
ചിത്രം: പാട്ടിന്റെ പാലാഴി [2010] രാജീവ് അഞ്ചൽ
അഭിനേതാക്കൾ: മനോജ് കെ. ജയൻ, മീരാ ജാസ്മിൻ, രേവതി, നെടുമുടി വേണു, ജഗതിh
രചന: ഓ.എൻ. വി., മോമൊൻ ഖാൻ മോമിൻ
സംഗീതം: ഡോക്റ്റർ. സുരേഷ് മണിമല
1. പാടിയതു: ചിത്ര & അപർണ്ണ രാജീവ്
ഉദയസൂര്യനെ തുയിലുണര്‍ത്തുവാന്‍
വരിക ശാരികേ നീയരികെ
വരവീണാ നാദവുമായ്
പൂര്‍വനഭസ്സിന്റെ തീരത്തുഷസ്സിന്റെ
ദേവതതന്‍ പ്രിയഗായികേ
ആദിത്യ രശ്മികള്‍ ആയിരം തന്ത്രിയായ്
ആനന്ദഭൈരവി മീട്ടൂ നീ
ഉണരും ഗംഗയില്‍ മംഗള ശ്രീരാഗം
കുയിലും പാടുന്നു പഞ്ചമ മോഹനം
അഴകിന്നുറവായ് ഗഗനം
അമൃതിന്‍ നിറവായ് ഭുവനം
ആ മധുരാര്‍ദ്രമാം സാമസംഗീതത്തിന്‍
ആഴത്തില്‍ നിന്നൊരു മുത്തുതരൂ
ഞാനതെന്‍ ഈരിഴമാലയില്‍ കോര്‍ക്കട്ടെ
കാണിക്ക വെയ്ക്കട്ടെ നിന്‍ മുന്നില്‍
വിരിയുമെന്റെയീ അക്ഷരപ്പൂക്കളില്‍
നിറയേ ശാലീന മോഹപരാഗങ്ങള്‍
ഒരു പൊന്‍ തുടിയായ് ഹൃദയം
സ്വരമഞ്ജരിയായ് ഉദയം
Audio
2. പാടിയതു: ഹരിഹരൻ
പാട്ടുപാടുവാന്‍ മാത്രം ഒരു
കൂട്ടുതേടിയെന്‍ രാപ്പാടീ
വന്നതെന്തിനീ കൂട്ടില്‍ കണി-
ക്കൊന്ന ഒഇന്നുതിരുമീവനിയില്‍
പാതിരാക്കുരുവി നിന്‍ കിനാവുകള്‍ നിനവുകള്‍
ഏതു മണ്‍ വീണതന്‍ മലര്‍ത്തന്തി
തേടുന്നുവോ കേഴുന്നുവോ?
വിഷാദരാഗഭാവം വിടരാതകതാരിലൊതുക്കീ
വിലോലതന്തിയാകെ വിമൂകശാന്തമായോ?
പറയൂ നിന്‍ തേന്‍ കുടമുടഞ്ഞുവോ?
ഒരു ചക്രവാകം വിതുമ്പീ
ഇന്നെന്‍ സൌഗന്ധികങ്ങള്‍ കൊഴിഞ്ഞുവീഴുന്നുവോ?
പാട്ടു പാടുവാന്‍....
വിശാലനീലവാനില്‍ മധുമാസനിലാവു മയങ്ങീ
മനസ്സരസ്സിലേതോ മരാളികാ വിലാപം
തരളമനസ്സേ തരിക മാപ്പുനീ
ഒരുകാറ്റു കണ്ണീരോടോതീ
സ്നേഹം സംഗീതമാകും
വിദൂരതീരമെങ്ങോ?
Audio
3. പാടിയതു:ചിത്ര & അപർണ്ണ രാജീവ്
അമ്മക്കുരുവീ കുരുവീ അമ്മിണിക്കുരുവീ (2)
പൊന്മണിക്കതിര്‍ കൊക്കിലേന്തി
കുഞ്ഞിരിക്കും കൂടണയാന്‍
അഞ്ജനക്കുരുവീ കുരുവീ പറന്നു വായോ
(അമ്മക്കുരുവീ....)
നീ വരും വഴി നൊന്തുപാടും മുളംകാടുണ്ടോ
നീയതിന്റെ പാട്ടൊരെണ്ണം പഠിച്ചു വായോ (2)
നീ വരും വഴി തെന്നല്‍ മേയും തേന്മാവുണ്ടോ
ആ...ആ...ആ....
നീ വരും വഴി തെന്നല്‍ മേയും തേന്മാവുണ്ടോ
മാവിലൂഞ്ഞാലാടും ഉണ്ണിക്കനികളുണ്ടോ
മഴവില്ലിന്നഴകുള്ള പൂക്കളുണ്ടോ
പൂമഴപെയ്താല്‍ കിളിര്‍ക്കുന്ന കിനാക്കളുണ്ടോ
(അമ്മക്കുരുവീ....)
വിണ്ണിലെ പൊന്നുരുളിയില്‍ പാല്‍പ്പായസം വച്ചു
മണ്ണിലെ പൂക്കിടാങ്ങള്‍ക്കത് പകര്‍ന്നു വച്ചു (2)
കാത്തിരിക്കുമൊരമ്മയുണ്ടോ നീ വരും വഴിയില്‍
ആ...ആ...ആ...ആ....
രാത്രിമുല്ലകള്‍ വാസനത്തിരി കൊളുത്തും നടയില്‍
ഇരുള്‍ വീണു കുളുര്‍മഞ്ഞും കൂടെ വന്നൂ
പൂങ്കുരുവീ നിന്‍ മണിക്കുഞ്ഞും മയക്കമായോ
(അമ്മക്കുരുവീ....)
Audio
4. പാടിയതു: ചിത്ര
ആരോ ആരോ ആരാരിരോ
ആരിരം രാരീരം രാരോ (2)
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ (2)
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി
ആരോ ആരോ ആരോമലേ
ആരു നീ പൂമകള്‍ പോലെ
ആരോ ആരോ നീയോമലേ
ആതിരപ്പൂന്തിങ്കള്‍ പോലെ
രാക്കുയിലമ്മ തൻ താരാട്ടു കേട്ടു
പൂക്കളുറങ്ങുകയായി
കന്നിനിലാവിന്റെ തൊട്ടിലിനുള്ളില്‍
അമ്പിളിക്കുഞ്ഞുമുറങ്ങി
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ
ആലിലച്ചില്ലയില്‍ തുള്ളും കാറ്റും
ആടിത്തളര്‍ന്നു മയങ്ങീ
താഴമ്പൂക്കളില്‍ മെല്ലെ
ചായും തെന്നലെപ്പോലെ
നിന്‍ കുഞ്ഞുമാറില്‍ നിന്മിഴിക്കോണില്‍
തങ്കക്കിനാവിളവേല്‍ക്കും
പോരൂ ദേവദൂതികളേ
താഴെയെന്‍ കുഞ്ഞിനു കൂട്ടായ്
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
വാനിന്റെ വാത്സല്യം തീർത്ഥം തളിക്കും
കാനനജ്വാലകള്‍ പൂക്കും
കാര്‍മുകിലാനകള്‍ പൂരത്തിനെത്തും
കാവിലെ കാഴ്ചകള്‍ കാണാം
താമരക്കാലടി താതെയ് താതെയ്
താളത്തിലൊന്നിനിയാട്
താമരക്കാലടി താതെയ് താതെയ്
താളത്തിലൊന്നിനിയാട്
ആടൂ ലാവണ്യലാസ്യം
പാടാം മോഹനരാഗം
ആടുന്നതാരോ ദേവതമാരോ
താരാമനോഹരിമാരോ
പാടാം ഞാനെന്‍ കണ്മണിക്കായ്
പാട്ടിന്റെ പാലാഴി തീര്‍ക്കാം
പൊന്നും നൂലില്‍ പൂമുത്തു പോലെ
പൊന്നുഷ താരക പോലെ
നീയെന്‍ സ്വപ്ന തീരങ്ങളില്‍
ആയിരം പൂക്കണിയായി
ആരോ ആരോ ആരാരിരോ
ആരിരം രാരീരം രാരോ (2)
ആരിരം രാരീരം രാരോ
ആരിരം രാരീരം രാരോ
Audio
5. പാടിയതു: ചിത്ര
ആ...ആ...ആ...ആ...
ശതതന്ത്രിയാകും മണിവീണ
ഈ വിശ്വ ഹൃദയമൊരു മാണിക്യവീണ (2)
സുസ്നേഹഭാവങ്ങള്‍ സ്വര്‍ണ്ണാംഗുലികളാല്‍
സപ്തസ്വരങ്ങള്‍ തന്‍ കലികകള്‍ വിടര്‍ത്തുന്ന
മുഗ്ദ്ധസംഗീത വസന്തം രചിക്കുന്ന
(ശതതന്ത്രിയാകും ...)
ആ...ആ....ആ...ആ...
ഇളവെയില്‍ തന്ത്രികള്‍ മീട്ടിയുഷഃസ്സന്ധ്യ
മധുരമാം ഭൂപാളമാലപിക്കും (2)
ആയിരം കിളികളും പുഴകളും കുളിര്‍കാറ്റുമാ
രാഗമാത്മാവിലേറ്റു വാങ്ങും (2)
ഹരിനീലമാം പീലി തുള്ളും മയൂരമായ്
പ്രകൃതിയതിലാലോലമാടും
പ്രകൃതിയതിലാലോലമാടും
(ശതതന്ത്രിയാകും ...)
അനഘമുഹൂര്‍ത്തങ്ങള്‍ ആത്മഹര്‍ഷത്തിന്റെ
അമൃതവര്‍ഷിണി രാഗമാലപിക്കും (2)
സായന്തനങ്ങള്‍ തന്‍ സൌന്ദര്യസാനുവില്‍
വാസന്ത കോകിലാലാപമാകും (2)
ഒടുവില്‍ വന്നടിയുന്ന ശാന്തിതന്‍ തീരത്തിൽ
ഒരു ശംഖിലോംകാരമാകും
ഒരു ശംഖിലോംകാരമാകും
(ശതതന്ത്രിയാകും ...)
Audio
6. പാടിയതു: വിജയ് യേശുദാസ് & ശ്വേത
ഒരു മലർമഞ്ചലുമായി വാ
മണിമുകിലേ ഇതിലേ
മധുമതി നീയതിലേറി വാ
മമസഖി നവവധുവായ്
മദകരരാസകേളിയായ്
മധുവിധു വേളയായ്
സുരഭിലയാമമായിതാ
സുമശരദൂതികേ
(ഒരു മലർ...)
ചന്ദനവനങ്ങളിൽ ചന്ദ്രകിരണങ്ങൾ പോൽ
എൻ കരളിൽ നീ കുളിർ പെയ്തുവാ
പിന്നെയും ഓമനേ എൻ കളിത്തോഴിയായ്
പൊന്നിലഞ്ഞി തൻ മലർ കോർത്തു വാ
അന്തിമേഘങ്ങൾ പൂത്ത പോലെയാം
മുന്തിരിത്തോപ്പിൽ വരൂ രാപ്പാർക്കുവാൻ
ദേവദാരുവിൻ തണൽ പൂഞ്ചോട്ടിൽ
ദേവഹംസമായ് കളിയാടാൻ വാ
(ഒരു മലർ....)
കല്പതരു മാരനെ പുഷ്പിതാലതാസഖീ
ചാർത്തിയഴകിൻ നവമാലിക
കേട്ടു മധുരാർദ്രമാം നിൻ പ്രണയമന്ത്രമായ്
കാറ്റിലുതിരും മൃദുമർമ്മരം
കാതരേ പോരൂ കണിപ്പൂ ചൂടി
കാനനം വീണ്ടും നിലാപ്പൂ ചൂടി
ചക്രവാകങ്ങൾ ഇണയായ് പാടും
ചൈത്ര തീരങ്ങൾ അണയാം പോരൂ
(ഒരു മലർ...)
Audio
7. “ അസർ ഉസ്കൊ....
Audio