തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
ചിത്രം: സമൂഹം [ 1993 ] സത്യൻ അന്തിക്കാട്
രചന: കൈതപ്രം
സംഗീതം: ജോൺസൺ
പാടിയതു: യേശുദാസ്
തൂമഞ്ഞിൻ നെഞ്ചിലൊതുക്കി മുന്നാഴി കനവു
തേനോലും സാന്ത്വനമായി ആലോലം കാറ്റു
സന്ധ്യാ രാഗവും തീരവും വെർ പിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്ക്ലേ....[ തൂമജ്ഞിൻ...
പൂത്തു നിന്ന കടമ്പിലേ പുഞ്ചിരിപ്പൂമൊട്ടുകൾ
ആരാമ പന്തലിൽ വീണു പോയെന്നോ
മദുരമില്ലതെ ന്നെയ്തിരി നാളമില്ലാതെ
സ്വർണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു... { തൂ മഞ്ക്ഞിൻ
കണ്ടുവന്ന കിനാവിലേ കുംകുമപൂമ്പൊട്ടുകൾ
തുറന്നീ പൂവിരൽ തൊട്ടുപോയെന്നോ
കളഭമില്ലാതെ മാനസഗീതം,ഇല്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ... [തൂമഞ്ഞിൻ
ഇവിടെ
വിഡിയോ
Thursday, November 19, 2009
പ്രണാമം [ 1986 ] എം. ജി.ശ്രീകുമാർ
താളം മറന്ന താരാട്ടു കേട്ടെൻ
ചിത്രം: പ്രണാമം
രചന: ഭരതൻ
സംഗീതം: ഔസേപ്പച്ചൻ
പാടിയതു: എം.ജി.ശ്രീകുമാർ
താളം മറന്ന താരാട്ടു കെട്ടെൻ
തെങ്ങും മനസ്സിൻ ഒരാന്ദോളനം
ആലോലമാടാൻ ആടി തളരാൻ
അമ്മ മാറിൻ ചുണ്ടു തേടി
കൊഞ്ചി കൊഞ്ചി ചിറകുരുമ്മി
മാനത്തെ മാമന്റെ മുത്തശ്ശി കഥ കേട്ടു
മുത്തണി ചുണ്ടത്തു പാൽമുത്തം പകരാനും
{ താളം മറന്ന താരാട്ടു }
പൂത്തൂലഞ്ഞൊരു ഗീതം
ആലപിക്കും രാഗം
മൂകമാം എൻ മാനസ്സത്തിൻ വീണ മീട്ടുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
സ്നേഹമാം ഒരു പ്രണവ മന്ത്രം
{ താളം മറന്ന താരാട്ടു }
മുഗ്ദ മോഹന ഭാവം
തൊട്ടുണർത്തിയ നേരം
പൂനിലാവിൻ വെണ്മപോലെ മൂടി നിൽക്കുമ്പോൾ
അമ്മയായ് വന്നെനിക്കു നൽകി
തേങ്ങി നിന്നെൻ സ്വപ്നമാകെ
{ താളം മറന്ന താരാട്ടു.....
ഇവിടെ
വിഡിയോ
തട്ടകം [ 1994 ] യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ...
ചിത്രം:: തട്ടകം [ 1994 ] രമേഷ് ദാസ്
രചന:: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു:: യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
ശിവരൂപമായേനേ ആ...ആാ..
ഇലയായ് പിറവിയുണ്ടെങ്കിൽ
കൂവളത്തിലയായ് തളിർക്കും ഞാൻ... ശിലയായ്...
കലയായ് പിറന്നുവെങ്കിൽ ശിവമൌലി
ചന്ദ്രബിംബമായേനേ
ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗ കാൽ തളയാകും ഞാൻ
പനിനീർ തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.... [ ശിലയായ്...
അക്ഷരപ്പിരവിയുണ്ടെങ്കിലൊ ശ്രീ രുദ്ര
മന്ത്രാക്ഷരമാകും ഞാൻ
ഗോജന്മമെങ്കിൽ
നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും
പുണ്യാഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും... [ ശിലയായ്
ഇവിടെ
വിഡിയോ
ചിത്രം:: തട്ടകം [ 1994 ] രമേഷ് ദാസ്
രചന:: കൈതപ്രം
സംഗീതം: കൈതപ്രം
പാടിയതു:: യേശുദാസ്
ശിലയായ് പിറവിയുണ്ടെങ്കിൽ ഞാൻ
ശിവരൂപമായേനേ ആ...ആാ..
ഇലയായ് പിറവിയുണ്ടെങ്കിൽ
കൂവളത്തിലയായ് തളിർക്കും ഞാൻ... ശിലയായ്...
കലയായ് പിറന്നുവെങ്കിൽ ശിവമൌലി
ചന്ദ്രബിംബമായേനേ
ചിലമ്പായ് ചിലമ്പുമെങ്കിൽ
തിരുനാഗ കാൽ തളയാകും ഞാൻ
പനിനീർ തുള്ളിയായെങ്കിൽ
തൃപ്പാദ പുണ്യാഹമായേനേ.... [ ശിലയായ്...
അക്ഷരപ്പിരവിയുണ്ടെങ്കിലൊ ശ്രീ രുദ്ര
മന്ത്രാക്ഷരമാകും ഞാൻ
ഗോജന്മമെങ്കിൽ
നന്ദികേശ്വരനായ്
താണ്ഡവ താളം മുഴക്കും
പുണ്യാഗ്നി നാളമാണെങ്കിൽ
അവിടുത്തെ ആരതിയായ് മാറും... [ ശിലയായ്
ഇവിടെ
വിഡിയോ
വിഷ്ണു [ 1994 ] പി. ശ്രീകുമാർ

പനിനീരുമായ് പുഴകള്‍
ചിത്രം: വിഷ്ണു [ 1994 ] പി. ശ്രീകുമാർ
രചന: ബിച്ചു തിരുമല
സംഗീതം: രവീന്ദ്രന്‍
പാടിയതു: യേശുദാസ്, ചിത്ര
പനിനീരുമായ് പുഴകള്‍ നീന്തിവന്ന കുളിരേ
ഒഴുകുന്നു നിന്‍ കൊലുസ്സണിഞ്ഞ കൊഞ്ചലിതിലേ
മിഴിയാമ്പലില്‍ ശലഭവീണകള്‍
ശ്രുതി മീട്ടുമീ പ്രണയപ്പൊയ്‌കയില്‍
അല ഞൊറിഞ്ഞിറങ്ങി വരൂ
(പനിനീരുമായ്)
തിങ്കള്‍ക്കുടം നിറയെ പൊങ്കല്‍ക്കുളുര്‍നിലാവ്
ചിന്തും വസന്തരാവേ (തിങ്കള്‍ക്കുടം)
ഞങ്ങള്‍ മയങ്ങും മലര്‍മഞ്ചല്‍വിരിപ്പിലിളം
മഞ്ഞിന്‍ തണുപ്പു നല്‍കൂ (ഞങ്ങള്‍ മയങ്ങും)
അന്തിച്ചെപ്പില്‍ നിന്നും സിന്ദൂരം ചുണ്ടില്‍ തൂകി
അല്ലിച്ചെല്ലക്കന്നിക്കണ്ണങ്ങള്‍ ചായം പൂട്ടി
അരയന്നമുറങ്ങുന്ന തളിരിതള്‍ മിഴിയുടെ
ലഹരിയിലിനിയലിയാം...
(പനിനീരുമായ്)
എങ്ങോ മറഞ്ഞിരുന്നതെന്തോ
നിറഞ്ഞലിഞ്ഞ വെണ്‍ചന്ദന സുഗന്ധി
എന്നോ മനസ്സിലിട്ടു മിന്നും താലിയും കെട്ടി
നിന്നെ എന്‍ സ്വന്തമാക്കി (എന്നോ മനസ്സില്‍)
ജന്മക്കൂടിന്നുള്ളില്‍ രാപാര്‍ക്കാന്‍ ചേക്കേറുമ്പോള്‍
ജോഡി ചോലത്തത്ത കുഞ്ഞുങ്ങള്‍ ഞാനും നീയും
കിളിത്തൂവല്‍ കുരുന്നുകള്‍ ചികഞ്ഞലിഞ്ഞിനിയെന്നും
ശിശിരപ്പൂങ്കുളിരണിയാം....
(പനിനീരുമായ്)
ഇവിടെ
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ [ 1997 ] യേശുദാസ്
ഇത്ര മധുരിക്കുമോ
ചിത്രം: ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റല്‍ [ 1997 ] താഹ
രചന: യൂസഫലി കേച്ചേരി
സംഗീതം: ബോംബെ രവി
പാടിയതു: യേശുദാസ്
ആ...ആ...ആ..ആ...
ഇത്ര മധുരിക്കുമോ പ്രേമം
ഇത്ര കുളിരേകുമോ (2)
ഇതു വരെ ചൂടാത്ത പുളകങ്ങള്‍
ഇതളിട്ടു വിടരുന്ന സ്വപ്നങ്ങള്‍ (ഇത്ര ...)
ഈ നീല മിഴിയില്‍ ഞാനലിയുമ്പോള്‍
സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെ (2)
ഈ മണിമാറില്‍ തല ചായ്ക്കുമ്പോള്‍
ജന്മം സഫലം തന്നെ
ആ..ആ.ആ. (ഇത്ര..)
എന്‍ മനമാകും വല്ലകിയില്‍ നീ
ഏഴു സ്വരങ്ങള്‍ ഉണര്‍ത്തീ (2)
ഏകാന്തതയുടെ പാഴ് മരുവില്‍ നീ
ഏഴു നിറങ്ങള്‍ ചാര്‍ത്തീ
ആ..ആ..ആ.. ( ഇത്ര..)
ഇവിടെ
വിഡിയോ
Subscribe to:
Posts (Atom)