കരിമിഴികുരുവികൾ കവിത മൂളിയോ
ചിത്രം: പറന്നു പറന്ന് പറന്ന് [ 1984 ] പത്മരാജൻ
രചന: ഒ എൻ വി കുറുപ്പ്
സംഗീതം: ജോൺസൻ
പാടിയതു: കെ ജെ യേശുദാസ്
കരിമിഴിക്കുരുവികൾ കവിത മൂളിയോ
കരളിലെ കുയിലുകൾ കവിത പാടിയോ
കദളിക്കൂമ്പിലെ തേൻ കണം പോലെ നിൻ
അരുമയാം മൊഴികളിൽ സ്നേഹാമൃതം (കരിമിഴി..)
ഏതു കാട്ടിലോ ഒരു പൂവ് വിരിഞ്ഞു
ഏതു കാട്ടിലോ ഒരു പൂമണം വന്നൂ
ഏതു നെഞ്ചിലോ കിളി പാടിയുണർന്നൂ
പൊന്നൊലീവുകൾ പൂവിടും കാവിലെ മലർ നിഴലിതാ
കുളിർ നിഴലിതാ
ഇതു വഴി നിൻ പാട്ടുമായ് പോരൂ നീ (കരിമിഴി...)
ഏതു തോപ്പിലോ തുടുമുന്തിരി പൂത്തു
ഏതു കൈകളോ പനിനീരു കുടഞ്ഞു
ഏതു കന്യ തൻ മലർവാടിയുലഞ്ഞൂ
ഏതു നീൾമിഴിപൂവിതൾത്തുമ്പിലെ നറുമധുവിതാ
ഉതിർമണികളായി
കുളിരിലത്തുമ്പിമൂളുമീ പൂക്കളിൽ (കരിമിഴി...)
ഇവിടെ