Powered By Blogger
Showing posts with label കാവ്യമേള 1965 യേശുദാസ്.. പി. ലീല സ്വപ്നങ്ങള്‍. Show all posts
Showing posts with label കാവ്യമേള 1965 യേശുദാസ്.. പി. ലീല സ്വപ്നങ്ങള്‍. Show all posts

Wednesday, December 9, 2009

കാവ്യമേള [ 1965 ] യേശുദാസ്, .... പി.ലീല




സ്വപ്നങ്ങള്‍.. സ്വപ്നങ്ങള്‍..


ചിത്രം: കാവ്യമേള [ 1965 ] എം കൃഷ്ഷന്‍ നായര്‍
രചന: വയലാർ രാമവർമ്മ
സംഗീതം: വി ദക്ഷിണാമൂർത്തി
പാടിയതു: കെ ജെ യേശുദാസ് & പി ലീല


സ്വപ്നങ്ങൾ...സ്വപ്നങ്ങള്‍..
സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ..
നിശ്ചലം ശൂന്യനീ ലോകം..[2]

ദൈവങ്ങളില്ല മനുഷ്യരില്ല
പിന്നെ ജീവിത ചൈതന്യമില്ലാ..
സൌന്ദര്യ സങ്കൽപ്പ ശിൽപ്പങ്ങളില്ലാ
സൌഗന്ധികപൂക്കളില്ലാ..
സ്വപ്നങ്ങൾ...സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ..

ഇന്ദ്രനീലം കൊണ്ടു മാനത്തു തീർത്തൊരു
ഗന്ധർവ്വരാജാങ്കണത്തിൽ..[2].
ചന്ദ്രികപ്പൊൻ താഴിക കുടം ചാർത്തുന്ന..
ഗന്ധർവ്വരാജാങ്കണത്തിൽ..[2]

അപ്സരകന്യകൾ പെറ്റൂ വളർത്തുന്ന
ചിത്ര ശലഭങ്ങൾ നിങ്ങൾ..
ചിത്ര ശലഭങ്ങൾ നിങ്ങൾ..
സ്വർഗ്ഗത്തിൽ നിന്നും വിരുന്നു വരാറുള്ള
ചിത്ര ശലഭങ്ങൾ നിങ്ങൾ..

ഞാനറിയാതെന്റെ മാ‍നസ ജാലക
വാതിൽ തുറക്കുന്നു നിങ്ങൾ..
ശിൽപ്പികൾ തീർത്ത ചുമരുകളില്ലാതെ..
ചിത്രമെഴുതുന്നു നിങ്ങൾ..
ഏഴല്ലേഴുനൂ‍റൂ വർണ്ണങ്ങളാലെത്ര വാർമഴവില്ലുകൾ തിർത്തു..
ഏഴല്ലേഴുനൂ‍റൂ വർണ്ണങ്ങളാലെത്ര...അങനെയല്ലാ..
വർണ്ണളാലെത്ര വാർമഴവില്ലുകൾ തിർത്തു..

കണ്ണുനീർ ചാലിച്ചെഴുതുന്നു മായ്ക്കുന്നു..
വർണ്ണവിതാനങ്ങൾ നിങ്ങൾ..
സ്വപ്നങ്ങൾ...സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ.









ഇവിടെ


വിഡിയോ