
ചിത്രം: ചില്ല് [1982] ലെനിൻ രാജേന്ദ്രൻ
താരനിര: നെടുമുടി വേണു, വിൻസന്റ്, വേണു നാഗവള്ളി, ജഗതി, ജലജ, ശാന്തികൃഷ്ണ, അടൂർ ഭാസി, അനിത ...
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: എം ബി ശ്രീനിവാസന്‍
1. പാടിയതു: യേശുദാസ്
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം.
AUDIO
VIDEO
VIDEO
2. പാടിയതു: യേശുദാസ്
ചൈത്രം ചായം ചാലിച്ചു
നിന്റെ ചിത്രം വരയ്ക്കുന്നു..
ചാരു ചിത്രം വരയ്ക്കുന്നു..
എങ്ങുനിന്നെങ്ങു നിന്നീ കവിള്‍ തട്ടിലീ..
കുങ്കുമ വര്‍ണ്ണം പകര്‍ന്നൂ..
മാതളപ്പൂക്കളില്‍ നിന്നോ
മലര്‍വാക തളിര്‍ത്തതില്‍ നിന്നോ
പാടിപ്പറന്നു പോം എന്‍
കിളിതത്ത തന്‍ പാടലമാം ചുണ്ടില്‍ നിന്നോ..
ആ..ആ..ആ..ആ....
എങ്ങുനിന്നെങ്ങുനിന്നീ കുളിര്‍ നെറ്റിയില്‍
ചന്ദനത്തിന്‍ നിറംവാര്‍ന്നൂ..
ഈ മിഴിപ്പൂവിലെ നീലം ..
ഇന്ദ്രനീലമണിച്ചില്ലില്‍ നിന്നോ
മേനിയിലാകെ പടരുമീ സൌവര്‍ണ്ണം
ഏതുഷസന്ധ്യയില്‍ നിന്നോ..
ആ..ആ..ആ..ആ
AUDIO
VIDEO
3. പാടിയതു: യേശുദാസ്
പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു
പൂക്കളായ് അലകളിൽ ഒഴുകിപ്പോകേ
കൺനിറയെ അതുകണ്ടു നിന്നുപോയ് നീ.. നിന്റെ
മൺകുടം പുഴയിലൂടൊഴുകി പോയി
(പോക്കുവെയിൽ)
പ്രാവിണകൾ കുറുകുന്ന കോവിലിൽ വെച്ചോ
പാവലിന്നു നീർ പകരും തൊടിയിൽ വെച്ചോ
ആദ്യം അന്നാദ്യം ഞാൻ കണ്ടു നിന്നെ
പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം
(പോക്കുവെയിൽ)
അഞ്ജനശ്രീ തിലകം നിൻ നെറ്റിയിൽ കണ്ടു
അഞ്ചിത താരകൾ നിൻ മിഴിയിൽ കണ്ടു
രാത്രി ഈ രാത്രി എന്നൊമലെപ്പോലെ
പാട്ടിൽ ഈ പാട്ടിൽ നിന്നോർമ്മകൾ മാത്രം
(പോക്കുവെയിൽ)
AUDIO
VIDEO
KUNJUBI