
ചിത്രം: പോസിറ്റീവ് [2008] വി.കെ. പ്രകാശ്
താരനിര: ജയസൂര്യ, സൂരജ്, ആയില്യ, വാണി കിഷോർ, സായികുമാർ,മണിക്കുട്ടൻ, ജഗതി, റ്റി.ജി. രവി,
അഗസ്റ്റീൻ, ബിന്ദു പണിക്കർ...
രചന: ശരത് വയലാര്‍
സംഗീതം: അലക്സ് പോള്‍
1. പാടിയതു: വേണുഗോപാല്‍ & മഞ്ജരി
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു [2 ]
ഒഴുക്കില്‍ നീ അറിഞ്ഞു
തണുപ്പില്‍ നീ അറിഞ്ഞു
പുഴയിന്‍ കൊലുസ്സിന്‍ ചിരിയാണെന്നു [2]
ഒരിക്കല്‍ നീ പറഞ്ഞു...
ചിലപ്പോള്‍ ഞാന്‍ കൊതിക്കും
ഒളിച്ചു ഞാന്‍ കൊതിക്കും
നീയെന്‍ അരയന്ന കിളി ആണെന്നു... ആ.. ആ.. ആ..
കളിയാടി നീ നടക്കും
പലകുറി നീ മറക്കും
ഞാനൊ കടവത്തു തനിച്ചാണെന്നു ..
ഞാനും കടവത്തു തനിച്ചാണെന്നു[2]
ഒരിക്കല്‍ നീ പറഞ്ഞു...പതുക്കെ നീ പറഞ്ഞു...
പിണങ്ങും നീ പറഞ്ഞോ
കിണുങ്ങും നീ മൊഴിഞ്ഞോ....
മെല്ലെ ഇണങ്ങാനോ മനസ്സുണ്ടെന്നു
കടവത്തു ഞാന്‍ അണഞ്ഞു
അരികത്തു ഞാന്‍ അറിഞ്ഞു
നിനക്കെന്നെ മറക്കാനോ കഴിവില്ലെന്നു [2 ]
ഒരിക്കല്‍ നീ പറഞ്ഞു പതുക്കെ നീ പറഞ്ഞു
പ്രണയം ഒഴുകും പുഴയാണെന്നു ...
ഇവിടെ
വീഡിയോ
വിഡിയോ
2. പാടിയതു: പി. ജയചന്ദ്രൻ
കണ്ട നാള്‍ മുതല്‍ അന്നു
കണ്ട നാള്‍ മുതല്‍
ഒന്നു മിണ്ടുവാന്‍ കിതച്ചിടുന്നു നെഞ്ചിടിപ്പുകള്‍
നെഞ്ചിടിപ്പുമായി എത്ര
സഞ്ചരിച്ചു ഞാന്‍ (നെഞ്ചി...)
പുഞ്ചിരിച്ചു സമ്മതം തരുന്ന കാണുവാന്‍
(കണ്ട...)
പ്രണയം എന്നിലുള്ളതായി
പറഞ്ഞു തന്നു നീ
എന്റെ ഹൃദയം ഒന്നു
പണയമാക്കി വാങ്ങിയിന്നു നീ
തിരിച്ചു തന്നിടേണ്ട നീ
കൊതിച്ചു പോയി ഏറെ ഞാന്‍ (തിരിച്ചു...)
ഓമനിച്ചു നിന്നെ ഞാന്‍ സ്വന്തമാക്കുവാന്‍
(കണ്ട...)
പുലരി പോലെ മുന്നിലോ
വിരുന്നു വന്നു നീ
പ്രേമ ലഹരിയുള്ളൊരു
ഉള്ളിലിന്നു കുടിയിരുന്നു നീ
പുതച്ചിടുന്ന മഞ്ഞിലും
തിളച്ചു പോയി മാനസ്സം (പുതച്ചി...)
താമരക്കു മുന്നിലെ സുര്യനെന്നപോല്‍
ഇവിടെ
വിഡിയോ
3. പാടിയതു:
“എന്തിനിന്ന് മിഴിനീര്‍....
ഇവിടെ
വിഡിയോ
4. പാടിയതു:
“ ഒരു കാറ്റായ്...
ഇവിടെ
വിഡിയോ