“വരുവാനില്ലാരുമീ ന്നൊരു നാളുമീ വഴി
ചിത്രം: മണിച്ചിത്രത്താഴ്
രചന: മധു മുട്ടം
സംഗീതം: എം ജി രാധാകൃഷ്ണന്‍
പാടിയതു: ചിത്ര കെ എസ്
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെൻവഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നിൽക്കാറുണ്ടല്ലോ
മിഴിപാകി നിൽക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാൻ
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെൻ പടിവാതിലിൽ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെൻ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു (2)
Friday, August 7, 2009
സുഖമോ ദേവി... യേശുദാസ്
“ സുഖമോ ദേവി..
ചിത്രം: സുഖമോ ദേവി....
രചന: ഓ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍
പാടിയതു:യേശുദാസ്
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)
നിന്‍കഴല്‍ തൊടും മണ്‍തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍പകരും പനിനീര്‍ക്കാറ്റും (2)
(സുഖമോ ദേവി)
അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)
(സുഖമോ ദേവി)
ചിത്രം: സുഖമോ ദേവി....
രചന: ഓ.എന്‍.വി.
സംഗീതം: രവീന്ദ്രന്‍
പാടിയതു:യേശുദാസ്
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി.....
സുഖമോ സുഖമോ...(2)
നിന്‍കഴല്‍ തൊടും മണ്‍തരികളും
മംഗലനീലാകാശവും (2)
കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ (2)
കുളിര്‍പകരും പനിനീര്‍ക്കാറ്റും (2)
(സുഖമോ ദേവി)
അഞ്ജനം തൊടും കുഞ്ഞുപൂക്കളും
അഞ്ചിതമാം പൂപീലിയും (2)
അഴകില്‍ കോതിയ മുടിയില്‍ തിരുകീ (2)
കളമൊഴികള്‍ കുശലം ചൊല്ലും (2)
(സുഖമോ ദേവി)
ലാപ് റ്റോപ് (2008) സോണിയ [അമല്‍]

“ ഏതോ ജലശംഖില്‍ല കടലായ് നീ നിറയുന്നു
ചിത്രം: ലാപ് റ്റോപ് (2008)
രചന: റാഫിക് അഹമ്മദ്
സംഗീതം: ശ്രീവത്സന്‍ ജെ. മേനോന്‍
പാടിയത്: സോണിയ
ഏതൊ ജലശംഖില്‍
മഴയായ് നീ പടരുന്നു
കടലായ് നീ നിറയുന്നു, നനവായ് നീ പടരുന്നു
പറയാനായ് കഴിയാതെ പകരാനായ് മുതിരാതെ
തിരതൂകും നെടുവീര്‍പ്പിന്‍ കടലാഴം ശ്രുതിയായി
വെറുതെ..വെറുതെ...
പാതിരാ കാറ്റില്‍ ഏകയായ് പൊയ് മറഞ്ഞുവോ സൌരഭം
ഏറെ നേര്‍ത്തൊരു തെന്നലില്‍ ഉള്‍ക്കനല്‍ പൂക്കള്‍ നീറിയോ
ഏകാന്തമാം മണലുകളില്‍ നീര്‍ച്ചാലു പോല്‍ ഒഴുകി
ആത്മാവിലെ ഗിരിനിരയില്‍ നിന്നുള്ളീലെ വെയിലുകള്‍
ആഴങ്ങളിലൂടെ നീളും വേരായ് പടരുമോ...
ശ്യാമരാവിന്റെ കൈകളാല്‍ പേലവങ്ങളീ ചില്ലകള്‍
ദ്ദൊര താരക ജ്യോതിയാല്‍ കണ്ണീര്‍കണം മറയ്ക്കുമോ
കാതോര്‍ക്കുവാന്‍ പ്രിയമൊഴി ശ്വാസങ്ങളാല്‍ പൊതിയൂ നീ
ആ രക്തമായ് സന്ധ്യകള്‍ സ്നേഹാതുരം മറയുകയോ
വാടാ മുരിവില്‍ ഹിമമായ് നീ വീഴുമോ...
നീ എത്ര ധന്യ.... യേശുദാസ്.
“അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ചിത്രം: നീയെത്ര ധന്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)
രാത്രി മഴ പെയ്തു തോര്‍ന്ന നെരം കുളിര്‍
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴുംനീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരമാമൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ പിന്നില്‍ ചിലച്ച നേരം
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പൊയീ
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞനാളില്‍
സ്നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ...
ചിത്രം: നീയെത്ര ധന്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍
പാടിയതു: യേശുദാസ്
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)
രാത്രി മഴ പെയ്തു തോര്‍ന്ന നെരം കുളിര്‍
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴുംനീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരമാമൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ പിന്നില്‍ ചിലച്ച നേരം
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പൊയീ
മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞനാളില്‍
സ്നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ...
Subscribe to:
Posts (Atom)