നേഹ പൂന്തുടിയിൽ ഈ വർണ്ണ പൂങ്കുടിലിൽ
ഇന്നുമേകാകിയല്ലൊ ഞാൻ
(എൻ നെഞ്ചിലെ....)
നി പ സ രി
നി പ സ രി ഗ
ഗ മ മ മ പ രി
രി ഗ മ പ രി ഗ മ രി സ
രി നി പ സ രി ഗ മ ഗ
copy & paste the links below on your browser for audio
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=995,996
ചിത്രം: രാത്രിമഴ
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രമേഷ് നാരായൺ
..................................
6.
ആരോ പാടുന്നു ദൂരെ
ആത്മാവില്‍ നോവുള്ള പോലെ
ഈറന്‍ മുളംതണ്ടില്‍ നിശ്വാസമോടെ
പ്രാണന്റെ സംഗീതം ചേരുന്ന പോലെ
ഓര്‍മ്മ വന്നൊരുമ്മ തന്ന പോലെ
(ആരോ ഹോയ്....)
ജീവിതമെന്നുമെന്നും ഒരു പ്രേമ കടങ്കഥയല്ലേ
ഉത്തരമൊന്നു തേടും മനമൊത്തിരിയോടുകയില്ലേ
പൂത്തുലഞ്ഞ വാസന്തമായ് വന്നു ചേരുകില്ലേ
വേനലുള്ള ഗ്രീഷ്മങ്ങളായ് പിന്നെ മാറുകില്ലേ ഹോയ്
പുഞ്ചിരി ചൂടുകയില്ലേ
അതിലശ്രുകണങ്ങളുമില്ലേ
സുന്ദരസന്ധ്യകളില്ലേ
അവ കൂരിരുളാവുകയില്ലേ
സുഖസങ്കടസംഗമമുള്ളൊരു വാഹിനി നീ
(ആരോ ഹോയ്....)]
മോഹനവീണ മൂളും സദിരാടിയ നാളുകളില്ലേ
നേരിയ നൊമ്പരങ്ങള്‍ വിരലോടിയ നാദവുമില്ലേ
വര്‍ഷകാലവാത്സല്യമോ പെയ്തിറങ്ങുകില്ലേ
ഹര്‍ഷമെത്ര ഹേമന്തമോ വിങ്ങലാവുകില്ലേ ഹോയ്
സ്നേഹവിരുന്നുടനീളം നിറ തേനറയാവുകയില്ലേ
മൂകതയെന്ന മരാളം ചില നേരമുറുമ്മുകയില്ലേ
മഴവില്ലൊളി കൊണ്ടു പൊതിഞ്ഞൊരു വേദന നീ
(ആരോ ഹോയ്....)
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7747
http://www.youtube.com/watch?v=dMAIP1LBeT8
ചിത്രം: കഥ തുടരുന്നു
ഗാനരചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം: ഇളയരാജ
പാടിയതു:: ഹരിഹരൻ & കെ എസ് ചിത്ര
.........................
7.
പറയാൻ ഞാൻ മറന്നൂ സഖീ
പറയാൻ ഞാൻ മറന്നൂ
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
രാത്രിയിൽ മുഴുവനുമരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
താമരവിരലിനാൽ മെല്ലെ നീ തൊട്ടിട്ടും
ചുരുൾമുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണുമുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോടു പറയാൻ ഞാൻ മറന്നു (പറയാൻ..)
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=7768
http://www.youtube.com/watch?v=K5dXEKePKn0
ചിത്രം: മില്ലേനിയം സ്റ്റാർസ്
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: വിദ്യാസാഗർ
..........................
8.
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...
വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
വെയിൽച്ചീളുകൾ വെള്ളി മണല്‍പ്പായയിൽ
മനസ്സിലാശ കോർത്തു വച്ച മണികളെന്ന പോൽ
ജപമാലയാകവേ... തുണയാകുമോ വരം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ...
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കിനാപ്പീലികൾ കൊച്ചു നിലാത്തുണ്ടുകൾ
കരളിനുള്ളിൽ കൂട്ടിവച്ച പവിഴമുത്തുകൾ
തിരമാലപോലവേ കുതികൊള്ളുമേ മനം...
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ
കതിർമണി ഉതിർമണി ഒരുക്കുന്നോ നീ
ചെറുതൂവൽ ചിറകാലെ അനന്തമാം നീലവാനം
അളക്കാനും കൊതിക്കുന്നു മണിപ്പിറാവേ
കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ...
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=12319
http://www.youtube.com/watch?v=xFIQEjoENc0
ചിത്രം: ആദാമിന്റെ മകൻ അബു
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: രമേഷ് നാരായൺ
പാടിയതു: ഹരിഹരൻ
........................
9.
വിധുരമീ യാത്ര, നീളുമീ യാത്ര... (2)
അണയാതെ നീറും നോവുമായ്
അവിരാമമേതോ തേടലായ്.. (2)
രാവോ പകലോ.. വെയിലോ നിഴലോ..
ഈ മൂകയാനം തീരുമോ ?
ദൂരങ്ങൾ വീണ്ടും നീളുമോ .... (4)
കാണാക്ഷതങ്ങൾ .. തീരും പദങ്ങൾ
ഭാരങ്ങൾ പേറും ദേശാടനങ്ങൾ ..
അടയുന്നു വീണ്ടും വാതായനങ്ങൾ .
മായുന്നു താരം .. അകലുന്നു തീരം
നീറുന്നു വാനിൽ സായാഹ്നമേഘം
ഏതോ നിലാവിൻ നീളും കരങ്ങൾ
ഈ രാവിനെ പുൽകുമോ ... ( 2) ( വിധുരമീ യാത്ര.... )
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=d&var=10755,10756
http://www.youtube.com/watch?v=u6scE0xLfrA
ചിത്രം: ഗദ്ദാമ
ഗാനരചന: റഫീക്ക് അഹമ്മദ്
സംഗീതം: ബെന്നറ്റ് - വീട്രാഗ്
പാടിയതു : ശ്രേയ ഘോഷൽ & ഹരിഹരൻ
................................
10.
ഓ...ഓ...ഓ.....
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മൂടിക്കെട്ടിപ്പെയ്യാതോടിപ്പോകൂ...
ആഴിയമ്മ വളര്‍ത്താന്‍ ... കണ്ടെടുത്ത മുത്തല്ലേ...
ആഴക്കടലിടഞ്ഞാല്‍ ...എന്റെ മുത്തു തേങ്ങൂല്ലേ...
ഓടിപ്പോ കോടക്കാറേ....
മാരിപ്പീലിക്കാറ്റേ മാറിപ്പോകൂ...
മാരിപ്പീലിക്കാറ്റേ.....
ഏതു പാട്ടു ഞാന്‍ പാടണം
എന്റെ പൊന്നുറങ്ങുവാന്‍.....
ഏതു തോണി ഞാന്‍ തുഴയണം
മറുതീരമേറുവാന്‍.....
വാനവില്ലുപോൽ വളരണം
നീ നാടിനോമലായ് മാറണം
വാനത്തെത്തുമ്പോഴും മാനം നോക്കേണം
ആടമ്മാനം തോണീൽ ആടമ്മാനം മോളേ....
നീയില്ലാതെന്തോണക്കാലം നീയല്ലാതെന്താരാവാരം
അച്ഛന്റെ പൂങ്കനവേ....!!
(മാരിപ്പീലിക്കാറ്റേ....)
ജന്മസാഗരം താണ്ടുവാന്‍, ജലനൗകയാണു നീ....
സാന്ത്വനങ്ങളാണോമനേ, നിന്റെ നല്ല വാക്കുകള്‍ ...
എവിടെയാണു നീയെങ്കിലും മണ്ണിന്‍ ഓര്‍മ്മയെന്നുമുണ്ടാകണം
പള്ളിത്തിരുനാളും സംക്രാന്തിപ്പൂവും
മകരപ്പൊങ്കല്‍ മീനും തിരുവാണിക്കാവും
അരയപ്പെണ്ണിന്‍ സ്നേഹം പോലെ
അറിയാതെന്നും കരളില്‍ വേണം
അച്ഛന്റെ പൂങ്കുളിരേ.......
(മാരിപ്പീലിക്കാറ്റേ....)
copy & paste the links below on your browser for audio and video
http://www.devaragam.com/vbscript/WimpyPlayer_ext.aspx?ord=t&var=14885
http://www.youtube.com/watch?feature=player_embedded&v=gy18GkJJtYs
ചിത്രം: പുതിയ തീരങ്ങൾ [2012 ]
ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ഇളയരാജ