
“സ്വയംവര ചന്ദ്രികെ സ്വര്‍ണമണി മേഘമേ“
ചിത്രം: ക്രോണിക്ക് ബാച്ചലര്‍ [ 2003 ] സിദ്ധിക്ക്
രചന: കൈതപ്രം ദമോദരന്‍
സംഗീതം: ദീപക് ദേവ്
പാടിയതു: ജയചന്ദ്രന്‍ & സുജാത
സ്വയംവര ചന്ദ്രികേ സ്വര്‍ണ്ണ മണി മേഘമേ
ഹൃദയരാഗദൂതു പറയാമോ
പ്രണയ മധുരം അവള്‍ക്കായ് പകര്‍ന്നു വരുമോ...
കൊഞ്ചും കിളിത്തെന്നലേ നെഞ്ചിന്‍ കിളികൊഞ്ചലേ
മെല്ലെയൊന്നു ചെന്നു പറയാമോ
പാതിവിടരും കിനാവിന്‍ പരിഭവങ്ങള്‍ [ സ്വയംവര കന്യകെ...
എകാന്ത സന്ധ്യ വിടര്‍ന്നു
സ്നേഹ യമുനാ നദിക്കരയില്‍
ഇന്നും അവള്‍ മാത്രം വന്നീലാ...
വരുമെന്നു വെറുതേ തോന്നി
ഈ വഴിയിലേറെ നിന്നു ഞാന്‍
സ്വര നിശ്വാസമായെന്‍ ഗാനം
ഒരു നക്ഷത്ര മനമിന്നു അകലെ വിതുമ്പിന്നിതാ .. [ സ്വയം വര കന്യകേ...
മുടിവാര്‍ന്നു കോതിയതെല്ലാം
നിറമിഴിയില്‍ അഞ്ജനം മാഞ്ഞൂ
കൈവളകള്‍ പോലും മിണ്ടീലാ..
കുയില്‍ വന്നു പാടിയതെന്തേ
പ്രിയ സഖികള്‍ ഓതിയതെന്താണോ
പൂമിഴികള്‍ എന്തേ തോര്‍ന്നീലാ..
അനുരാഗ പ്രിയ രാഗം
പെയ്തു തീരാതെ പോകുന്നു മോഹം
കടലല പോലെ അലതല്ലി അലയുന്നതെന്‍ മാനസം [ സ്വയം വര കന്യകെ....
ഇവിടെ