ചിത്രം: ഹലോ [ 2007 ] റാഫി മെക്കാര്ട്ടിന്‍
രചന: വയലാർ ശരത്ചന്ദ്രവർമ്മ
സംഗ്വീതം: അലക്സ് പോൾ
1. പാടിയതു: അഫ്സല്‍ - മഞ്ജരി-സംഗീതപ്രഭു
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ (2)
മഴവില്ലിൻ ചാരുതയോടെ വിരിഞ്ഞേ നീ മുന്നിൽ
മഴ പാകിയ നേരിയ നൂലിൽ
മഴമുത്തു കിലുങ്ങിയ നാളിൽ
മഴവില്ലിൻ മഞ്ജിമയോടെ നിറഞ്ഞേ നീയുള്ളിൽ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
മഴ കിങ്ങിണി കെട്ടിയ മാറിൽ
മഴ മണി വള ചാർത്തിയ കൈയ്യിൽ
മഴ മെല്ലെയുരുമ്മിയ മെയ്യിനുമഴകോ നൂറഴക് (2)
മഴ നീട്ടിയ വിരലോടെ
മഴ മീട്ടിയ ചിരിയോടെ
മഴ ചൂടിയ തനുവോടെ
മഴ മൂടിയ കനവോടെ
മഴ മേഘരഥങ്ങളിലേറും പകലോനാകും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
മഴവില്ലു വരച്ചവനേ നീ
മഴവില്ലു വിരിച്ചവനേ നീ
മഴവില്ലു മെനഞ്ഞു മിനുക്കണതിനി നീ എന്നാണോ
മഴ നൽകിയ കുളിരോടെ
മഴ പുൽകിയ നനവോടെ
മഴ തൂകിയ മലരോടെ
മഴ ചിന്നിയ സുഖമോടെ
മഴ തുള്ളി വരുന്നൊരു നേരം
മഴവില്ലെഴുതും ഞാൻ
മഴവില്ലിൻ നീലിമ കണ്ണിൽ
മഴവില്ലിൻ ശോണിമ ചുണ്ടിൽ
ഇവിടെ
വിഡിയോ
2. പാടിയതു:ചിത്ര & സംഗീത പ്രഭു
ചെല്ലത്താമരേ ചെറുചിരി ചുണ്ടിൽ ചൂടിയോ
തുള്ളി തേനുമായ് കനവുകളുള്ളിൽ തുള്ളിയോ (2)
സൂര്യചന്ദനം വാങ്ങിയോ സ്നേഹചുംബനം നേടിയോ
കുളിരലകളിലാടിയോ (ചെല്ലത്താമരേ..)
ഭർ ഭരസ് ഭരസ് ഭൈയോ .......
ഈറൻ കാറ്റേ ഇല്ലിക്കൊമ്പിൽ നീ വന്നണയുകയാണോ ഹേയ് (2)
പുല്ലാങ്കുഴലിൻ മേനി തലോടാൻ ഊഴം തേടുകയാണോ
സ്വരമേഴും മെല്ലെ മെല്ലെ ഈണം നെയ്യും നേരം (2)
കോകിലങ്ങളെ കളകളങ്ങളേ (2)
നിങ്ങളിന്നു കൂടെയൊന്നു കൊഞ്ചുന്നോ (ചെല്ലത്താമരേ..)
വീണ്ടും നെഞ്ചിൻ വൃന്ദാവനിയിൽ കായാമ്പൂ വിരിയുന്നു
ഏതോ ഏതോ നടനം കാണാൻ എന്നും നീയുണരുന്നു
മധുമാസം നീളെ നീളെ മഞ്ചം നീർത്തും നേരം (2)
വെണ്ണിലാവിലെ കളഭമാരിയിൽ (2)
നാണമോടെ ചാരെ നീങ്ങി നീ നിന്നോ
audio
video
3. പാടിയതു: എം.ജി. ശ്രീകുമാർ & സംഗീത പ്രഭു
കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ
കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ
തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും
കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ
ദേ പട പട പെടയ്ക്കണു ഹാർട്ട്
നീ പെണങ്ങിയാലുടനെ അറ്റായ്ക്ക്
കത്തിക്കയറുന്ന കണക്കുള്ള പോക്ക്
മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക്
കരിമ്പിന്റെ രസഗുള നീ തന്നെ
വാ വാ വാ വ സുഖത്തിന്റെ സരിഗമ നീ തന്നെ (കടുകിട്ടു...)
പേരു കേട്ട തറവാടി പോക്കിരിക്കു തെമ്മാടി
മണ്ണിലെ സത്യമേ സോമകന്യകേ
സട കുടഞ്ഞ വില്ലാളി ചോരയുള്ള പോരാളി
ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ
ചന്തമോടെ എന്നും നീയോ എന്റേതല്ലേ സുന്ദരീ
അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ
ചടപട തുളുമ്പെടീ കരളിന്റെ കുടത്തിലു
അണിയായ് ഉടനേ നിറയാൻ വരണേ
ഹറിബറി എനിക്കില്ല അതുക്കെന്നെ മതി മതി
നുര പടരും തിരുമധുരം നുകരാൻ (കടുകിട്ടു....)
പായൽ പീച്ചൽ കാരിത് ബോലേ
ഗാവോനാ നാച്ചോനാ (2)
ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ..
തൊട്ടടുത്തു വന്നിടാം പൊട്ടുകുത്തി നിന്നിടാം
പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ
മതിമറന്നൊരാവേശം നീ പതഞ്ഞൊരീ നേരം
വീര്യമായ് മാറണേ സ്നേഹതീർത്ഥമേ
ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ
ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ
അടിമുടി കസറിയ കനവിനു ചിറകടി കൊതിയൊന്നിളകി
സുഖമോ ചിതറി
കലയുടെ കൊടുമുടി കയറൊയ മനസ്സിനു
കഥകളിയും പടയണിയും തിറയും (കടുകിട്ടു....)
AUDIO
video
4. പാടിയതു: ശ്വേതാ മോഹൻ
ഹലോ ഹലോ
ഹലോ ഹലോ അവൻ വിളിച്ചു
എന്റെ ഹൃദയാഭിലാഷം ഇതൾ വിരിച്ചു
എന്റെ ഹൃദയാഭിലാഷം ഇതൾ വിരിച്ചു
ഹലോ ഹലോ
ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2)
പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു
മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചൂ
കുറുമ്പൊന്നു മദിച്ചൂ ചെറുചില്ലയുലച്ചൂ(2)
നറുമഞ്ഞിൻ നിറദീപം കണ്ണടച്ചൂ
വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു (2)
പുക തിങ്ങുമിടനെഞ്ചു കരി പിടിച്ചു
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു(2)
മിഴി നീരും മഴ നീരും കൈ പിടിച്ചു
മിഴി നീരും മഴ നീരും കൈ പിടിച്ചു
AUDIO
5. പാടിയതു: ശ്വേതാ മോഹൻ & വിധു പ്രതാപ്
ഹലോ ഹലോ ഹലോ ഹലോ
അവൾ വിളിച്ചു
ഹലോ ഹലോ അവൻ വിളിച്ചു
എന്റെ ഹൃദായാഭിലാഷം ഇതൾ വിരിച്ചു (2)
ഹലോ ഹലോ..
ഇളം മഞ്ഞിൽ നറുതുള്ളി ഇതളതിൽ പതിച്ചു (2)
ഒരു സൂര്യനതിനുള്ളിൽ തിരി തെളിച്ചു
മലരിന്റെ തപസ്സും മഞ്ഞിന്റെ മനസ്സും (2)
പനിനീരിൻ പുതുഗന്ധം പങ്കു വെച്ചു
മധുരങ്ങൾ ഒരുങ്ങുന്ന മണിയറ കൊതിച്ചു
ഒരു തെന്നൽ അതു കണ്ടു പരിഹസിച്ചു
കുറുമ്പൊന്നു മദിച്ചു ചെറുചില്ലയുലച്ചു (2)
നറുമഞ്ഞിൻ നിറദീപം കണ്ണടച്ചു
വിധി വന്നു കൊളുത്തിയ ചിത കണ്ണിൽ ജ്വലിച്ചു
പുക തിങ്ങും ഇടനെഞ്ചു കരിപിടിച്ചു
പകലൊന്നു മരിച്ചു ഇടിമിന്നൽ ഉദിച്ചു (2)
മിഴിനീരും മഴ നീരും കൈ പിടിച്ചു
ഉം..ഉം..ഉം..
AUDIO
video