Powered By Blogger
Showing posts with label നീ എത്ര ധന്യ... യേശുദാസ്. Show all posts
Showing posts with label നീ എത്ര ധന്യ... യേശുദാസ്. Show all posts

Friday, August 7, 2009

നീ എത്ര ധന്യ.... യേശുദാസ്.

“അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ചിത്രം: നീയെത്ര ധന്യ
രചന: ഒ എന്‍ വി കുറുപ്പ്
സംഗീതം: ദേവരാജന്‍

പാടിയതു: യേശുദാസ്

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ (2)

രാത്രി മഴ പെയ്തു തോര്‍ന്ന നെരം കുളിര്‍
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴുംനീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരമാമൊരു പക്ഷിയെന്‍ ജാലക
വാതിലിന്‍ പിന്നില്‍ ചിലച്ച നേരം
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പൊയീ

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞനാളില്‍
സ്നിഗ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ധ സങ്കല്പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കേ
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയീ...