
ചിത്രം:പഞ്ചാഗ്നി [ 1086 ] ഹരിഹരന്‍
താരനിര: മോഹൻലാൽ, നെടുമുടി, തിലകൻ, മുരളി, ദേവൻ, മേഘനാഥൻ, സോമൻ,
പ്രതാപ്ചന്ദ്രൻ, ഗീത,ചിത്ര, നാദിയ മൊയിദു, ലളിതശ്രീ.....
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ബോംബെ രവി
1. പാടിയതു: കെ എസ് ചിത്ര
ആ രാത്രി മാഞ്ഞുപോയി.. ആ രക്തശോഭമാം
ആയിരം കിനാക്കളും പോയിമറഞ്ഞു..
ആ രാത്രിമാഞ്ഞുപോയീ..
പാടാൻ മറന്നു പോയ.. പാട്ടുകളല്ലോ നിൻ
മാടത്ത മധുരമായ് പാടുന്നു...
(ആ രാത്രി)
അത്ഭുത കഥകൾ തൻ ചെപ്പുകൾ തുറന്നൊരു
മുത്തെടുത്തിന്നുനിന്റെ മടിയിൽ വയ്ക്കാം
പ്ലാവില പാത്രങ്ങളിൽ പാവക്കു പാൽ കൊടുക്കും
പൈതലായ് വീണ്ടുമെന്റെ അരികിൽ നിൽക്കൂ
ആ.. ആ... (ആ രാത്രി)
അപ്‌സരസ്സുകൾ താഴെ.. ചിത്രശലഭങ്ങളാൽ
പുഷ്‌പങ്ങൾ തേടിവരും കഥകൾ ചൊല്ലാം..
പൂവിനെപ്പോലും നുള്ളി നോവിക്കാനറിയാത്ത
കേവലസ്‌നേഹമായ് നീ അരികിൽ നിൽക്കൂ..
ആ.. ആ.. (ആ രാത്രി)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
സാഗരങ്ങളേ... പാടി ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി
ഉണർത്തിയ സാമഗീതമേ സാമ സംഗീതമേ...സാഗരങ്ങളേ
പോരൂ നീയെൻ ലോലമാമീ ഏകാതാരയിൽ
ഒന്നിളവേൾക്കൂ ഒന്നിളവേൾക്കൂ
ആ ആ ആ ആ
(സാഗരങ്ങളേ…)
പിന്നിലാവിന്റെ പിച്ചകപ്പൂക്കൾ ചിമ്മിയ ശയ്യാതലത്തിൽ (2)
കാതരയാം
ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി
ഉണർത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങൾ
ആ ആ ആആ
(സാഗരങ്ങളേ…)
കന്നിമണ്ണിന്റെ ഗന്ധമുയർന്നൂ തെന്നൽ മദിച്ചു പാടുന്നൂ (2)
ഈ നദി
തൻ മാറിലാരുടെ കൈവിരൽപ്പാടുകൾ പുണരുന്നൂ
പോരൂ തഴുകി തഴുകി
ഉണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആആ
(സാഗരങ്ങളേ…)
ഇവിടെ
വിഡിയോ