
ചിത്രം: തീക്കനൽ[ 1976] മധു
താരങ്ങൾ: മധു, ശങ്കരാടി, സദൻ, കനകദുർഗ്ഗ, വിധുബാല, ശ്രീവിദ്യ
രചന: വയലാർ
സംഗീതം: യേശുദാസ്
1. പാടിയതു: യേശുദാസ്
മാനത്തെ കനലുകെട്ടു..കനലുകെട്ടു
സ്വർഗ്ഗമാളികച്ചുമരിന്മേൽ കരിപിടിച്ചു
ഭൂമി പെറ്റ പൂവുകൾക്കു സമയമറിയുവാൻ
കാലം പൊന്നുകൊണ്ടൊരു നാഴികമണി ചുമരിൽ വച്ചു
നാഴിക മണിത്തിങ്കളേ..നേരമെന്തായീ..
നേരമെന്തായീ..നേരമെന്തായീ
വെള്ളിമേഘത്താടിവെച്ച വൃദ്ധനാം ദൈവമേ - നിന്റെ
ചില്ലുകണ്ണട ഉടഞ്ഞു പോയോ?
നക്ഷത്ര പെണ്ണു വന്നു നിൻ മുന്നിൽ കൊളുത്തിയ
നവരാത്രി ദീപങ്ങൾ കൊഴിഞ്ഞുപോയോ?
കടൽത്തിരയിൽ ഈ കടൽത്തിരയിൽ കൊഴിഞ്ഞു പൊയോ?
തെന്നലിന്റെ തോണിയിലെ കണ്ണുനീർ പൈങ്കിളീ - നിന്റെ
കാമുകി പിരിഞ്ഞുപോയോ?
കണ്ണാടി വാതിൽ വച്ചു സ്വപ്നങ്ങൾ പണിഞ്ഞ നിൻ
കടലാസ്സു കോട്ടകൾ തകർന്നു പോയോ?
കൊടുങ്കാറ്റിൽ ഈ കൊടുങ്കാറ്റിൽ തകർന്നുപോയോ?
(മാനത്തെ കനലുകെട്ടു)
ഇവിടെ
വിഡിയോ
2. പാടിയതു: യേശുദാസ്
ആശ്ചര്യ ചൂഡാമണീ
അനുരാഗ പാൽകടൽ കടഞ്ഞു കിട്ടിയോ-
രാശ്ചര്യ ചൂഡാമണീ
ആരു നിൻ സീമന്ത രേഖയിൽ ഈയൊരു
ചാരു കുങ്കുമലത പടർത്തി
ചൂടുള്ള നിന്റെ സ്വയംപ്രഭാ നാളത്തിൻ
ചുറ്റും പറന്നൂ ഞാൻ
നിൻ അഗ്നികിരീടത്തിൻ നെറ്റിക്കനലിലെൻ
നഗ്നമാം ചിറകിന്നു തീ പിടിച്ചു
തീ പിടിച്ചു...
മൂകമായ് നിന്റെ ജ്വലിക്കുന്ന സൗന്ദര്യം
മോഹിച്ചിരുന്നൂ ഞാൻ
എൻ ചത്ത ദൈവത്തിന്റെ കയ്യിലെ കൽപ്പൂവിൽ
എത്ര നാൾ വെറുതെ ഞാൻ തപസ്സിരുന്നു..
തപസ്സിരുന്നു..
ഇവിടെ
വിഡിയോ
3. പാടിയതു: യേശുദാസ്
ചന്ദ്രമൌലീ - ചതുര്‍ഥിയാമിനീ
ചാരുരൂപിണീ - നിന്റെ
വര്‍ണ്ണശബളമാം വസന്തമേടയില്‍
വാടകയ്ക്കൊരു മുറി തരുമോ ? (ചന്ദ്രമൌലീ)
നിന്റെ കൈയ്യിലെ കളിര്‍മലര്‍ക്കുമ്പിളില്‍
നീ നിറച്ച പാനീയം
എന്റെ ചുണ്ടുകളില്‍ മദം പകരും
ചുവന്ന പാനീയം
എന്തിനിത്ര കൂടുതല്‍ കുടിച്ചൂ -
എന്റെ തരളമാം ഹൃദയമേ (ചന്ദ്രമൌലീ)
നിന്റെ മാറിലെ ചിറകുള്ള ചേലയില്‍
നീ നിറയ്ക്കുമാവേശം
എന്‍ ചുടുഞരമ്പിന്‍ പടം പൊഴിയ്ക്കാന്‍
തുടിയ്ക്കുമാവേശം
എന്തിനിന്നു പുല്‍കുവാന്‍ കൊതിച്ചു
എന്റെ ചപലമാം ദാഹം. (ചന്ദ്രമൌലീ)
4. പാടിയതു: യേശുദാസ് & സുശീല
കാറ്റിനു കുളിരുകോരി
കടൽക്കിളി കാട്ടാറിൽ കുളിച്ചു കേറി
പ്രേമിക്കും തോറും മുഖശ്രീ കൂടുമെൻ
കാമുകിയൊരു ദേവതയായി (കാറ്റിനു)
സ്വപ്നങ്ങൾ ഇണചേരും യുവമാനസത്തിലെ
സുകുമാരകവിതയല്ലേ
നീയെന്റെ സ്വർഗ്ഗാനുഭൂതിയല്ലേ
കളിമൺ കമണ്ഡലുവിൽ പ്രേമതീർത്ഥവുമായ്
കാവിവസ്ത്രമുടുക്കുന്ന മേഘമേ
കവിയോ ദേവനോ പറയൂ
ഈജന്മം മുഴുവനും കാമുകരല്ലേ
ഞങ്ങൾ കാമുകരല്ലേ
മാമ്പൂവിൻ മദമുണ്ണും ഋതു സംഗമത്തിലെ
മലയാളി മൈനയല്ലേ
നീയെന്റെ മാർമൂടും പീലിയല്ലേ
അരയിൽ മണിത്തുടലിൽ അഗ്നി പുഷ്പവുമായ്
ആറ്റിറമ്പിൽ നിൽക്കുന്ന മേഘമേ
വിധിയോ വേടനോ പറയൂ
വീണ്ടും നീ ശരമെയ്തു വേർപ്പിരിക്കല്ലേ
ഞങ്ങളെ വേർപ്പിരിക്കല്ലേ
ഇവിടെ
5. പാടിയതു: പി. സുശീല
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
പൊന്‍പുഴയൊരു മുകിലാവാന്‍ കൊതിച്ചൂ.... മുകിലായി....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി.....
മരതകക്കുന്നിന്റെ മടിയിലൂടെ മുകില്‍
ചെറുപുഴയായ് പാട്ടുപാടി ഒഴുകിയെത്തി
കടലിലെത്തും മുൻപേ മല മുലകൊടുക്കും മുൻപേ
ചുടുവെയിലിന്‍ മരുപ്പറമ്പില്‍ പുഴ മരിച്ചു
പുഴയിനിയും മുകിലായ് ജനിക്കുമോ
പൂനിലാവ് മന്ത്രകോടി നല്‍കുമോ....
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ.... പുഴയായി....
സുരഭിയാം കാറ്റിന്റെ വഴിയിലൂടെ പുഴ
ചെറുമുകിലായ് നൃത്തമാടി പറന്നുപൊങ്ങി
ചിറകുവെയ്ക്കും മുൻപേ കതിര്‍ചിലങ്ക കെട്ടും മുൻപേ
ഒരു പകലിന്‍ ചിതയില്‍ വീണാ മുകില്‍ മരിച്ചു..
മുകിലിനിയും പുഴയായ് ജനിയ്ക്കുമോ
തുകിലുണര്‍ത്തു പാട്ടുപാടി ഒഴുകുമോ...
പൂമുകിലൊരു പുഴയാകാന്‍ കൊതിച്ചൂ..... പുഴയായി...