
ഇവിടെ ഈ വഴിയിൽ...
ചിത്രം: ഒരു യുഗ സന്ധ്യ [ 1986 ] മധു
രചന: പി ഭാസ്ക്കരൻ
സംഗീതം: എ ടി ഉമ്മർ
പാടിയതു: കെ ജെ യേശുദാസ്
ഇവിടെ ഈ വഴിയിൽ
ഈ നിഴലിൽ
ഇവിടെ വെച്ചിനി വിട പറയാം
ഇവിടെ വെച്ചിനി വേർപിരിയാം
ചിതയിൽവെച്ചാലും ചിറകടിച്ചുയരുന്ന
ചിരകാല സുന്ദര സ്വപ്നങ്ങളേ
മിഴിനീരു കൊണ്ടെത്ര മായ്ച്ചാലും പിന്നെയും
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ
തെളിയുന്ന സങ്കല്പ ചിത്രങ്ങളേ ( ഇവിടെ....)
മകരത്തിൻ തൂമഞ്ഞിൽ വീണ്ടും ചിരിക്കുന്ന
മയിൽ പീലി മാവിന്റെ ചില്ലകളേ
ഇവിടെ വെച്ചാദ്യമായ് ഞങ്ങൾ കൈമാറിയ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ
മധുര വാഗ്ദാനങ്ങൾ ഓർമ്മയുണ്ടോ (ഇവിടെ..)
അറിയാത്ത ഭാവത്തിൽ കളിയും ചിരിയുമായ്
ഓടുന്ന നദിയിലെ ഓളങ്ങളേ
ഇവിടെ വെച്ചാദ്യത്തെ ചുംബനത്താൽ നിന്റെ
മുഖപടം കീറിയതോർമ്മയുണ്ടോ
മുഖപടം കീറിയതോർമ്മയുണ്ടോ (ഇവിടെ...)
ഇവിടെ