
ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിപ്പീലി ...
ചിത്രം: മഴയെത്തും മുൻപേ [1996] കമൽ
രചന: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: രവീന്ദ്രൻ
പാടിയ്തു: കെ ജെ യേശുദാസ് & കെ എസ് ചിത്ര
ആത്മാവിൻ പുസ്‌തകത്താളിൽ ഒരു മയിപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു
(ആത്മാവിൻ ..)
കഥയറിയാതിന്നു സൂര്യൻ
സ്വർണ്ണത്താമരയെ കൈവെടിഞ്ഞു (2)
അറിയാതെ ആരുമറിയാതെ
ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയിൽ ദേവൻ മയങ്ങി
(ആത്മാവിൻ ..)
നന്ദനവനിയിലെ ഗായകൻ
ചൈത്രവീണയെ കാട്ടിലെറിഞ്ഞു (2)
വിടപറയും കാനനകന്യകളേ
അങ്ങകലേ നിങ്ങൾ കേട്ടുവോ
മാനസതന്ത്രികളിൽ വിതുമ്പുന്ന പല്ലവിയിൽ
അലതല്ലും വിരഹഗാനം ...
(ആത്മാവിൻ ..)
ഇവിടെ
വിഡിയോ
ഇനിയും>>> +++++++++++++++++++++++++++++++++++++++++++
പാടിയതു:യേശുദാസ് & ചിത്ര: എന്തിനു വേറൊരു സൂര്യോദയം...
എന്തിനു വേറൊരു സൂര്യോദയം (2)
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം (2)
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം
നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ ( എന്തിനു...)
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ ( എന്തിന്നു...)
ഇവിടെ
വിഡിയോ
ഇനിയും>>> ++++++++++++++++++++++++++++++++++++++++++
പാടിയതു: എസ്. ജാനകി: ചിച്ചാ പിച്ചാ എന്നിട്ടും നീ പാടീല്ലലൊ...
ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
തിങ്കൾ കൊമ്പിൽ കൂടും കൂട്ടി
കാതോർത്തിരിപ്പൂ ഞാൻ (എന്നിട്ടും...)
അറിയുന്നില്ലാത്മാനുരാഗം
അറിയേണ്ടൊരാൾ മാത്രം (2)
പൂമഴയിൽ കുളിരുമ്പോൾ പാൽ നിലവിൽ അലിയുമ്പോൾ
ഞാനെന്നുമെന്നെ മറന്നൂ .. അറിയാതറിയാതുണറ്ന്നൂ
ഏഴു വർണ്ണമായ് വിടർന്നൂ ( എന്നിട്ടും...)
അനുവാദമില്ലെങ്കിലും ഞാൻ
ആ മാറിൽ വനമാലയാകും (2)
മഞ്ഞുതിരും പൂങ്കാറ്റായ് ഒന്നരികിൽ വന്നാലൊ
മിണ്ടുന്ന മൌനങ്ങളായ് ഞാൻ പറയാതെയെല്ലാം പറയാം
സ്നേഹ ഗീതമായ് തലോടാം (എന്നിട്ടും )
ഇവിടെ
വിഡിയോ